twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുറച്ചുമുന്‍പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ബഹുമാനം കിട്ടുമായിരുന്നു': സന്തോഷ് പണ്ഡിറ്റ്

    By Prashant V R
    |

    ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലളിതമായ കുറിപ്പും വീഡിയോയും പങ്കുവെച്ചായിരുന്നു ധോണി ആരാധകരെ ഈ വിവരം അറിയിച്ചത്. പിന്നാലെ അദ്ദേഹത്തിന് നന്ദി പറഞ്ഞും ആശംസകള്‍ നേര്‍ന്നും ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു.

    അതേസമയം എംഎസ് ധോണിയെ കുറിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. ധോണി കുറച്ചുമുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

    പണ്ഡിറ്റിന്ടെ ക്രിക്കറ്റ് നിരീക്ഷണം

    പണ്ഡിറ്റിന്ടെ ക്രിക്കറ്റ് നിരീക്ഷണം

    സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്: ഇന്ത്യയില് കൊറോണാ വന്നത് മുതല് ഞാ൯ ക്രിക്കറ്റ് നിരീക്ഷണം താല്കാലികമായ് അവസാനിപ്പിച്ചതാണ്. പക്ഷേ എംഎസ് ധോണി ജി വിരമിച്ചു എന്ന വാ൪ത്ത കേട്ടപ്പോള് ക്രിക്കറ്റ് നിരീക്ഷണം വീണ്ടും എഴുതി പോയ്. ഏകദിന ക്രിക്കറ്റിലും ടി20 ലേയും മികച്ച ഫിനിഷ൪, ലോക കപ്പ് അടക്കം കുറേ കപ്പുകള് സ്വന്തമാക്കിയ തന്ത്ര ശാലിയായ ക്യാപ്ടനും, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്ടെയും വിരമിക്കല് വേദനിപ്പിക്കുന്നതാണ്.

    വളരെ ശാന്തനായിരുന്നു ആ ക്യാപ്ട൯

    വളരെ ശാന്തനായിരുന്നു ആ ക്യാപ്ട൯. സൈനികനായും സേവനം അനുഷ്ഠിച്ചു. കരിയറില് എവിടേയും വലിയ ജഗപൊക ഒന്നും കാണിച്ചില്ല. ഇന്ത്യ ലോകകപ്പ് നേടിയ ഫൈനലടക്കം കുറേ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ച എംഎസ് ധോണി ജിക്ക് ബിഗ് സല്യൂട്ട്. എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ് . പക്ഷേ ഒരിക്കലും ഫാനല്ല.(ഞാ൯ സച്ചി൯ ജി യുടെ കടുത്ത ആരാധകനാണേ..).

    തക൪പ്പ൯ ബാറ്റ്‌സ്മാന്‍

    ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ബാറ്റിംഗ് മികവ് ഇദ്ദേഹം ഒരിക്കലും ടെസ്റ്റില് കാണിച്ചില്ല എന്നാണ് കരുതുന്നത്. യഥാര്‍ത്ഥത്തില്‍ കരിയറിന്റെ ആരംഭ കാലത്ത് ഇദ്ദേഹം ഒരു തക൪പ്പ൯ ബാറ്റ്‌സ്മാന്‍ ആയിരുന്നു. (പല ഷോട്ടുകളും അണ്‍ഓര്‍ത്തഡോക്‌സ്‌ ആണെന്നൊക്കെ വിമ൪ശക൪ പറഞ്ഞാലും, റണ്ണ് അടിച്ച് കൂട്ടുമായിരുന്നു. അതാണല്ലോ പ്രധാനം).

    വാല് കഷ്ണം

    (വാല് കഷ്ണം... കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം എല്ലാവരില് നിന്നും കിട്ടുമായിരുന്നു. അതുമല്ലെങ്കിലും മുമ്പ് കിട്ടിയ അവസരങ്ങളില് കുറേ കൂടി വേഗതയില് ബാറ്റ് ചെയ്തിരുന്നെങ്കില് ചിലപ്പോള് ചില പ്രധാന കളികള് ജയിച്ചേനേ എന്നും ഞാ൯ വിശ്വസിക്കുന്നു. സെവാഗ്, യുവരാജ്, ഗംഭീർ ഒന്നും അവസരം കൊടുക്കാതേയും ഒരു വിരമിക്കല് മത്സരം പോലും അവ൪ക്ക് നല്കിയില്ല എന്ന് അവരുടെ ആരാധകര് ചിന്തിച്ചതാണ് ഇദ്ദേഹത്തിന് കുറേ വിരോധികളെ കിട്ടുവാ൯ കാരണം.

    അതില് ശരിയുണ്ടോ എന്ന്

    (അതില് ശരിയുണ്ടോ എന്ന് അവരാണ് പറയേണ്ടത്. ) എന്തായാലും ഒരു മികച്ച വിശ്രമ ജീവിതം ആശംസിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌റെ
    അമരത്ത് കരുത്തനായ് താങ്കള് എപ്പോഴും ഉണ്ടാകും എന്നും വിശ്വസിക്കുന്നു. ധോണിജിക്ക് സല്യൂട്ട്. സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

    Read more about: santhosh pandit
    English summary
    santhosh pandit reaction about ms dhoni's retirement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X