For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതില്‍ കൂടുതല്‍ മറ്റൊന്നും നേടാനില്ല, ജീവിത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് അശ്വിന്‍

  |

  ബിഗ് ബോസ് എന്നത് കേവലം റിയാലിറ്റി ഷോയക്ക് അപ്പുറമാണ്. ഷോയിലൂടെ പലരുടേയും ജീവിതം മാറി മറിയാറുണ്ട്. ഇപ്പോഴിത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജീവിതത്തില്‍ കിട്ടിയ സൗഭാഗ്യത്തെ കുറിച്ച് പറയുകയാണ് അശ്വിന്‍. ബിഗ് ബോസ് ഹൗസിലേയ്ക്ക് മടങ്ങി എത്തിയപ്പോഴാണ് ജീവിതത്തില്‍ ലഭിച്ച ആ വലിയ സന്തോഷത്തെ കുറിച്ച് പറഞ്ഞത്.

  'ഇന്റലിജന്റ് മത്സരാര്‍ത്ഥിയെ മറക്കരുത്', പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ട് തേടി റംസാന്‍

  ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയായിരുന്നു അശ്വിന്‍. കൂടുതല്‍ ദിവസം ഹൗസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചെറിയ ദിവസങ്ങള്‍ കൊണ്ടു തന്നെ സ്വന്തം പേര് അടയാളപ്പെടുത്താന്‍ അശ്വിന് കഴിഞ്ഞു. ഷോയിലൂടെ താരത്തിനോടൊപ്പം അമ്മയും പ്രേക്ഷകരുടെ ഇടയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത അമ്മ അശ്വിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഈ സന്തോഷം നേരത്തെ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷം ആഘോഷക്കുകയാണ് അശ്വിന്‍.

  Also Read: 'നിനക്കും വേറൊരുത്തനും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം പലർക്കും കരിയർ പോയി'; ബ്ലെസ്ലിയോട് റിയാസ്!

  ബിഗ് ബോസ് ഷോ വിട്ടതിന് ശേഷം ജീവിതത്തിലുണ്ടായ സന്തോഷങ്ങളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. വളരെ ഉത്സാഹത്തോടെയാണ് തന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെച്ചത്. 24 വര്‍ഷത്തെ സന്തോഷം ആ മുഖത്ത് കാണാമായിരുന്നു.

  Also Read: മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല അനുഭവങ്ങളുണ്ട്, ഇന്ദ്രപ്രസ്ഥത്തിലെ ഓര്‍മ പങ്കുവെച്ച് സിമ്രാന്‍

  അശ്വിനായിരുന്നു ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്.

  താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... 'മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന അമ്മ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24വര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്റെ അമ്മ എന്നെ തിരിച്ചറിയുന്നത്. മോനേന്ന് വിളിച്ചു. അത് വലിയൊരു ചെയ്ഞ്ച് ആയിരുന്നു എന്റെ ജീവിതത്തില്‍.

  ഇപ്പോള്‍ അമ്മ മോനേന്ന് വിളിക്കുന്നുണ്ട്. എന്നെ അറിയാം. എന്റെ ശബ്ദം അറിയാം. സംസാരിക്കുന്നുണ്ട്. ആ വീഡിയോയൊക്കെ പുറത്ത് വൈറല്‍ ആണ്. ബിഗ് ബോസിനും എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും നന്ദി.
  എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് അത്. അ്ശ്വിന്‍ സന്തോഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  നിറഞ്ഞ കയ്യടികളോടെയാണ് അശ്വിന്റെ സന്തോഷം മറ്റുള്ളവര്‍ കേട്ടത്. അമ്മ ഇപ്പോള്‍ എവിടെയാണെന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നുണ്ട്. ഇപ്പോഴും അനാഥാലയത്തില്‍ തന്നെയാണെന്നും എന്നാല്‍ തന്നെ മനസിലാകുന്നുണ്ടെന്നും അശ്വിന്‍ ലക്ഷ്മിയ്ക്ക് മറുപടിയായി പറഞ്ഞു.

  ഇത്തരത്തിലുള്ള ഒരു വിശേഷം നിമിഷയ്ക്കും പറയാനുണ്ടായിരുന്നു.നിമഷയേയും മാതാപിതാക്കള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

  നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ...'ഞാന്‍ ഇവിടെ നിന്ന് ഇറങ്ങിയ ദിവസം തന്നെ എന്റെ വീട്ടിലേക്ക് വിളിച്ചു. അമ്മയാണ് ഫോണ്‍ എടുത്തത്. അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. പക്ഷേ എന്നോട് മാപ്പ് പറയുകയായിരുന്നു. അത് എനിക്കേറെ സന്തോഷം തോന്നി. കാരണം അവര്‍ എന്നെ തിരിച്ചറിഞ്ഞതില്‍'; നിമിഷ പറഞ്ഞു.

  അശ്വിന്റേത് പോലെ തന്നെ നിമിഷയുടേയും സന്തോഷത്തില്‍ ഹൗസ് അംഗങ്ങള്‍ പങ്കുചേര്‍ന്നിരുന്നു.

  ഫിനാലെയിലേയ്ക്ക് കടക്കുമ്പോഴാണ് പഴയ ഹൗസ്അംഗങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ എത്തുന്നത്. പല പല സമയത്തായിരുന്നു ഇവര്‍ എത്തിയത്. പഴയ മത്സരാര്‍ത്ഥികളുടെ വരവ് മ്ത്സരത്തെ ആകെ മാറ്റിയിട്ടുണ്ട്. ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ധന്യ,ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് ഫൈനലിലുള്ളത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Aswin Shares His Big Happiness, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X