»   » നഗരം വൃത്തിയാക്കാന്‍ ജയസൂര്യയും സലിം കുമാറും

നഗരം വൃത്തിയാക്കാന്‍ ജയസൂര്യയും സലിം കുമാറും

Posted By:
Subscribe to Filmibeat Malayalam
Jayasurya, Salim Kumar,
ഒരു നഗരത്തിന്റെ ശുചിത്വത്തിനായി ജീവിതം നീക്കി വയ്ക്കുന്ന ഒരു പറ്റം ആളുകളുടെ കഥ പറയുകയാണ് ഡോക്ടര്‍ ബിജുവിന്റെ പുതിയ ചിത്രം. തണല്‍ തരാത്ത മരങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയസൂര്യയും സലിം കുമാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും തൂപ്പുകാരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കൊച്ചിയിലെ തൂപ്പുകാരുടെ കഥപറയുന്ന ചിത്രം കൊച്ചി നഗരത്തിന്റെ പുതിയൊരു മുഖമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്. കൊച്ചിയും വയനാടും പ്രധാന ലൊക്കേഷനുകളാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 15ന് ആരംഭിക്കും.

എംജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന തണല്‍ തരാത്ത മരങ്ങളുടെ സംഗീതസംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പിള്ളിയാണ്. വിക്ടസ് ഫിലിംസിന്റെ ബാനറില്‍ വിനോദ് വിജയനും സെവന്‍ ആര്‍ട്‌സ് മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Dr. Biju is coming with the story of cleaning people in Kochi. The name of the film is ‘Thanal Tharatha Marangal’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam