»   » കമ്മട്ടിപാടം റീമേക്ക്; സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ രാജീവ് രവി

കമ്മട്ടിപാടം റീമേക്ക്; സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ രാജീവ് രവി

Posted By: Sanviya
Subscribe to Filmibeat Malayalam


ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം റിലീസ് ചെയ്ത ദിവസം മുതല്‍, ചിത്രത്തിന്റെ റീമേക്കിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഹിന്ദിയിലും തെലുങ്കിലുമാണ് റീമേക്ക് സാധ്യത. ഹിന്ദി റീമേക്ക് രാജീവ് രവി തന്നെ സംവിധാനം ചെയ്യുമെന്നാണ് കേട്ടിരുന്നത്. എന്നാല്‍ റീമേക്ക്  സംവിധാനം ചെയ്യാൻ താത്പര്യമില്ലെന്ന് രാജീവ് രവി പറയുന്നു.

ദേവ് ഡി, ഗ്യാങ്‌സ് ഓഫ് വസൈപൂര്‍, ഉട്ത പഞ്ചാബ് തുടങ്ങിയ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങള്‍ക്ക് രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ ദേവ് ഡി എന്ന ചിത്രത്തിലൂടെ മികച്ച സിനിമാട്ടോഗ്രാഫിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും രാജീവ് രവി സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബോളിവുഡില്‍ സംവിധാനം ചെയ്യാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും രാജീവ് രവി പറഞ്ഞു.


kammattipaadam

ദുല്‍ഖര്‍ അവതരിപ്പിച്ച വേഷം ചെയ്യാന്‍ ഹിന്ദിയില്‍ അര്‍ജുന്‍ കപൂറിനെയാണ് പരിഗണിച്ചിരിക്കുന്നത്. തെലുങ്കില്‍ അഖില്‍ അക്കിനേനിയും. ചിത്രത്തിന്റെ റീമേക്കിന് വേണ്ടി മുബൈയിലെയും ഹൈദരാബാദിലെയും രണ്ട് പ്രൊഡക്ഷന്‍ കമ്പിനികള്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്തതായും പറയുന്നു.


മെയ് 20ന് റിലീസ് ചെയ്ത കമ്മട്ടിപാടം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. കമ്മട്ടിപാടം എന്ന പ്രദേശം ഇന്ന് കാണുന്ന കൊച്ചിയായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പി ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

English summary
Rajeev Ravi will not helm Kammatti Paadam Hindi remake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam