»   » രാജേഷ് പിള്ള നല്ല പിള്ള ചമയുന്നു

രാജേഷ് പിള്ള നല്ല പിള്ള ചമയുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/rajesh-pillai-gears-up-for-motor-ride-2-103902.html">Next »</a></li></ul>
Rajesh Pillai
മലയാള ചലച്ചിത്ര വിപണിയ്ക്ക് പുത്തനുണര്‍വ് പകരുന്ന ന്യൂജനറേഷന്‍ സിനിമകളെല്ലാം കോപ്പിയടിയാണെന്നൊരു ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഹോളിവുഡിലെ മിടുക്കന്മാര്‍ പടയ്ക്കുന്ന സിനിമകളില്‍ നിന്നായിരുന്നു കോപ്പിയടി. എന്നാല്‍ പുത്തന്‍ തലമുറയിലെ സംവിധായകരും തിരക്കഥാകൃത്തുക്കളുമെല്ലാം കൊറിയന്‍ ലാറ്റിനമേരിക്കന്‍ സിനിമകള്‍ അടിച്ചുമാറ്റിയാണ് തങ്ങളുടെ കഴിവുതെളിയിക്കുന്നത്.

സാധാരണ പ്രേക്ഷകര്‍ ഒരിയ്ക്കലും കാണാനിടയില്ലാത്തെ നല്ല വിദേശ സിനിമകള്‍ ഈ രീതിയിലൂടെ ഇവിടെയെത്തുന്നതാണ് കോപ്പിയടി കൊണ്ടുണ്ടായൊരു ഗുണം. ന്യൂജനറേഷന്‍ സിനിമകള്‍ നേടിയ വിജയം ചലച്ചിത്ര വിപണിയ്ക്കും ഉഷാര്‍ പകര്‍ന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം.

എന്നാല്‍ ഈ സിനിമകളുടെ ഒറിജിനല്‍ ഏതെന്ന് വെളിപ്പെടുത്താന്‍ പല സിനിമാക്കാരും വൈമനസ്യം കാണിയ്ക്കുന്നതാണ് പരാതിയ്ക്കിടയാക്കുന്നത്. പേരെഴുതിക്കാണിയ്ക്കുമ്പോള്‍ ഒറിജിനലിന്റെ കാര്യം വെളിപ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ അഭിമാനബോധം കൊണ്ടോ എന്തോ ഇതിന് പലരും തയാറാവുന്നില്ല.

പണ്ടു കാലത്താണെങ്കില്‍ ഒറിജിനലിന്റെ കാര്യം പുറത്തുവരുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും പ്രിയദര്‍ശനെപ്പോലുള്ള മുന്‍തലമുറ സംവിധായകരെല്ലാം ഇതിന്റെ ആനുകൂല്യം ആവോളം അനുഭവിച്ചവരാണ്. എന്നാല്‍ ന്യൂജനറേഷന്‍ പ്രേക്ഷകന്റെ കാലത്ത് കാര്യങ്ങള്‍ വ്യത്യസ്തമാണ്. മാറ്റിനി കഴിയുമ്പോഴേക്കും ഒറിജിനല്‍ സിനിമയുടെ ജാതകം തപ്പിയെടുക്കുന്നവരാണ് ഇന്നത്തെ പയ്യന്‍മാര്‍. സോഷ്യല്‍ മീഡിയകളിലൂടെ അക്കാര്യം വിളമ്പാനും അവര്‍ ഉത്സാഹിയ്ക്കുന്നു.

ഇതിനിടെ മോഷ്ടാക്കള്‍ക്കെതിരെ അടച്ചാക്ഷേപിച്ച് ഒരു സംവിധായകന്‍ രംഗത്തെത്തുകയും ചെയ്തു. നവതരംഗ സിനിമകള്‍ മുഴുവന്‍ മോഷണമാണെന്ന് വിളിച്ചു പറഞ്ഞത് സംവിധായകന്‍ രാജേഷ് പിള്ളയാണ്. തന്റെ പുതിയ ചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസിനെക്കുറിച്ച് പറയാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് കോപ്പിയടി സിനിമകള്‍ക്കെതിരെ അദ്ദേഹം വാളോങ്ങിയത്.

ഒരര്‍ത്ഥത്തില്‍ മോളിവുഡില്‍ ന്യൂജനറേഷന്‍ സിനിമകളുടെ ട്രെന്റിന് തുടക്കമിട്ടത് രാജേഷിന്റെ തന്നെ ട്രാഫിക് എന്ന ചിത്രമായിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ രാജേഷ് പിള്ളയ്ക്ക് അവകാശമുണ്ട്. അദ്ദേഹം പറഞ്ഞത് ഇതെല്ലാമായിരുന്നു- മലയാള സിനിമയില്‍ മോഷണ സിനിമകളുടെ എണ്ണം കൂടുന്നു. വിദേശ സിനിമകളുടെ ഡിവിഡി കണ്ടിട്ടാണ് സംവിധായകര്‍ ക്യാമറമാന് ഷോട്ടുകള്‍ പറഞ്ഞു കൊടുക്കുന്നത്. ഇങ്ങനെ കടുത്ത ഭാഷയില്‍ കോപ്പിയടിക്കാരെ വിമര്‍ശിച്ച രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ ജാതകം തപ്പിയാല്‍ അതിലും ഒരു മോഷണമുണ്ടെന്ന് നമുക്ക പറയേണ്ടി വരും.
അടുത്ത പേജില്‍
ട്രാഫിക്ക്- ഒരു ബിഎംഡബ്ല്യു കോപ്പിയടി?

<ul id="pagination-digg"><li class="next"><a href="/news/rajesh-pillai-gears-up-for-motor-ride-2-103902.html">Next »</a></li></ul>
English summary
Director Rajesh Pillai accused that most of the malayalam film directors copying from west
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam