»   » നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

Posted By:
Subscribe to Filmibeat Malayalam

പതിവിന് വിപരീതമായാണ് എല്ലാം സംഭവിച്ചത്. സീറോ സൈസ് ആകാന്‍ പണിപെടുന്ന നായികമാരെ വെല്ലുവിളിച്ച് പൊണ്ണതടിച്ചിയായി മാറിയ അനുഷ്‌ക ഷെട്ടി തന്നെയാണ് റിയല്‍ താരം. പ്രകാശ് കൊവലാ മുടി സംവിധാനത്തില്‍ തിയ്യറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമായിരുന്നു.

അനുഷ്‌ക ഷെട്ടി, ആര്യ, സോണല്‍ ചൗഹാന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഏവരും കാണാന്‍ ആഗ്രഹിക്കുന്ന, ആരും ഇത് വരെ പറയാത്ത കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രത്തിന്റെ വിജയം തികച്ചും വെല്ലുവുളികള്‍ ഉയര്‍ത്തുന്നതായിരുന്നു. സീറോ സൈസ് ട്രന്‍ഡില്‍ നിന്നും സൈസ് സീറോ ട്രന്‍ഡിലേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നത് വലിയൊരു കടമ്പയായിരുന്നു.

സ്ത്രീകള്‍ക്ക് വണ്ണം കൂടിയാലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.കഥയിലെ നായിക സ്വീറ്റിയുടെ(അനുഷ്‌ക) മുന്നിലുള്ള ഏക പ്രശ്‌നം പൊണ്ണതടി മാത്രമായിരുന്നു. കാണാന്‍ സുന്ദരയാണെങ്കിലും തടിയാണ് കഥയിലെ വില്ലന്‍. വിവാഹം ഒന്നിന് പുറകെ ഒന്നായി മുടങ്ങാന്‍ തുടങ്ങിയത് സ്വീറ്റിയുടെ അമ്മയെ തളര്‍ത്തി.

പ്രവാസിയായ അബി(ആര്യ) ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ വേണ്ടിയാണ് നാട്ടില്‍ എത്തുന്നത്. അബിയെ സ്വീറ്റി കണ്ടുമുട്ടുന്നത്തോടെ കഥയുടെ ട്വിസ്റ്റ് ആരംഭിക്കുകയായി. അബിയ്ക്ക പ്രണയം തോന്നുന്നത് സിമ്രാനോടാണ്(സോണല്‍ ചൗഹാന്‍).

പ്രണയം നിരസിക്കുന്നത്തോടെ തടിക്കുറയ്ക്കാന്‍ സൈസ് സീറോ എന്ന പരിപാടിയില്‍ പങ്കെടുക്കുകയാണ് സ്വീറ്റി. സ്വീറ്റിയ്ക്ക് തടി കുറയ്ക്കാന്‍ കഴിയുമോ? സൈസ് സീറോയില്‍ പങ്കെടുക്കുന്ന നായിക നേരിടുന്ന വെല്ലുവിളി എന്തായിരിക്കും? അവളുടെ പ്രണയത്തെ തിരിച്ച് കിട്ടുമോ?
തുടര്‍ന്ന് വായിക്കൂ...

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

സീറോ സൈസ് എന്ന് മാത്രം കേട്ടിട്ടുള്ളവര്‍ക്കിടയിലേക്ക് സൈസ് സീറോ തികച്ചും ആകാംഷാഭരിതമായ പേരു തന്നെയായിരുന്നു. സൈസില്‍ നിന്നും സീറോ സൈസിലേക്ക് എത്തിപ്പെടാന്‍ പണിപെടുന്ന പെണ്‍കുട്ടിയുടെ കഥയാണിത്.

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

തമിഴിലും തെലുങ്കിലും ഇറങ്ങിയ ചിത്രത്തില്‍ അനുഷ്‌കയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരു കഥാപാത്രം ഇല്ലെന്ന് പറയാം.

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ നിന്നും തടി കൂട്ടാന്‍ തയ്യാറായ നായികയാണ് അനുഷ്‌ക. ചിത്രത്തിന് വേണ്ടി 20 കിലോ ഭാരമാണ് അനുഷ്‌ക കൂട്ടിയത്. പിന്നീട് അത് കുറയ്ക്കാന്‍ സര്‍ജറി വരെ ചെയ്യേണ്ടി വന്നു.

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

പെണ്‍കുട്ടികള്‍ എപ്പോഴും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കോംപ്ലക്‌സ് വര്‍ക്ക് ഔട്ട് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ ക്കുന്ന പ്രശ്‌നം തടി തന്നെയാണ്. നായിക എങ്ങനെ തടി കുറയ്ക്കും, പ്രണയത്തെ തിരിച്ച് കിട്ടുമോ എന്നൊക്കെ അറിയാന്‍ ആഗ്രഹിക്കുന്നവാരാണ് കൂടുതലും.

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

അനുഷ്‌കയുടെ അമ്മ വേഷത്തില്‍ എത്തിയത് ഉര്‍വശിയായിരുന്നു.

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അലങ്കരിക്കുന്നത് സോണല്‍ ആണ്. അനുഷ്‌കയുടെ പ്രണയത്തിന് വിലങ്ങു തടിയായി നില്‍ക്കുന്ന കഥാപാത്രം. ആര്യയ്ക്ക് സോണലിനോട് പ്രണയം തോന്നുന്നതോടെയാണ് വില്ലത്തി പരിവേഷം ലഭിക്കുന്നത്.

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

ചിത്രത്തിന്റെ ക്യാമറാ വര്‍ക്കുകള്‍ പ്രശംസനീയമാണ്. കഥയുടെ രണ്ടാം ഭാഗത്ത് ആ ഗ്രിപ്പ് നഷ്ടപ്പെട്ടു പോയി.

നിരൂപണം: സൈസ് സീറോയില്‍ നിറഞ്ഞു നിന്ന് അനുഷ്‌ക ഷെട്ടി

അനുഷ്‌കയുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ചിത്രത്തെ നന്നായി ആസ്വദിക്കാം. ആദ്യ പകുതി നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ കിക്ക് നഷ്ട്‌പ്പെട്ടു. അഞ്ചില്‍ 2.5 മാര്‍ക്ക് നല്‍കാം.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Sweety(Anushka) is a cute looking girl who suffers from overweight issues. Even after so many attempts, her mother fails to get her married. Disappointed with rejection all the time, Sweety decides not to marry in the near future.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam