»   » കാവ്യയെ കുടുക്കിയത് രജിസ്റ്റര്‍ വിവാഹം?

കാവ്യയെ കുടുക്കിയത് രജിസ്റ്റര്‍ വിവാഹം?

Posted By:
Subscribe to Filmibeat Malayalam
Kavya With Nishal
കാവ്യയുടെ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച്‌ കൂടുതല്‍ കൂടുതല്‍ അഭ്യൂഹങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടത്തിയ താലികെട്ടിന്‌ മുമ്പേതന്നെ നിശാലിന്റെ കുടുംബത്തെക്കുറിച്ച്‌ ചില സൂചനകള്‍ കാവ്യയ്‌ക്കും കുടുംബത്തിനും ലഭിച്ചിരുന്നുവെന്നാണ്‌ പുതിയ വാര്‍ത്ത.

ക്ഷേത്രത്തില്‍ വച്ചുള്ള താലികെട്ടിന്‌ മുമ്പേതന്നെ നിശാലും കാവ്യയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്‌തിരുന്നു. വിവാഹശേഷം ഇരുവര്‍ക്കുമൊന്നിച്ച്‌ കുവൈത്തിലേയ്‌ക്ക്‌ പോകാനായി എത്രയും പെട്ടെന്ന്‌ വിസ ലഭിക്കുന്നതിന്‌ വേണ്ടിയായിരുന്നുവത്രേ ഇത്‌. നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനായി വിവാഹം വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന നിശാലിന്റെയും കുടുംബത്തിന്റെയും ആവശ്യത്തെത്തുടര്‍ന്ന്‌ കാവ്യയും രക്ഷിതാക്കളും ഇതിന്‌ സമ്മതം മൂളുകയായിരുന്നു.

പിന്നീട്‌ താലികെട്ടിന്‌ മുമ്പ്‌ ഈ വിവാഹം വേണ്ടെന്ന്‌ സുരേഷ്‌ ഗോപി, വിജയരാഘവന്‍ തുടങ്ങിയ നടന്മാര്‍ കാവ്യയ്‌ക്കും കുടുംബത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവത്രേ. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തുപോയതിനാല്‍ അവര്‍ക്ക്‌ അതില്‍ നിന്നും പിന്മാറാന്‍ കഴിയാതെ വരുകയായിരുന്നു.

നിശാലിന്റെ കുടുംബ പശ്ചാത്തലം നല്ലതല്ലെന്ന്‌ അറിഞ്ഞാണത്രേ സുരേഷ്‌ ഗോപിയെപ്പോലെയുള്ള മുതിര്‍ന്ന നടന്മാര്‍ കാവ്യയുടെ കുടുംബത്തെ വിവരം അറിയിച്ചത്‌. സുരേഷ്‌ ഗോപിയുടെ സഹോദരന്‍ സുഭാഷായിരുന്നു കാവ്യയ്‌ക്കായി ഈ ആലോചന കൊണ്ടുവന്നത്‌. എന്നാല്‍ എല്ലാ വിവരങ്ങളും അറിയുമ്പോഴേയ്‌ക്കും സമയം വൈകിയിരുന്നു.

തുടര്‍ന്ന്‌ വിവാഹത്തില്‍ നിന്നും പിന്‍മാറിയാല്‍ അത്‌ നാണക്കേടാകുമെന്ന്‌ കണ്ട്‌ കാവ്യ വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മാത്രവുമല്ല വിവാഹശേഷം കാര്യങ്ങളൊക്കെ ശരിയാകുമെന്ന വിശ്വാസത്തിലുമായിരുന്നുവത്രേ കാവ്യ.

എന്നാല്‍ കാവ്യയെ വീണ്ടും അഭിനയിപ്പിക്കുക എന്നതുതന്നെയായിരുന്നുവത്രേ നിശാലിന്റെ ലക്ഷ്യം, ഇതിനായി അയാള്‍ ശ്രമിച്ചെങ്കിലും കാവ്യ വഴങ്ങിയില്ല. തുടര്‍ന്ന്‌ കുവൈത്തില്‍ ഒരു ഡാന്‍സ്‌ സ്‌കൂള്‍ തുടങ്ങാന്‍ നിശാല്‍ കാവ്യയോട്‌ ആവശ്യപ്പെട്ടു. ഇതും കാവ്യ സമ്മതിക്കാതായപ്പോള്‍ കുവൈത്തിലെ ഉത്‌ഘാടനച്ചടങ്ങുകള്‍ക്ക്‌ കാവ്യയെ കൊണ്ടുപോയി പണം വാങ്ങുകയെന്നതായിരുന്നുവത്രേ നിശാല്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം.

ഇങ്ങനെ ഒരു പ്രമുഖ ജ്വല്ലറിയുടേതടക്കമുള്ള ഉത്‌ഘാടനച്ചടങ്ങുകള്‍ക്ക്‌ നിശാല്‍ കാവ്യയെ കൊണ്ടുപോവുകയും ഉടമകളില്‍ നിന്നും പണം വാങ്ങുകയും ചെയ്‌തിട്ടുണ്ടത്രേ. ഇതിനെയൊക്കെ ചോദ്യം ചെയ്‌തതോടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ്‌ കേള്‍ക്കുന്നത്‌.

വിവാഹം കഴിഞ്ഞ അഞ്ചുമാസം തികയുന്നതിന്‌ മുമ്പേ കടുത്ത മാനസിക പീഡകളാണത്രേ കാവ്യയ്‌ക്ക്‌ അനുഭവിക്കേണ്ടിവന്നത്‌. കാവ്യയെ തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ നായികയായി അഭിനയിപ്പിക്കാമെന്ന്‌ നിശാല്‍ ഒരു സംവിധായകന്‌ വാക്ക്‌ നല്‍കിയിരുന്നുവത്രേ. ഇതിന്‌ കാവ്യ തയ്യാറാവാതിരുന്നതോടെ പ്രശ്‌നങ്ങള്‍ വഷളായി.

ഇതിനിടെ നിശാല്‍ കുവൈത്തില്‍ നിന്നും തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്‌. എന്നാല്‍ ഇയാള്‍ ഇതേവരെ കുമാരപുരത്തുള്ള സ്വവസതിയില്‍ എത്തിയിട്ടില്ല. നിശാലും വിവാഹമോചനത്തിന്‌ തയ്യാറാണെന്നാണ്‌ സൂചന. രണ്ടുപേര്‍ക്കും സമ്മതമാണെങ്കില്‍ത്തന്നെ വിവാഹമോചനം നടക്കണമെങ്കില്‍ വിവാഹം കഴിഞ്ഞ്‌ ചുരുങ്ങിയത്‌ ഒരു വര്‍ഷമെങ്കിലും കഴിയണമെന്നതാണ്‌ നിയമം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam