»   » കല്‍പ്പന അവാര്‍ഡ് ഏറ്റ് വാങ്ങി

കല്‍പ്പന അവാര്‍ഡ് ഏറ്റ് വാങ്ങി

Posted By:
Subscribe to Filmibeat Malayalam

സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കല്പന ദില്ലിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു. 60‍ ആമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ദില്ലിയില്‍ 2013 മേയ് മൂന്നിനാണ് വിതരണം ചെയ്തത്. കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി കപില്‍ സിബിലും ചടങ്ങില്‍ പങ്കെടുത്തു.

തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്‍പ്പനയ്ക്ക് സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്. കല്‍പ്പനയ്ക്കൊപ്പം മറ്റ് 12 മലയാളികളും ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹരായിരുന്നു.
അവാര്‍ഡിനര്‍ഹരായ മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ചിത്രങ്ങളിലൂടെ...

മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് കല്പന ഏറ്റുവാങ്ങുന്നു.

സിനിമാട്ടോഗ്രാഫിയ്ക്കുള്ള അവാര്‍ഡ് പങ്കിട്ട രാജാ സബീര്‍ ഖാന്‍

പിന്നണിഗായിക ആരതി അങ്കലീക്കര്‍ ടികേകര്‍

പ്രത്യേക ജൂറി പുരസ്കാരം നേടിയ റിതുപര്‍ണൊ ഘോഷ്

ഹിന്ദി നടന്‍ ജോണ്‍ എബ്രഹാമും മറ്റ് അവാര്‍ഡ് ജേതാക്കളും ചടങ്ങില്‍

മികച്ച പിന്നണി ഗായകന്‍ ശങ്കര്‍ മഹാദേവന്‍

പ്രത്യേക പരാമര്‍ശം ലഭിച്ച നടി പരിണീതി ചോപ്ര

മികച്ച ബാലതാരത്തിനുള്ള പുരസ്കാരം പങ്കിട്ട മിനന്‍

പ്രത്യേക ജൂറി പുരസ്കാരം പങ്കിട്ട നവാസുദീന്‍ സിദ്ദിഖി

മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ച ഇര്‍ഫാന്‍

മികച്ച ബാലതാരത്തിനുള്ള പുരസ്കാരം പങ്കിട്ട വീരേന്ദ്ര സിംഹ് റാഥോഡ്.

English summary
President Pranab Mukherjee distributed '60th National Film Awards Function in New Delhi on Friday, 3rd May 2013. Actress Kalpana receives supporting actress award,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam