»   » നിങ്ങളറിഞ്ഞോ, പുലിയുടെ വിജയത്തിനായി വിജയ് രഹസ്യമായി ക്ഷേത്രദര്‍ശനം നടത്തി

നിങ്ങളറിഞ്ഞോ, പുലിയുടെ വിജയത്തിനായി വിജയ് രഹസ്യമായി ക്ഷേത്രദര്‍ശനം നടത്തി

Posted By:
Subscribe to Filmibeat Malayalam

ഇളദളപതി വിജയ് യുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായിരിക്കും ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി എന്നാണ് കേള്‍ക്കുന്നത്. അങ്ങനെ ആയില്ലെങ്കിലോ എന്ന ഭയം കൊണ്ടോ എന്തോ കഴിഞ്ഞ ദിവസം വിജയ് ക്ഷേത്ര ദര്‍ശനങ്ങളൊക്കെ നടത്തിയത്രെ.

അതീവ രഹസ്യമായി വേഷം മാറിയിട്ടാണ് വിജയ് ക്ഷേത്ര ദര്‍ശനം നടത്തിയതെന്ന് പ്രമുഖ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രിവില്ലപുത്തൂരിലെ പെരുമാള്‍ ക്ഷേത്രത്തിലും വിരുദുങ്കൂരിലെ ആണ്ടാള്‍ ക്ഷേത്രത്തിലുമാണത്രെ വിജയ് രഹസ്യമായി ദര്‍ശനം നടത്തിയത്.

vijay

എന്നാല്‍ മിനിട്ടുകള്‍ക്കകം വിജയ് യുടെ ക്ഷേത്രദര്‍ശനം പരസ്യമായി. ക്യാമറയുമായി മാധ്യമപ്പട എത്തുന്നതിന് മുമ്പേ വിജയ് സ്ഥലം വിട്ടു. എന്നിരുന്നാലും ചില ആരാധകര്‍ കണ്ടെന്നും അതുകൊണ്ട് വിഷമിച്ചാണ് വിജയ് പോയതെന്നും കേള്‍ക്കുന്നു.

വിജയ്‌ക്കൊപ്പം ശ്രീദേവിയും ഹന്‍സികയും ശ്രുതി ഹസനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ബാഹുബലിയ്ക്ക് സമമായിരിക്കും എന്നാണ് കേള്‍ക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

English summary
Ahead of the release of ‘Puli’ the film which may be called as one of the costliest and highly grandest film of his career in all sorts, Ilayathalapathi Vijay has made a secret visit to a temple in south Tamil Nadu to offer prayers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam