For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭുവിനോട് അങ്ങോട്ട് പ്രണയം പറഞ്ഞ അമല ഗിരീശന്‍! ചെമ്പരത്തി നായികയുടെ വിവാഹത്തിലും ട്വിസ്റ്റ്

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് അമല ഗിരീശന്‍. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ചെമ്പരത്തിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് വരുന്നത്. കല്യാണിയായുള്ള വരവിന് ഗംഭീര സ്വീകരണവും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് പരമ്പര. കല്യാണിയും ആനന്ദും തമ്മിലുള്ള കെമിസ്ട്രിയാണ് ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. ഇവരുടെ പേരില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്.

  ലോക് ഡൗണ്‍ സമയത്ത് നിരവധി നായികമാരായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിപുലമായ ആഘോഷമായി കൊണ്ടാടേണ്ടിയിരുന്ന പല വിവാഹങ്ങളും ലളിതമായാണ് നടത്തിയത്. പരണയവിവാഹമായിരുന്നു മിക്കവരുടേതും. പ്രഭുവിനെ കണ്ടതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് അമല ഗിരീശന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.

  അഭിനയത്തിലേക്ക് എത്തുന്നത്

  അഭിനയത്തിലേക്ക് എത്തുന്നത്

  കുടുംബത്തിലൊരാള്‍ക്കും അഭിനയവുമായി പ്രത്യേകിച്ചൊരു ബന്ധമൊന്നുമില്ലായിരുന്നു. ഡാന്‍സ് പഠിച്ച പരിചയം പോലും അമലയ്ക്കുണ്ടായിരുന്നില്ല. എഞ്ചീനിയറിംഗ് പഠന സമയത്താണ്‌ ടിവിയിലെ സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവല്‍ എന്ന പ്രോഗ്രാമില്‍ കണ്ണുംപൂട്ടി അങ്ങു പങ്കെടുത്തു. ആ സമയത്തെ പരിചയം വച്ചാണ് ഒന്നു രണ്ടു ടിവി പ്രോഗ്രാമുകൾ ആങ്കറിങ് ചെയ്യാനുള്ള അവസരം കിട്ടിയത്.

  സീരിയലിലേക്ക്

  സീരിയലിലേക്ക്

  അവതാരകയായി മാറിയതിന് ശേഷമാണ് സീരിയലിലേക്കും ഓഫർ വന്നു. അഭിനയിക്കാൻ ഇഷ്ടമായതുകൊണ്ട് ഒരു കൈ നോക്കാമെന്നു വച്ചു. അങ്ങനെ ‘സ്പർശം' സീരിയലിലൂടെ മിനി സ്ക്രീനിലെത്തി. ‘കാട്ടുകുരങ്ങി'ലാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് നീർമാതളം, കല്യാണസൗഗന്ധികം... എല്ലാവർക്കും ഇഷ്ടപ്പെട്ട കുറേ സീരിയലുകൾ ചെയ്തു. ‘മോനായി അങ്ങനെ ആണായി' എന്ന സിനിമയിലും അഭിനയിച്ചു. നീര്‍മാതളളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും താരത്തിന് ലഭിച്ചു.

  നീര്‍മാതളത്തിലെ ടീം

  നീര്‍മാതളത്തിലെ ടീം

  നീർമാതളത്തിന്റെ പ്രൊഡക്‌ഷൻ ടീം തന്നെയാണ് ‘ചെമ്പരത്തി' സീരിയൽ ചെയ്യുന്നത്. അങ്ങനെയാണ് കല്യാണിയായി ഞാനെത്തിയത്. സീരിയലിൽ വന്ന കാലം മുതലേ പ്രഭുവിനെ പരിചയമുണ്ട്. സിനിമാ- സീരിയൽ രംഗത്തെ ടെക്നിക്കൽ ടീമിന്റെ ഭാഗമായ ഫോക്കസ് പുള്ളർ ആണ് പ്രഭു. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ ആണ് അതു സംഭവിച്ചത്.

  പ്രണയമായി മാറിയത്

  പ്രണയമായി മാറിയത്

  കുറച്ചു ദിവസം പ്രഭുവിനെ കാണാതിരിക്കുമ്പോൾ ഒരു മിസ്സിങ്. സൗഹൃദത്തിന് അപ്പുറമുള്ള ഇഷ്ടം ഉണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അതിനെ പ്രണയം എന്നു വിളിക്കാമോ എന്നൊന്നും അറിയില്ലായിരുന്നു. ഇക്കാര്യം ആദ്യമായി തുറന്നു പറഞ്ഞതു ഞാനാണ്. പ്രഭുവിനും അതിനോട് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഒട്ടും താമസിക്കാതെ തന്നെ രണ്ടുപേരും കാര്യങ്ങൾ വീട്ടിൽ പറഞ്ഞു. വീട്ടുകാരുടെ ഗ്രീൻ സിഗ്‌നൽ കിട്ടിയ ശേഷമാണ് ഞങ്ങൾ ശ രിക്കും പ്രണയിച്ചു തുടങ്ങിയതെന്നും അമല പറയുന്നു.

  യാത്രകള്‍ പോയിട്ടുണ്ട്

  യാത്രകള്‍ പോയിട്ടുണ്ട്

  തമിഴ്നാട്ടിലാണ് പ്രഭുവിന്റെ സ്വദേശം. പക്ഷേ, അമ്മ മലയാളിയാണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയാണ് പ്രഭുവിന്റെ മറ്റൊരിഷ്ടം. യാത്രകളും ജീവനാണ്. വാഗമൺ, പൊന്മുടി, മൂന്നാർ ഒക്കെ ഞങ്ങളൊന്നിച്ച് പോയിട്ടുണ്ട്. അങ്ങനെ യാത്രകളും സീരിയലുമൊക്കെയായി പോകുന്നതിനിടയ്ക്കാണ് കല്യാണം കഴിക്കാമെന്നു തീരുമാനിച്ചത്.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
  പോവാനായിട്ടില്ല

  പോവാനായിട്ടില്ല

  കല്യാണ തീയതിയൊക്കെ തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങിയപ്പോഴേക്കും ലോക്‌ഡൗൺ വന്നു.ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താമെന്നു എല്ലാവരും ചേർന്ന് തീരുമാനിച്ചു. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ മേയ് 18ന് ആ യിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിട്ട് പ്രഭുവിന്റെ വീട്ടിലേക്ക് പോകാൻ ഇതുവരെ പറ്റിയിട്ടില്ല. കോവിഡ് ഒക്കെ തീർന്നിട്ട് വേണം തമിഴ് പെണ്ണായി ആഘോഷങ്ങളൊക്കെ നടത്താൻ.

  English summary
  Chemabrathi Serial Heroine Amala Gireesan reveals her Love story with Prabhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X