»   » ഒടുവില്‍ ഉത്തരമായി, പ്രണവ് അഭിനയ ജീവിതം ആരംഭിക്കുന്നു, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഒടുവില്‍ ഉത്തരമായി, പ്രണവ് അഭിനയ ജീവിതം ആരംഭിക്കുന്നു, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

Posted By: ഭദ്ര
Subscribe to Filmibeat Malayalam

നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. മഹാനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്തുകൊണ്ട് സിനിമയിലേക്ക് ഇല്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ലാലിന് ഇത് വരെയും സാധിച്ചിട്ടില്ല. ആര്‍ക്കും പിടികൊടുക്കാതെ തികച്ചും വ്യത്യസ്‌തനായി ജീവിക്കുകയായിരുന്നു ഇത്ര നാള്‍.

സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു അതിനും ലാല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇപ്പോഴിതാ മകന്റെ അഭിനയ ജീവിതത്തിലേക്കുള്ള വരവിന് ആരാധകരെ സ്വന്തം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

പ്രണവ് സിനിമയിലേക്ക് എത്തുന്നു


ഇത്ര നാള്‍ പറഞ്ഞ കേട്ടു കഥയല്ല ഇത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രണവ് അഭിനയ ജീവിതം തുടങ്ങുന്നു എന്ന വാര്‍ത്ത.

ജീത്തു ജോസഫിനൊപ്പം


ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലീഡ് റോള്‍ ആണ് പ്രണവ് ചെയ്യുന്നത്.

ആശിര്‍വാദ് സിനിമാസ് പുറത്തിറക്കും


ദൃശ്യത്തിന്റെ വിജയത്തിന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

പ്രണവിന്റെ അഭിനയ ജീവിതം


ഒന്നാമന്‍ എത്ത ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ ബാല്യം അഭിനയിച്ചു കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പുനര്‍ജനി എന്ന ചിത്രത്തിലും സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലും ചെറിയ വേഷങ്ങള്‍ ചെയ്തു.

പ്രണവിന്റെ ഫോട്ടോസിനായി...

English summary
Pranav Mohanlal is ready to begin his career as an actor. He will be playing the lead role in the movie directed by Jeethu Joseph and produced by Antony Perumbavoor. This movie is of thriller genre after Drishyam, from Aashirvad Cinemas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam