»   » ചെന്നൈ 600028ന് രണ്ടാം ഭാഗം

ചെന്നൈ 600028ന് രണ്ടാം ഭാഗം

Posted By:
Subscribe to Filmibeat Malayalam
Chennai 600028,
സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ 600028ന് രണ്ടാം ഭാഗമൊരുങ്ങുന്നു. സംവിധായകന്‍ വെങ്കിട്ട് പ്രഭു ഉള്‍പ്പെടെ ഒരുപിട നവാഗത പ്രതിഭകളെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച ചിത്രമായിരുന്നു ചെന്നൈ 600028. ചിത്രത്തിന്റെ നിര്‍മാതാവും ഗായകനുമായ എസ്പിബി ചരണ്‍ തന്നെയാണ് രണ്ടാം ഭാഗമുണ്ടാവുമെന്ന കാര്യം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

വെങ്കട്ട്പ്രഭു തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റെയും സംവിധായകനെന്ന് ചരണ്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം നടന്നുകഴിഞ്ഞു. അധികം താമസിയാതെ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനും ഉണ്ടാകുമെന്നും ചരണ്‍ പറഞ്ഞു.

ഒരു കൂട്ടം യുവനടന്‍മാരെ നായകന്‍മാരാക്കി ക്രിക്കറ്റ് ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചെന്നൈ 600028 ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X