»   » നാളെ ഫഹദ് ഫാസിലിന്റെ പിറന്നാള്‍!തമിഴിലെ അരങ്ങേറ്റ ചിത്രം വേലൈക്കാരന്‍ ഒരുക്കുന്നത് കിടിലന്‍ സമ്മാനം!

നാളെ ഫഹദ് ഫാസിലിന്റെ പിറന്നാള്‍!തമിഴിലെ അരങ്ങേറ്റ ചിത്രം വേലൈക്കാരന്‍ ഒരുക്കുന്നത് കിടിലന്‍ സമ്മാനം!

Posted By: Teresa John
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലഭിനയിക്കുന്ന വേലൈക്കാരന്‍ പ്രമുഖ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും സിനിമകളുമായി മത്സരത്തിന് തയ്യാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിത്രത്തില്‍ ഫഹദ് വില്ലനായിട്ടാണ് അഭിനയിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിനെ അധിഷേപിക്കുന്നവര്‍ക്ക് അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

അതിനിടെ നാളെ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത് വരികയാണ്. നാളെ മറ്റൊരു പ്രത്യേകതയുള്ളത് നടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആണെന്നുള്ളതാണ്. ഫഹദിനുള്ള സമ്മാനമായിട്ടാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിടുന്നത്. ഫാമിലി എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ അവസാനത്തോട് കൂടി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

velaikkaran-teaser

തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ഏറെ നാളുകള്‍ക്ക് ശേഷം സ്‌നേഹ തമിഴില്‍ അഭിനയിക്കുന്നതും ചിത്രത്തിലാണ്. സമുഹത്തില്‍ വിപത്തായി മാറിയിരിക്കുന്ന ഭക്ഷണത്തിലെ മായം ചേര്‍ക്കലിനെതിരെ പോരാടുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിലുടെ പറയാനുദ്ദേശിക്കുന്നത്.

English summary
Velaikkaran Second Teaser To Release Soon!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam