twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗുരുവും സുഹൃത്തും പ്രചോദനവുമായ രഞ്ജിയേട്ടന്‍! വൈറലായി പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റ്‌

    By Prashant V R
    |

    നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച വരവേല്‍പ്പാണ് പൃഥ്വിക്ക് മലയാളത്തില്‍ ലഭിച്ചത്. നവ്യാ നായര്‍ക്കൊപ്പം പ്രധാന വേഷത്തിലാണ് ചിത്രത്തില്‍ പൃഥ്വിയും അഭിനയിച്ചത്. നന്ദനത്തിന് പിന്നാലെ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പൃഥ്വി പ്രവര്‍ത്തിച്ചിരുന്നു.

    തുടര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചിരുന്നു. തിരക്കഥ, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. കൂടാതെ പൃഥ്വിയുടെ അച്ഛന്‍ വേഷങ്ങളില്‍ സിനിമകളില്‍ രഞ്ജിത്ത് അഭിനയിക്കുകയും ചെയ്തിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ, സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്നീ സിനിമകളിലാണ് ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചത്.

    ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ

    ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഇരുവരുടെതുമായി തിയ്യേറ്ററുകളില്‍ വലിയ വിജയമായി നേടിയിരുന്നു. അതേസമയം രഞ്ജിത്തിന്റെ ജന്മദിനത്തില്‍ പൃഥ്വിരാജിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സംവിധായകനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ കുറിപ്പ് വന്നത്.

    മുന്‍പ് പൃഥ്വിരാജിന്റെ

    മുന്‍പ് പൃഥ്വിരാജിന്റെ ഉയര്‍ച്ചയില്‍ വലിയ സന്തോഷം പ്രകടിപ്പിച്ച ആളാണ് രഞ്ജിത്ത്. സിനിമയില്‍ ആരും കൊതിക്കുന്ന ഉയരങ്ങള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞ പൃഥ്വി എന്ന നടന്റെ വളര്‍ച്ചയെ ഒരു അച്ഛന്റെ സ്‌നേഹ വാല്‍സല്യങ്ങളോടെയാണ് താന്‍ നോക്കികാണുന്നതെന്ന് രഞ്ജിത്ത് തുറന്നുപറഞ്ഞിരുന്നു.

    മലയാള സിനിമയിലെ

    മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കികാണുന്നത് പോല ഞാന്‍ കാണുകയാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. നന്ദനത്തിലൂടെ മോളിവുഡില്‍ എത്തിയ പൃഥ്വി പതിനെട്ട് വര്‍ഷം കൊണ്ട് നൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്. നിരവധി ശ്രദ്ധേയ സിനിമകളിലെ നായകവേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായും പൃഥ്വി മാാറിയിരുന്നു.

    ഇന്നും ഇന്‍ഡസ്ട്രിയില്‍

    ഇന്നും ഇന്‍ഡസ്ട്രിയില്‍ വലിയ താരമൂല്യമുളള നടന്റെ ഡേറ്റിനായി നിരവധി പേരാണ് കാത്തുനില്‍ക്കാറുളളത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് സുകുമാരന്‍ തിളങ്ങിയിരുന്നു. കൂടാതെ അഭിനേതാവ് എന്നതിലുപരി സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും പൃഥ്വി തിളങ്ങിയിരുന്നു. അതേസമയം രഞ്ജിത്തിന്റെ ജന്മദിനത്തില്‍ വഴികാട്ടിയും അധ്യാപകനും സുഹൃത്തും പ്രചോദനവും ആകുന്ന രഞ്ജിയേട്ടന് ജന്മദിനാശംസകള്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചത്

    പ്രിയ സംവിധായകനെ

    പ്രിയ സംവിധായകനെ കുറിച്ചുളള പൃഥ്വിയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ സംവിധാനത്തിന് പുറമെ അഭിനേതാവായും തിരക്കഥാകൃത്തായും നിര്‍മ്മാതാവായുമൊക്കെ തിളങ്ങിയ ആളാണ് രഞ്ജിത്ത്. രഞ്ജിത്ത് സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുളളത്. മോളിവുഡിലെ സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയുമെല്ലാം വെച്ച് രഞ്ജിത്ത് സിനിമകള്‍ എടുത്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള ഡ്രാമ എന്ന ചിത്രമാണ് രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്.

    Read more about: prithviraj
    English summary
    prithviraj sukumaran wishes happy birthday to director ranjith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X