twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മന്ദാരചെപ്പുണ്ടോ' ​ഗാനം ജീവിതം മാറ്റിമറിച്ചു, കേരളത്തിലെ സ്വീകാര്യത അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് സിദ്ധാർഥ്

    |

    തൈക്കുടം ബ്രിഡ്ജ് ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട മ്യൂസിക്ക് ബാൻഡാണ്. അവരുടെ കവർ സോങുകൾ ഒരുകാലത്ത് കേരളത്തിലും യൂത്തിനിടയിലും സം​ഗീതപ്രേമികൾക്കിടയിലും വലിയ തരം​ഗം സൃഷ്ടിച്ചിരുന്നു. തൈക്കൂടം ബ്രിഡ്ജിലെ ​ഗായകരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ​ഗായകരിൽ ഒരാളായിരുന്നു സിദ്ധാർഥ് മേനോൻ. ബോംബെ മലയാളിയായിരുന്നിട്ട് പോലും സിദ്ധാർഥിന് വലിയ ആരാധകരാണ് മലയാളികൾക്കിടയിൽ ഉണ്ടായത്.

    Also Read: '​ഗൂ​ഗിൾ പറയുന്നത് ഡിസംബർ 13 എന്നാണല്ലോ...?', പൂർണിമയെ ട്രോളി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും

    ​ഗായകൻ എന്നതിലുപരി ഇപ്പോൾ അഭിനയത്തിലും സജീവമാണ് സിദ്ധാർഥ്. മന്ദാരചെപ്പുണ്ടോ എന്ന ദശരഥത്തിലെ ​ഗാനത്തിന് സിദ്ധാർഥ് ഒരുക്കിയ കവർസോങ്ങാണ് ഇന്നും സിദ്ധാർഥ് മേനോൻ എന്ന പേര് കേൾക്കുമ്പോൾ മലയാളിക്ക് ആദ്യം ഓർമ വരുന്നത്. കൊവിഡിനെല്ലാം മുമ്പ് തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോകളുമായി കേരളത്തിലും രാജ്യത്തിന് ഉള്ളിലും പുറത്തും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. 2014ൽ ആയിരുന്നു സിദ്ധാർഥിന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

    Also Read: 'ഏറെനാളായി അവളുടെ ആ​ഗ്രഹമാണ്', സഹോദരിയുടെ സ്വപ്നത്തിന് ഒപ്പം സഞ്ചരിച്ച് മിയയും

    തൈക്കുടം ബ്രിഡ്ജിലെ റോക്ക്സ്റ്റാർ

    ആദ്യം മ്യൂസിക് ആൽബങ്ങളിൽ ​ഗായകനും നായകനുമായി. 2015ൽ ഹരം എന്ന സിനിമയിലെ തീവണ്ടി എന്ന ​ഗാനത്തിൽ അതിഥി താരമായി എത്തി. പിന്നീട് 2015ൽ വി.കെ പ്രകാശ് സംവിധാനം ചെയ്ത റോക്ക്സ്റ്റാർ എന്ന സിനിമയിൽ നായകനായി. അനന്ദ് എബ്രഹാം എന്ന കഥാപാത്രത്തെയായിരുന്നു സിദ്ധാർഥ് അവതരിപ്പിച്ചത്. മാത്രമല്ല താരത്തിന്റെ കരിയറുമായി ഏറെ ചേർന്ന് നിൽക്കുന്നതായിരുന്നു കഥാപാത്രം. ശേഷം സോളെ, കഥ പറഞ്ഞ കഥ, കൂടെ, കോളമ്പി എന്നീ സിനിമകളിലും അഭിനയിച്ചു. ലോക്ക് ഡൗൺ കാലത്ത് റിലീസ് ചെയ്ത വെബ് സീരിസായ ഇൻസ്റ്റ​ഗ്രാമിലെ സിദ്ധാർഥിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ജാൻ-എ-മന്നിന്റെ ഭാ​ഗമായപ്പോൾ

    ഇപ്പോൾ ഏറ്റവും പുതുതായി സിദ്ധാർഥ് അഭിനയിച്ച് റിലീസിനെത്തിയ സിനിമ ജാൻ-എ-മൻ ആണ്. യുവ താരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ജാൻ എ മൻ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നടൻ ​ഗണപതിയുടെ സഹോദരനാണ് ചിദംബരം. സിദ്ധാർഥിന് പുറമെ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ,അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കോമഡിക്ക് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചീയേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിൻ്റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ,ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും തൈക്കുടം ബ്രിഡ്ജിൽ പ്രവർത്തിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് സിദ്ധാർഥ്.

    പാട്ടും അഭിനയവും

    തൈക്കുടം ബ്രിഡ്ജിന്റെ ഭാ​ഗമായി ​പ്രവർത്തിച്ച് തുടങ്ങിയപ്പോൾ വലിയൊരു സ്വീകാര്യത മലയാളികൾക്ക് ഇടയിൽ ലഭിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിദ്ധാർഥ് പറയുന്നു. 'കേരളത്തിലെ ജനങ്ങൾ എന്നെ അക്സെപ്റ്റ് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എൻ്റെ ജീവിതത്തിൽ സ്വപ്നത്തിൽ പോലും ഞാൻ വിചാരിക്കാത്ത കാര്യമായിരുന്നു അത്. അതിൻ്റെ പ്രധാന കാരണങ്ങളായി എനിക്ക് തോന്നിയിട്ടുള്ളത് ഞാൻ അധികം മലയാളം സംസാരിക്കാറില്ല. ചെറുപ്പകാലം മുതലെ കേരളം എൻ്റെ വെക്കേഷൻ സ്ഥലമാണ്. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ബോംബെയിലാണ്. എല്ലാ വെക്കേഷനിലും ഞാൻ നാട്ടിൽ വരുമായിരുന്നു. അതായിരുന്നു എനിക്ക് കേരളം.. അതിൽ കൂടുതൽ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരിക്കലും ഞാൻ വിചാരിച്ചില്ല ഇവിടെ എൻ്റെ പോസ്റ്ററുകളും ഹോർഡിംഗ്സുമൊക്കെ ഉണ്ടാകുമെന്ന്. ഒരു പക്ഷേ ബോളിവുഡോ തമിഴകമോ ഈ ശബ്ദം സ്വീകരിക്കുമെന്നും അവിടെ ഇങ്ങനെയൊരു സ്വീകാര്യത കിട്ടിയേക്കുമെന്നുമൊക്കെയായിരുന്നു ഞാൻ സ്വയം വിധിച്ചിരുന്നത്. കേരളത്തിലെ ജനങ്ങൾ എന്നെ സ്വീകരിച്ചതിൽ ഒരുപൊടൊരുപാട് സന്തോഷമുണ്ട്' സിദ്ധാർഥ് പറയുന്നു.

    Recommended Video

    ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
    ആദ്യത്തെ നായകവേഷം

    മ്യൂസിക്കൽ ലൈവ് ഷോയോടാണ് എന്നും പ്രിയമുള്ളതെന്നും സിദ്ധാർഥ് പറയുന്നു. അഭിനയിക്കണം, പാടണം, പെർഫോം ചെയ്യണം, അത്തരത്തിലുള്ള പരിപാടികളോടാണ് കൂടുതൽ താത്പര്യമെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു. ആരും തന്നിൽ നിന്നും പ്രതീക്ഷിക്കാത്ത കഥാപാത്രമാണ് ജാൻ എ മന്നിൽ ചെയ്തിരിക്കുന്നതെന്നും സിദ്ധാർഥ് പറയുന്നു. 'സിനിമയിലെ എൻ്റെ കഥാപാത്രത്തിൻ്റെ പേര് രതീഷ് എന്നാണ്. ഒരു സീരിയൽ ആക്ടറാണ് കക്ഷി. അതാണ് അതിനുള്ളിലെ ഒരു ഫൺപാർട്ട്. എല്ലാവരും പൊതുവേ എന്നെ അഭിനയിക്കാൻ വിളിക്കാറുള്ളത് ഒരു ഗായകനായോ സംഗീതകാരനായോ അതുമല്ലെങ്കിൽ സംഗീതവുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ചെയ്യുന്ന വ്യക്തിയായോ ഒക്കെയാണ്. പക്ഷേ ഈ സിനിമയ്ക്ക് വേണ്ടി ഗണപതിയും ചിദംബരവും എന്നെ ഈ കഥാപാത്രം വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു. അതൊരുപാട് വലിയ കാര്യമാണ്. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നുമുണ്ട്. എന്നെ ഒരിക്കലും പ്രേക്ഷകർ ഇങ്ങനൊരു കഥാപാത്രമായി പ്രതീക്ഷിക്കില്ല. ആ കഥാപാത്രം മോശമാക്കാതെ ചെയ്തുവെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു' സിദ്ധാർഥ് പറഞ്ഞു. റോക്ക്സ്റ്റാർ സിനിമയുടെ ഭാ​ഗമായപ്പോൾ അഭിനയത്തെ കുറിച്ച് യാതൊരു രൂപവുമില്ലായിരുന്നുവെന്നും പിന്നീട് അഭിനയത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് റോക്ക്സ്റ്റാറിൽ പ്രവർത്തിച്ചതിന്റെ ഭാ​ഗമായി വന്ന മാറ്റങ്ങളാണെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.

    Read more about: ganapathy music films
    English summary
    'the acceptance in Kerala was surprising', says Thaikkudam Bridge fame Siddharth Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X