»   » മണിരത്‌നം കടലിനൊഴുക്കുന്നത് 50കോടി

മണിരത്‌നം കടലിനൊഴുക്കുന്നത് 50കോടി

Posted By:
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ പുതിയ ചിത്രമായ 'കടലി'ന് 50 കോടിയാണ് ബജറ്റെന്ന് റിപ്പോര്‍ട്ട്. മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കടലോര പ്രദേശത്തുള്ളവരുടെ ജീവിതരീതികള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ തുളസീ നായരും ഗൗതം കാര്‍ത്തിക്കുമാണ് നായികാനായകന്‍മാര്‍. തമിഴിലെ മുന്‍കാല നായകന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. തുളസിയാകട്ടെ നടി രാധയുടെ മകളും.

അഭിനേതാക്കള്‍ പുതുമുഖങ്ങളായതു കൊണ്ട് പ്രതിഫലത്തിനായി അധികം തുക മുടക്കേണ്ടി വരില്ല. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിന് ഷൂട്ടിങ് സെറ്റിനായും വലിയ തുക ചെലവാക്കേണ്ടതില്ല. പിന്നെ എന്തിനാണ് 50 കോടി മുടക്കുന്നതെന്ന ചോദ്യത്തിന് ഇത് ഒരു മണിരത്‌നം ചിത്രമാണെന്ന മറുപടിയാണ് ലഭിക്കുന്നത്.

ഒരു മണിരത്‌നം ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാജീവ് മേനോനാണ് ഛായാഗ്രാഹകന്‍. നവംബറില്‍ തീയേറ്ററുകളിലെത്തുന്ന കടലിന്റെ വിതരണാവകാശം ജെമിനി ഫിലിംസ് സ്വന്തമാക്കി കഴിഞ്ഞു.

English summary
Mani Ratnam and his Kadal team is busy wrapping up the final schedule of shooting in Vembanad Lake, Kerala, which happens to be his favourite location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam