For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിർഖാനെ പോലും അമ്പരപ്പിച്ച 'ലാൽ' വിസ്മയത്തെ കുറിച്ച് പ്രിയദർശൻ

  |

  തുടക്കം മുതല്‍ ഒരുപാട് ചിരിപ്പിച്ച്... ചിരിപ്പിച്ച്... ചിന്തിപ്പിച്ച് ഒടുവില്‍ കരയിപ്പിച്ച മോഹൻലാൽ സിനിമകളിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു താളവട്ടം. പ്രണയവും മാനസിക വിഭ്രാന്തിയും കുസൃതിയും എല്ലാം സമുന്വയിപ്പിച്ച് വിനു എന്ന ചെറുപ്പക്കാരനെ മോഹൻലാൽ അനശ്വരമാക്കി. ഹാസ്യവും ആക്ഷനും റൊമൻസും ഒക്കെ ഒരു പോലെ അനായാസമായി അഭിനയിച്ച് ഫലിപ്പിച്ചാണ് മോഹൻലാൽ ജനപ്രീതി നേടിയെടുത്തത് ഇന്ന് കാണുന്ന അഭിനയകലയുടെ തമ്പുരാനായി വാഴുന്നത്. ഇന്നത്തെ യുവനടന്മാർക്കൊന്നും ഇനിയും എത്തിപ്പിടിക്കാൻ സാധിക്കാത്ത ഉയരങ്ങൾ തന്റെ യുവത്വത്തിൽ മോഹൻലാൽ പക്വതയാർന്ന അഭിനയശൈലിയിലൂടെ സ്വന്തമാക്കിയിരുന്നു.

  Also Read: ഇനി വിവാഹമേളം, ഒരുക്കങ്ങൾ ആരംഭിച്ച് നടി രാകുൽ പ്രീത് സിങ്?

  മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു പ്രിയദർശൻ സമ്മാനിച്ച താളവട്ടം എന്ന സിനിമയെന്ന് നിസംശയം പറയാം. മോഹൻലാലിൻ്റെ കളിയും ചിരിയും തമാശയും കുട്ടിത്തവും കുസൃതിയും ചമ്മലും തലക്കുത്തി മറിയലും ചെരിഞ്ഞുള്ള നിൽപ്പും നടത്തവും പാട്ട് രംഗങ്ങളിലെ ഓട്ടവും ചാട്ടവും ഒക്കെ അതിന്റേതായ മനോഹാരിതയിൽ, പൂർണതയിൽ ആദ്യമായി അടയാളപ്പെടുത്തിയ സിനിമയാണ് താളവട്ടം.

  Also Read: 'അച്ഛൻ സ്ഥാനം ലഭിച്ചിട്ട് 26 വർഷങ്ങൾ', മകൾ അഹാനയെ കുറിച്ച് കൃഷ്ണ കുമാർ, ആശംസകളുമായി ആരാധകരും

  പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലെ എട്ടാമത്തെ സിനിമയാണ് താളവട്ടം. ചെറിയ തമാശകളിലൂടെ രസകരമായ രംഗങ്ങളിലൂടെ നായകൻ്റെയും നായികയുടേയും വഴക്കിടലുകളിലൂടെ അവരുടെ പ്രണയത്തിലൂടെ മനോഹരമായ പാട്ടുകളിലൂടെ അങ്ങേയറ്റം രസിപ്പിച്ച് പതിയെ സെൻ്റിമെൻ്റ്സിലൂടെ നൊമ്പരപ്പെടുത്തി ഒരു തുള്ളി കണ്ണീർ പൊഴിച്ച് വിങ്ങുന്ന ഹൃദയത്തോടെ മാത്രമെ ഓരോ സിനിമാപ്രേമിക്കും ഇന്നും താളവട്ടം കണ്ടുതീർക്കാനാകൂ. തൻ്റെ കൺമുന്നിൽ വെച്ച് കാമുകി മരിക്കുന്നത് കണ്ട് സമനില തെറ്റി ഭൂതകാലം മറന്ന് പോയ വിനോദ് എന്ന ചെറുപ്പക്കാരൻ ചികിത്സാർത്ഥം ഒരു മെൻ്റൽ ഹോസ്പിറ്റലിൽ എത്തുന്നതും അവിടെ വെച്ച് ചികിത്സിക്കുന്ന ഡോക്ടർക്ക് വിനോദിനോട് പ്രണയം തോന്നുന്നതും ആ പ്രണയം വിനോദിന്റെ ജീവൻ തന്നെ എടുക്കുന്നതുമാണ് താളവട്ടത്തിന്റെ പ്രമേയം.

  വളരെ സീരിയസായിട്ട് അവതരിപ്പിക്കേണ്ട കഥയായിട്ട് കൂടി അതിന് തുനിയാതെ നുറുങ്ങ് തമാശകളും പാട്ടുകളും പ്രണയവും സെൻ്റിമെൻ്റ്സും ഒക്കെ സമാസമം ചേർത്ത് അതി മനോഹരമായിട്ടാണ് പ്രിയദർശൻ താളവട്ടത്തെ അണിയിച്ചൊരുക്കിയത്. മികച്ച തിരക്കഥയും സംഭാഷണങ്ങളുമാണ് താളവട്ടത്തിനായി പ്രിയദർശൻ്റെ തൂലികയിൽ നിന്നും പിറന്നത്. മനോരോ​ഗിയായുള്ള മോഹൻലാലിന്റെ പ്രകടനം മനോഹരമായിരുന്നു. യുവാവായിരിക്കുമ്പോഴാണ് മോഹൻലാൽ വളരെ പക്വതയോടെ ആ കഥാപാത്രത്തെ കൈകാര്യം ചെയ്തതും അവതരിപ്പിച്ചതും. 20 ലക്ഷം രൂപയ്ക്ക് നിർമിച്ച ഈ ചിത്രം ഏതാണ്ട് 150 ദിവസങ്ങൾക്കപ്പുറവും തീയേറ്ററുകളിൽ നിറഞ്ഞാടി എന്നാണ് റിപ്പോർട്ട്. കൂടാതെ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

  Recommended Video

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  ഇപ്പോൾ ചിത്രത്തെ കുറിച്ചും മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും ബോളിവുഡ് നടൻ ആമിർഖാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹൻലാൽ വിനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവോ എന്ന് ആമിർഖാൻ ഒരിക്കൽ ചോദിച്ചിരുന്നുവെന്നാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. യാതൊരു വിധ മുന്നൊരുക്കളും ഇല്ലാതെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായിരുന്നു വിനു എന്നായിരുന്നു മറുപടിയായി പ്രിയദർശൻ പറഞ്ഞത്. വളരെ വേഗത്തില്‍, വളരെ സ്വാഭാവികമായും അനായാസമായും മോഹന്‍ലാലിന് അഭിനയിക്കാന്‍ കഴിയുന്നു എന്നതാണ് മോഹന്‍ലാലിനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രത്യേകത എന്നും പ്രിയദര്‍ശന്‍ അന്ന് ആമിർഖാനോട് പറഞ്ഞിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, എം.ജി സോമന്‍, കാര്‍ത്തിക, ലിസി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. 1986ല്‍ റിലീസ് ചെയ്ത സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം പ്രിയദര്‍ശന്‍ തന്നെയായിരുന്നു നിര്‍വഹിച്ചത്.

  Read more about: mohanlal amir khan priyadarshan
  English summary
  Priyadarshan reveals Aamir Khan's question about Mohanlal's performance ​in thalavattam movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X