For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌'രജനികാന്തിന്റെ ലംബോർഗിനി മുതൽ അല്ലു അർജുന്റെ റേഞ്ച് റോവർ വരെ', താരങ്ങളുടെ വാഹന വിശേഷം

  |

  സെലിബ്രിറ്റികൾക്ക് വലിയ ആരാധകവൃന്ദമുണ്ട്. അവർ ചെയ്യുന്നതെല്ലാം അവരുടെ ആരാധകർ പലപ്പോഴും അനുകരിക്കാൻ ശ്രമിക്കാറുമുണ്ട്. അവർ വെറും അഭിനേതാക്കൾ മാത്രമല്ല സൂപ്പർ തരാരങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. താരങ്ങളുടെ വസ്ത്രധാരണ രീതിയും ജീവിത ശൈലിയുമെല്ലാം ആരാധകരെ സ്വാധീനിക്കാറുണ്ട്. താരങ്ങൾ പലപ്പോഴും പുതിയ ഉത്പന്നങ്ങളുടെ ട്രെൻഡ്‌സെറ്ററുകളായി സമൂഹത്തിൽ മാറാറുമുണ്ട്. ബോളിവുഡ് സെലിബ്രിറ്റികൾ വളരെ ആഡംബരമായ ജീവിതവും വിലകൂടിയ വാഹനങ്ങൾ സ്വന്തമായി ഉള്ളവരുമാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ആഡംബര വാഹനങ്ങൾ എല്ലാവർക്കും സുപരിചിതമാണെങ്കിലും തെന്നിന്ത്യൻ താരങ്ങളുടേത് അത്രത്തോളം സുപരിചിതമല്ല.

  Also Read: 'ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല, പക്ഷെ ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മ', കരീന കപൂർ

  എന്നാൽ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളെല്ലാം വാഹന പ്രേമികളാണ് എന്നതാണ് യഥാർഥ വസ്തുത. അവർ സ്വന്തമാക്കിയിരിക്കുന്ന ആഡംബര വാഹനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ തന്നെ അത് വ്യക്തമാകുകയും ചെയ്യും. മലയാളത്തിൽ വാ​ഹനപ്രേമികളായ താരങ്ങളിൽ മുൻപന്തിയിലുള്ളത് മമ്മൂട്ടി, ദുൽഖർ സൽമാൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരാണ്. കണ്ണിലുടക്കിയ സൂപ്പർ മോഡൽ വാഹനങ്ങളിലേറെയും മലയാളത്തിലെ ഈ താരങ്ങൾ തങ്ങളുടെ ​ഗ്യാരേജിൽ എത്തിച്ചിട്ടുമുണ്ട്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ കൈവശമുള്ള ആഡംബര വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

  Also Read: 'പെൺമക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട സുപ്രധാന കാര്യങ്ങൾ', സാമന്ത പറയുന്നു

  തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന് വാഹനങ്ങളുടെ വലിയ ശേഖരമുണ്ട്. അദ്ദേഹത്തിന്റെ കാർ ശേഖരത്തിൽ 9 കോടി വിലമതിക്കുന്ന റോൾസ് റോയ്സ് ഫാന്റവും രണ്ട് കോടി വിലമതിക്കുന്ന ജഗ്വാർ എക്സ് ജെ എല്ലും ഉൾപ്പെടുന്നു. മെഗാസ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും റോൾസ് റോയ്‌സ് ഫാന്റം ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വാഹനങ്ങളിൽ ഒന്നാണ്. ഏറ്റവും മികച്ച ഡിസൈനും ഓട്ടോമോട്ടീവ് മാസ്‌കട്ട് സവിശേഷതകളുമാണ് റോൾസ് റോയ്സ് ഫാന്റത്തിനുള്ളത്. എലൈറ്റ് സൂപ്പർ ചാർജ്ഡ് എഞ്ചിനുകളാണ് ജഗ്വാർ എക്സ് ജെ എല്ലിനുള്ളത്.

  ഇന്ത്യയിലെ ആദ്യത്തെ ലംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് തെന്നിന്ത്യൻ സൂപ്പർതാരം ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഇന്ത്യൻ വിപണിയിലെത്തി രണ്ടാം ദിനമാണ് താരം ലംബോർഗിനിയുടെ ഈ സൂപ്പർ എസ്‍യുവി സ്വന്തമാക്കിയത്. നീറോ നോക്റ്റിസ് മാറ്റ് നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷൻ എത്തിയത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയർ സ്‌പോയ്‌ലർ, 23 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ വാഹനത്തിനുണ്ട്. ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. നേരത്തെ പേൾ ക്യാപ്സ്യൂൾ എഡിഷൻ എന്ന് പ്രത്യേക പതിപ്പ് ബോളിവുഡ് താരം രൺവീർ സിങ് സ്വന്തമാക്കയിരുന്നു. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന്റെ വില. ഉപഭോക്താക്കളുടെ ഇഷ്ടത്തിനുള്ള മാറ്റങ്ങൾ അനുസരിച്ച് ഏകദേശം 10 മുതൽ 20 ശതമാനം വരെ വില കൂടും.

  വാഹനലോകത്തെ സൂപ്പര്‍താരമായ ലംബോര്‍ഗിനി ഉറൂസ് എസ്‌യുവി ആണ് സൂപ്പർ താരം ​രനികാന്തിന്റെ ​ഗാരേജിലുള്ളത്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്. 2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പ്രധാന പ്രത്യേകത. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി. 3.60 കോടി രൂപയാണ് ഈ എസ്‌യുവിയുടെ എക്‌സ്‌ഷോറും വില.

  Recommended Video

  പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല

  ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമുള്ള ഈ വാഹനം തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോയായ അല്ലു അര്‍ജുന്റെ വാഹന ശേഖരത്തിലുമുണ്ട്. ബീസ്റ്റ് എന്നാണ് താരം ഈ വാഹനത്തിനെ ഓമനിച്ച് വിളിക്കുന്നത്. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന റേഞ്ച് റോവര്‍ വോഗ് മലയാളത്തിലെ യുവതാരം പൃഥ്വിരാജും സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ശില്‍പ്പ ഷെട്ടി തുടങ്ങിയ താരങ്ങളും വോഗ് ഉപയോഗിക്കുന്നുണ്ട്. റേഞ്ച് റോവര്‍ നിരയില്‍ മികച്ച സ്‌റ്റൈലും കരുത്തും ശക്തമായ സുരക്ഷയും ഒരുക്കുന്ന വാഹനമാണ് വോഗ്.

  Read more about: rajanikanth allu arjun
  English summary
  South Indian superstars expensive vehicles list including actor rajinikanth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X