»   » പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രം നാല് ഭാഷകളില്‍; നായകന്‍ തമിഴില്‍ നിന്ന്

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രം നാല് ഭാഷകളില്‍; നായകന്‍ തമിഴില്‍ നിന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിന്റെയും തമിഴകത്തിന്റെയും മനം കവര്‍ന്ന അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രം നാല് ഭാഷകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിനും പുറമെ തെലുങ്കിലും ഹിന്ദിയിലുമായിട്ടാണത്രെ ചിത്രമെടുക്കുന്നത്.

തന്റെ അടുത്ത ചിത്രം ഹിന്ദിയില്‍ ആയിരിയ്ക്കും എന്ന സൂചന നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അല്‍ഫോണ്‍സ് നല്‍കിയിരുന്നു. അതും ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയും ചേര്‍ത്ത് വച്ച് നോക്കുമ്പോള്‍ നാല് ഭഷയിലുള്ള ഒരു സിനിമയുമായി അല്‍ഫോണ്‍സ് എത്തുന്നു എന്നത് സത്യമാവാനാണ് സാധ്യത.

നായകന്‍ ചിമ്പു

തമിഴ് യുവതാരം ചിമ്പുവാണത്രെ ഈ നാല് ഭാഷ ചിത്രത്തില്‍ നായകനായി എത്തുന്നത്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രമല്ല എന്നും മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ആയിരിയ്ക്കും എന്നുമാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ചിമ്പുവിന്റെ മലയാളം, തെലുങ്ക്, ഹിന്ദി അരങ്ങേറ്റമായിരിയ്ക്കും ഈ ചിത്രം.

ഹിന്ദിയില്‍ എങ്ങിനെ?

ഹിന്ദിയില്‍ പടം ചെയ്യാന്‍ അല്‍ഫോന്‍സിന് കരണ്‍ ജോഹറിന്റെ ഓഫര്‍ ഉണ്ടായിരുന്നെന്നും രണ്‍ബീര്‍ കപൂറിനെ നായകനാക്കാനായിരുന്നു കരണിന് താല്‍പര്യമെന്നും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ രണ്‍ബീര്‍ പ്രോജക്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും പിന്നീട് ചിമ്പുവിലേക്ക് എത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍.

തമിഴിലും തെലുങ്കിലും അല്‍ഫോണ്‍സ്

നേരം എന്ന ആദ്യ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് അല്‍ഫോണ്‍സ് ഒരുക്കിയത്. ആദ്യ ചിത്രത്തിന് തന്നെ രണ്ട് ഭാഷകളിലും മികച്ച സ്വീകരണം ലഭിച്ചു. പിന്നീട് ചെയ്ത പ്രേമം എന്ന ചിത്രം കേരളത്തെക്കാള്‍ ഹിറ്റായത് തമിഴ്‌നാട്ടിലാണെന്ന് പറയാം. അതുകൊണ്ട് തന്നെ അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് തമിഴകം. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തതോടെ അവിടെയും അല്‍ഫോണ്‍സ് ഹിറ്റാണ്.

വാര്‍ത്തകള്‍ സത്യമോ?

ആലോചനയിലുള്ള പ്രോജക്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ വരുന്നതെന്നും എന്നാല്‍ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അല്‍ഫോന്‍സ് പുത്രനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ചിമ്പുവിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Now we learn from a reliable source that Simbu's next will be directed by Alphonse Puthren of 'Premam' fame. The source adds that Alphonse Puthren met the 'Manmathan' actor recently and narrated a story which has instantly impressed him to agree to act in the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam