For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത് ആര്യയും സയേഷയും; മാലാഖ കുഞ്ഞ് ജനിച്ചെന്ന സന്തോഷം പുറത്ത് വിട്ട് നടന്‍ വിശാൽ

  |

  തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ആര്യയും സയേഷയും. ഏറെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നിന്നുമാണ് ആര്യ സയേഷയെ വിവാഹം കഴിക്കുന്നത്. 2019 ല്‍ വലിയ ആഘോഷമായി തന്നെ താരവിവാഹം നടക്കുകയും ചെയ്തു. ഈ ലോക്ഡൗണ്‍ നാളുകളില്‍ താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

  റായി ലക്ഷ്മി സൌന്ദര്യ സംരംക്ഷണത്തിലാണ്, വർക്കൌട്ടിനിറങ്ങഇയ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  എന്നാല്‍ ആര്യ സയേഷ ദമ്പതിമാര്‍ ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണിപ്പോള്‍. തമിഴില്‍ നിന്നും പ്രമുഖ നടന്‍ വിശാലാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഇതോടെ താരദമ്പതിമാര്‍ക്കും കുഞ്ഞിനും ആശംസകള്‍ അറിയിച്ച് സിനിമാ താരങ്ങളടക്കം രംഗത്ത് വന്നിരിക്കുകയാണ്. വിശദമായി വായിക്കാം...

  ആര്യ- സയേഷ ദമ്പതിമാരുടെ ഏറ്റവും അടുത്ത സുഹൃത്തും സഹോദര തുല്യനുമാണ് നടന്‍ വിശാല്‍. ദമ്പതിമാര്‍ക്ക് കുഞ്ഞ് ജനിച്ചെന്ന സന്തോഷ വിവരം വിശാലാണ് ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചത്. 'വളരെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത പുറത്തെത്തിക്കുന്നത്. ഞാനൊരു അങ്കിള്‍ ആയതിന്റെ സന്തോഷത്തിലാണ്. എന്റെ സഹോദരന്‍ ജാമിക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്.

  ഇപ്പോഴത്തെ സന്തോഷം നിയന്ത്രിക്കാന്‍ പോലും സാധിക്കുന്നില്ല. ഇപ്പോള്‍ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഞാന്‍. എല്ലാ ആശംസകളും അവരെ അറിയിക്കുകയാണ്. പുതിയതായി ജനിച്ച കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടേ. ആര്യയ്ക്ക് ഇനി പിതാവ് എന്ന ഉത്തരവാദിത്തം കൂടി ഉണ്ടാവും എന്നുമാണ് ട്വിറ്ററിലൂടെ പങ്കുവെച്ച എഴുത്തില്‍ വിശാല്‍ കുറിച്ചത്.

  ഇടക്കാലത്ത് സയേഷ ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതിലൊരു സത്യവുമില്ലെന്ന് പിന്നീട് നടി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടി ഗര്‍ഭിണിയായിരുന്ന കാര്യം പോലും അറിയാതെയാണ് മാലാഖ കുഞ്ഞ് ജനിച്ചെന്ന വിവരം വന്നത്. ഇതോടെ ആരാധകരും ത്രില്ലിലാണ്. താരകുടുംബത്തിലെത്തിയ കുഞ്ഞിനെ കാണാനുള്ള ആകാംഷയിലാണ് ഏവരും.

  2019 മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിലെ ഫലക്നുമ കൊട്ടരത്തില്‍ വെച്ചായിരുന്നു ആര്യയും സയേഷയും തമ്മിലുള്ള വിവാഹം നടന്നത്. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമാണ് ചടങ്ങുകള്‍ നടത്തിയത്. ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ടെഡി, കാപ്പാന്‍ എന്നീ സിനിമകള്‍ റിലീസിനെത്തി. യുവരത്‌നയാണ് സയേഷയുടേതായി ഒടുവിലെത്തിയ മൂവി. കുഞ്ഞ് കൂടി വന്നതോടെ സയേഷ സിനിമയിലേക്ക് ഉടനെ മടങ്ങി എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ മറ്റ് പ്രൊജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

  ഡിംപൽ നെഗറ്റീവ് പബ്ലിസിറ്റിയ്ക്ക് വേണ്ടി എന്നെ ബലിയാടാക്കുന്നു; ഫിനാലെ വേദിയിൽ നിന്നും ലൈവ് വന്ന് താരങ്ങൾ

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  എങ്കെ വീട്ടു മാപ്പിളെ എന്ന പരിപാടിയുമായി വന്നതോടെയാണ് ആര്യ വിവാദങ്ങളില്‍ കുടുങ്ങുന്നത്. തനിക്ക് വിവാഹം കഴിക്കാന്‍ ഒരു വധുവിനെ വേണമെന്ന തരത്തില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി നടത്തിയത്. മൂന്ന് മത്സരാര്‍ഥികള്‍ അവസാനം വരെ എത്തിയെങ്കിലും അവരെ ആരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ വിമര്‍ശനം ശക്തമായി. ഇതിനിടയിലാണ് സയേഷയമായി താരം വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പതിനേഴ് വയസിന്റെ വ്യത്യാസമുണ്ടെന്നും ആരാധകരെ ചൊടിപ്പിച്ചിരുന്നു.

  കെട്ടിപ്പിടിക്കുന്ന സീനും വസ്ത്രങ്ങളിലും പോരായ്മ കാണും, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വൈറല്‍ കുറിപ്പ്

  English summary
  Viral: Arya and Sayyeshaa Blessed With A Baby Girl, Vishal Announces He Became An Uncle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X