»   » ദുല്‍ഖര്‍ സല്‍മാനെ ഉപേക്ഷിച്ച് അഞ്ജലി മേനോന്‍ പൃഥ്വിരാജിനെ നായകനാക്കുന്നു !

ദുല്‍ഖര്‍ സല്‍മാനെ ഉപേക്ഷിച്ച് അഞ്ജലി മേനോന്‍ പൃഥ്വിരാജിനെ നായകനാക്കുന്നു !

Posted By: Rohini
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ദുല്‍ഖര്‍ സല്‍മാന് വേണ്ടി അഞ്ജലി മേനോന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഏറെ വാര്‍ത്താ പ്രാധാന്യ ലഭിച്ചിരുന്നു. പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണെന്നായിരുന്നു വാര്‍ത്തകള്‍.

തിരക്കഥ വളരെ മോശമാണെന്ന് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞു, ഒരു വര്‍ഷം നഷ്ടമായെന്ന് പ്രതാപ് പോത്തന്‍!

എന്നാല്‍ പിന്നീട് തിരക്കഥയില്‍ പ്രതാപ് പോത്തന്‍ തൃപ്തനല്ലാതാകുകയും സിനിമ ഉപേക്ഷിക്കുകയുമായിരുന്നു. ഈ പേരില്‍ പരസ്യമായി പോത്തന്‍ അഞ്ജലിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതും മറ്റും വാര്‍ത്തയായി.

anjali-menon-prithviraj

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉപേക്ഷിച്ച അഞ്ജലി മേനോന്‍ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു. പുതിയ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. അഞ്ജലി തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നതും.

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി മഞ്ചാടിക്കുരു എന്ന ചിത്രം അഞ്ജലി മേനോന്‍ സംവിധാനം ചെയ്തിരുന്നു, അഞ്ജലിയുടെ സംവിധായികയായുള്ള അരങ്ങേറ്റമായിരുന്നു മഞ്ചാടിക്കുരു. പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല

English summary
After Manjadikuru Prithviraj will again act in an Anjali Menon movie. Anjali herself will be scripting the movie. She has been busy with the scripting of her new movie for the last one year, after the Prathap Pothen-Dulquer Salmaan movie was cancelled.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam