For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹനടിയായി തെന്നിന്ത്യയിൽ തിളങ്ങിയ 'കോട്ടയംകാരി', കാണാമറയത്തായിരുന്ന താരത്തെ കണ്ടെത്തി ആരാധകർ

  |

  അഭിനയ മോഹവുമായി സിനിമയിലേക്ക് എത്തുന്ന നടിമാർ നിരവധി ആണ്. പലരും വലിയ ആ​ഗ്രഹങ്ങളോടെയാണ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ വിവാ​ഹ ശേഷം അഭിനയവും സിനിമയും ഉപേക്ഷിച്ച് കുടുംബത്തിലേക്കും ഭർത്താവിലേക്കും മക്കളിലേക്കും മാത്രമായി ചുരുങ്ങി പോകുന്ന നിരവധിപേരുണ്ട്. സിനിമ ആരംഭിച്ച കാലം മുതൽ ഒരു അലിഖിത നിയമം പോലെ വിവാഹശേഷം നടിമാർ അഭിനയം നിർത്തണമെന്ന നിയമം പാലിക്കുന്ന പോലെയാണ് പൊതുവെ സിനിമയിൽ കണ്ടുവരുന്നത്. മലയാളം മത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ബോളിവുഡ് മേഖലകളിലെല്ലാം ഇതേ രീതി പിന്തുടരുന്ന പോലെയാണ്.

  Also Read: 'വ്രതംനോറ്റാണ് ബ്ലൗസിൽ ആറ്റുകാലമ്മയുടെ രൂപം ഡിസൈൻ ചെയ്തത്', അപ്സരയുടെ കല്യാണ വിശേഷം ഇങ്ങനെ...

  നടി മഞ്ജുവാര്യർ, സംയുക്ത വർമ, സംവൃത സുനിൽ, കാവ്യാ മാധവൻ തുടങ്ങി വലിയൊരു നിര തന്നെ വിവാഹത്തോടെ സിനിമാ ജീവിതവും അഭിനയവും നിർത്തിയവരുടെ പട്ടികയിലുണ്ട്. അത്തരത്തിൽ വിവാഹശേഷം സിനിമ ജീവിതം അവാനിപ്പിച്ചവരുടെ ലിസ്റ്റിൽ പെടുന്ന പഴയകാല നടിയെ സോഷ്യൽമീ‍ഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ സിനിമാപ്രേമികൾ. രജനികാന്ത്, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള സുവർണ മാത്യുവെന്ന നടിയെയാണ് സിനിമാപ്രേമികൾ സോഷ്യൽമീഡിയ വഴി കണ്ടെത്തിയിരിക്കുന്നത്.

  Also Read: 'സിദ്ധാർഥിന്റെ ജീവിതത്തിൽ വീണ്ടും കയറിപറ്റാൻ സുമിത്രയ്ക്കെതിരെ കരുക്കൾ നീക്കി വേദിക'

  കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ച് വളർന്ന നടിയാണ് സുവർണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആർക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുള്ള സുവർണ 1992ൽ മിസ് കേരളയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സിനിമയിലേക്കുള്ള വഴി സുവർണയ്ക്ക് തുറന്ന് കിട്ടിയത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്സ് പരേഡ് എന്ന സിനിമയിൽ സുവർണ അഭിനയിച്ചിരുന്നു. അങ്കിൾ ബൺ ആയിരുന്നു സുവർണയുടെ രണ്ടാമത്തെ ചിത്രം. സിനിമയിൽ മോ​ഹൻലാലിനൊപ്പമുള്ള സുവർണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പിന്നീട് സുവർണ അഭിനയിച്ച സിനിമകൾ കിലുക്കം, കിലുക്കാംപെട്ടി എന്നിവയായിരുന്നു. കിലുക്കാപെട്ടിയിൽ അതിഥി വേഷമായിരുന്നു. ശേഷം കൗരവർ, മാന്യൻമാർ തുടങ്ങിയ സിനിമകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്.

  എന്നോടിഷ്ടം കൂടാമോ, വളയം, ആകാശദൂത്, സമൂഹം, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴത്തുള്ളി കിലുക്കം, നേരറിയാൻ സിബിഐ, എന്നിവയാണ് മലയാളത്തിൽ സുവർണ അഭിനയിച്ച് റിലീസിനെത്തിയ സിനിമകൾ. മഴത്തുള്ളികിലുക്കത്തിൽ ദിലീപിന്റെ സഹോദരിയുടെ വേഷമായിരുന്നു സുവർണയ്ക്ക്. നേരറിയാൻ സിബിഐയിലെ മായ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാനമായി റിലീസ് ചെയ്ത സുവർണയുടെ മലയാള സിനിമ ചട്ടക്കാരിയായിരുന്നു. മാർ​ഗരറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുവർണ അവതരിപ്പിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ വരെ സുവർണയ്ക്ക് സാധിച്ചിരുന്നു. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവർണ രജനികാന്തിനൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ വടിവേലുവിന്റെ നായികയായിരുന്നു സുവർണ. ഇരുവരുടേയും നർമരം​ഗങ്ങൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് മനസായിരുന്നു തമിഴിൽ സുവർണ അഭിനയിച്ച ആദ്യ സിനിമ.

  ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham

  മായാബസാർ, ​ഗോകുലത്തിൽ സീതയ്, റോജ കൂട്ടം തുടങ്ങിയ സിനിമകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും നാല് സിനിമകളിൽ അധികം സുവർണ അഭിനയിച്ചിട്ടുണ്ട്. സന്യാസി മേരെ നാം, സുൽത്താൻ എന്നിവയാണ് സുവർണയുടെ ബോളിവുഡ് സിനിമകൾ. സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അവിചാരിതം, കടമറ്റത്ത് കത്തനാർ, അന്വേഷി എന്നീ സീരിയലുകളിലാണ് സുവർണ അഭിനയിച്ചിരിക്കുന്നത്. സതുരം​ഗം തേൻമൊഴിയൽ എന്നിവയാണ് തമിഴിൽ സുവർണ അഭിനയിച്ച പ്രധാന സീരിയലുകൾ. 2003ൽ ആയിരുന്നു സുവർണയുടെ വിവാഹം. ജോർജാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം ലയൺ അടക്കമുള്ള സിനിമകൾ സുവർണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്നും സുവർണ വിട്ടുനിന്നു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം ഫിലാഡൽഫിയയിലാണ് സുവർണയുടെ താമസം. സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റ​ഗ്രാമിൽ സജീവമാണ് താരം.

  Read more about: actress malayalam cinema
  English summary
  Suvarna Mathew Is Here, Actress Is Now Settled In Philadelphia With Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X