»   » ഇന്ത്യന്‍ കോഫി ഹൗസിലെ പൊറോട്ടയും ബീഫും ഉദാഹരണം സുജാതയുടെ പേരും തമ്മില്‍ വലിയൊരു ബന്ധമുണ്ട്!

ഇന്ത്യന്‍ കോഫി ഹൗസിലെ പൊറോട്ടയും ബീഫും ഉദാഹരണം സുജാതയുടെ പേരും തമ്മില്‍ വലിയൊരു ബന്ധമുണ്ട്!

Posted By: Teresa John
Subscribe to Filmibeat Malayalam

ചില സിനിമകളുടെ പേര് കണ്ടെത്തുന്നത് രസകരമായ അനുഭവങ്ങളിലൂടെയാണെന്ന് പലരും പറയാറുണ്ട്. അത്തരത്തില്‍ ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതുടെ പേര് വന്നതിന് പിന്നില്‍ മലയാളികളുടെ ദേശീയ ഭക്ഷണവുമുണ്ട്. സിനിമയുടെ നിര്‍മാതാവ് ജോജു വര്‍ഗീസാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

അവനൊപ്പം സിനിമയ്‌ക്കൊപ്പം, അവള്‍ക്കൊപ്പം സിനിമയ്‌ക്കൊപ്പം, ഇതാണ് പ്രേക്ഷകരുടെ പ്രതികരണം!!!

ഫളാവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റിലെത്തിയ ജോജു താന്‍ സിനിമയിലെത്തിയതും അതിന് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനെ കുറിച്ചും സംസാരിച്ചിരുന്നു. അതിനിടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഉദാഹരണം സുജാത

മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉദാഹരണം സുജാത. തമിഴിലെ അമ്മ കണക്ക് എന്ന സിനിമയുടെ മലയാളത്തിലേക്കുള്ള റീമേക്കാണ്. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി ടീമാണ് സിനിമ നിര്‍മ്മിക്കുന്നത്.

പേരിന് പിന്നിലെ കാരണം

ഉദാഹരണം സുജാത എന്ന സിനിമയുടെ പേര് വന്നതിന് പിന്നില്‍ ബീഫും പൊറോട്ടയുമാണെന്നാണ് നിര്‍മാതാവ് ജോജു വര്‍ഗീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയിലാണ് ജോജു ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബീഫും പൊറോട്ടയും

സിനിമയ്ക്ക് ഒരു പേര് തപ്പി മാസങ്ങളോളം നടക്കുകയായിരുന്നു. കണ്ണില്‍ കണ്ട പുസ്തകങ്ങളിലും ബോര്‍ഡുകളിലുമെല്ലാം സിനിമയ്ക്ക് പറ്റിയ പേര് തപ്പുകയായിരുന്നു. അതിനിടെ ഒരു തിരുവന്തപുരം യാത്രയ്ക്കിടെ കൊട്ടാരക്കരയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ബീഫും പൊറോട്ടയും കഴിക്കാന്‍ കയറിയതായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

ഉദാഹരണം രമ


അവിടെ നിന്നും ഡയറക്ടര്‍ ഒരു ബുക്ക് വാങ്ങിയിരുന്നു. അതില്‍ രമ ഒരു ഉദാഹരണം എന്നൊരു പേര് കണ്ടതാണ് ഉദാഹരണം സുജാതയിലേക്ക് എത്തിയത്. രമ വേണ്ട സുജാത മതി എന്ന മാര്‍ട്ടിന്റെ തീരുമാനമായിരുന്നു ഉദാഹരണം സുജാതയിലേക്ക് എത്തിയത്.

English summary
The Indian Coffee House's Beef and Porotta has a big relationship with Uudaharanam sujatha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam