For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിരത്നത്തിന്റെ ചോള രാജ്ഞിയായി നയൻതാര എത്തിയിരുന്നെങ്കിൽ; ചിത്രങ്ങൾ വൈറൽ

  |

  തമിഴകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള നടിയാണ് നയൻതാര. സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച പ്രശസ്തിയിലേക്ക് കുതിച്ച നയൻതാരയ്ക്ക് ഇന്ന് കൈ നിറയെ സിനിമകളാണ്. ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കുകയാണ് നടി. സൂപ്പർസ്റ്റാർ, ബി​ഗ് ബജറ്റ് ചിത്രങ്ങളിലെ നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം വാ​ഗ്ദാനം ചെയ്യുന്ന നടി തുടങ്ങി നയൻതാരയ്ക്ക് സിനിമാ മേഖലയിൽ എടുത്തു മാറ്റാൻ പറ്റാത്ത ഒരു സ്ഥാനം ഉണ്ട്.

  രണ്ട് പതിറ്റാണ്ടിനോടടുക്കുന്ന കരിയറിൽ തളർച്ചയും വളർച്ചയും ഒരു പോലെ കണ്ട നയൻതാര ഇന്ന് താര റാണിയാണെങ്കിലും ഓഫ് സ്ക്രീനിൽ മറ്റ് നടിമാരെ പോലെ നയൻസിനെ കാണാറില്ല. അഭിമുഖങ്ങളിലോ പ്രൊമോഷൻ പരിപാടികളിലോ അധികം കാണാത്ത നയൻസ് ബി​ഗ് സ്ക്രീനിൽ മാത്രം കാണാനാവുന്ന ഒരു വിസ്മയമാണ് പല ആരാധകർക്കും. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാഞ്ഞതോടെയാണ് തമിഴിലേക്ക് ചുവട് മാറിയത്.

  തമിഴിലും തെലുങ്കിലും ​ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ നടി പെട്ടന്ന് തന്നെ താര റാണിയായി. എന്നാൽ പിന്നീട് വ്യക്തി ജീവിതത്തിൽ ഉണ്ടായ വിവാദങ്ങളും പ്രശ്നങ്ങളും നടിയുടെ കരിയറിനെയും ബാധിച്ചു. 2011 ഓടെ അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന നടി 2013 ൽ വൻ തിരിച്ചു വരവ് നടത്തുകയും മുമ്പത്തേക്കാൾ വലിയ താരമൂല്യമുള്ള നടിയായി തമിഴകത്ത് മാറുകയും ചെയ്തു.

  Also Read: സിനിമ മോഹം ഉള്ളത് കൊണ്ട് ചെറുപ്പത്തിലേ എല്ലാം പഠിച്ചു; കേരള സിലബസ് ആയത് ഗുണമായി: ഷൈൻ ടോം ചാക്കോ

  ഇപ്പോഴിതാ മണിരത്നം ചിത്രം പൊന്നിയിൻ സെൽവത്തിൽ നയൻതാരയില്ലെന്ന പരാതിയാണ് ആരാധകർക്കുള്ളത്. തെന്നിന്ത്യയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയിൽ തെന്നിന്ത്യയിലെ താര റാണി വേണ്ടിയിരുന്നു എന്നാണ് പലരും പറയുന്നതും. പ്രത്യേകിച്ചു ചോള രാജ വംശത്തിന്റെ കഥയിൽ ഉത്തരേന്ത്യൻ നടിമാരല്ല വേണ്ടതെന്നും അഭിപ്രായം ഉയരുന്നുണ്ട്. നയൻതാര രാജ്ഞിയുടെ ​ലുക്കിലുള്ള പല സിനിമകളിലെയും പരസ്യങ്ങളിലെയും ഫോട്ടോകൾ ആരാധകർ പങ്കുവെക്കുന്നുണ്ട്.

  Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

  നേരത്തെ പൊന്നിയിൻ സെൽവനിൽ നയൻതാരയെ പരി​ഗണിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഐശ്വര്യ റായ്, തൃഷ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ നടിമാരാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്. ഇവരിൽ എല്ലാവർക്കും സിനിമയിൽ പ്രധാന വേഷം തന്നെയാണെന്നാണ് വിവരം. ഐശ്വര്യ നന്ദിനി എന്ന രാജ്ഞിയെ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൃഷ കുന്ദവി എന്ന രാജ്ഞിയെയും.

  Also Read: 'ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന് പറഞ്ഞ് പരത്തിയിരുന്നു'; പഴയകാല നടി അ‍ഞ്ജു!

  അതേസമയം പൊന്നിയിൻ സെൽവനിലെ വേഷം താൻ നിരസിക്കുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം നടി അമല പോൾ പറഞ്ഞിരുന്നു. സിനിമ ചെയ്യാൻ പറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല താനെന്നും അതിനാലാണ് ഓഫർ വേണ്ടെന്നു വെച്ചതെന്നുമാണ് അമല പറഞ്ഞത്. അമലയും ചോള രാജ വംശത്തിന്റെ കഥയിൽ അനുയോജ്യ ആവുമായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. നടി കീർത്തി സുരേഷും പൊന്നിയിൻ സെൽവത്തിലേ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നു.

  Read more about: nayanthara
  English summary
  fans ask why nayanthara not in ponniyin selvan: shares her photos in queen looks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X