»   » 'ടേക്ക് ഓഫ്'കാണുന്നതിന് മുമ്പ് സിനിമയെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍ കൂടി!!!

'ടേക്ക് ഓഫ്'കാണുന്നതിന് മുമ്പ് സിനിമയെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍ കൂടി!!!

Posted By:
Subscribe to Filmibeat Malayalam

ചില സിനിമകളുടെ വിജയം അതിലെ അഭിനേതാക്കളുടെ സംഭവന ഒന്നു കൊണ്ട് മാത്രമാണ്. പ്രതിഫലം വാങ്ങി ജോലി നോക്കുന്നവരാണെന്ന് പറയുന്നവര്‍ ഉണ്ടെങ്കിലും എല്ലാവരും അങ്ങനെ അല്ല. ഇന്ന് റിലീസിനെത്തിയ 'ടേക്ക് ഓഫ് 'കാണുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നവാഗതനായ മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത സിനിമയാണ് ടേക്ക് ഓഫ്. ടേക്ക് ഓഫ് യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമെടുത്ത കഥയാണ് പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വ്വതി മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തുന്നത്.

ടേക്ക് ഓഫ്

മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത 'ടേക്ക് ഓഫ്' ഇറാഖില്‍ ഭീകാരക്രമണത്തില്‍ കുടുങ്ങി പോയ നഴ്‌സമാരുടെ ജീവിതം തുറന്നു കാണിക്കുകയാണ്. 2014 ലാണ് എല്ലാവരും ആശങ്കയിലാക്കി ഇറാഖിലെ ഭീകാരക്രമണത്തില്‍ മലയാളികളടക്കം 46 ഇന്ത്യന്‍ നഴ്‌സുമാര്‍ കുടുങ്ങി പോയത്.

പ്രതിഫലം വാങ്ങിക്കാതെ

സിനിമയില്‍ അഭിനയിക്കുന്നതിനായി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രതിഫലം ഒന്നും വാങ്ങിയിട്ടില്ല. സിനിമയില്‍ നിന്നും കിട്ടുന്ന ലാഭവിഹിതം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തനാണ് തീരുമാനിച്ചിരിക്കുന്നത്. ഷഹീദ് എന്ന പേരില്‍ മെയില്‍ നഴ്‌സായിട്ടാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍ ഇന്ത്യന്‍ അംബാസിഡറുടെ റോളിലുമാണ് എത്തുന്നത്.

പ്രധാന കഥപാത്രങ്ങള്‍

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍, പാര്‍വതി മേനോന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരാണ്.

നവാഗതനായ സംവിധായകന്‍

നവാഗതനായ മഹേഷ് നാരയണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.'ടേക്ക് ഓഫ്' മഹേഷ് നാരയണന്റെ സ്വപ്‌ന പദ്ധതിയായിരുന്നു.

രാജോഷ് പിള്ള ഫിലിംസിന്റെ ആദ്യ സിനിമ

സംവിധായകനായിരുന്ന രാജേഷ് പിള്ളയുടെ ഓര്‍മ്മക്കായി തുടക്കം കുറിച്ചതാണ് രാജേഷ് പിള്ള ഫിലിംസ്. ആന്റോ ജോസഫിന്റെ സിനിമ കമ്പനിയുമായി ചേര്‍ന്ന് രാജേഷ് പിള്ളയുടെ ഭാര്യ മേഘ രാജേഷാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

പാര്‍വതി മേനോന്‍

സിനിമയിലെ പ്രധാന കഥാപാത്രം പാര്‍വതിയാണ്. സമീറ എന്ന മുസ്ലീം പെണ്‍കുട്ടിയായിട്ടാണ് വേഷമിടുന്നത്. സമീറയുടെ ജീവിതത്തിലുണ്ടായ നിസ്സഹായകവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

English summary
Here are the top 5 reasons to watch Parvathy-Kunchacko Boban-Fahadh Faasil starrer Take Off, which is directed by Mahesh Narayanan...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam