For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയ്ക്ക് പണി കൊടുക്കാന്‍ പോയി സ്വയം പണി വാങ്ങി വേദിക; കള്ളിയെന്ന പേരില്‍ വേദികയെ പോലീസ് കൊണ്ട് പോകുന്നു

  |

  ആഴ്ചകള്‍ കഴിയുന്നതിന് അനുസരിച്ച് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് തന്നെയാണ്. ഓണത്തിന് പ്രമുഖ താരങ്ങളുടെയക്കം പരിപാടികള്‍ ഉണ്ടായിരുന്നെങ്കിലും കുടുംബവിളക്കിന്റെ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. അതേ സമയം പ്രേക്ഷകരെ പോലും ത്രില്ലടിപ്പിക്കുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് സീരിയലില്‍ നടക്കുന്നത്.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  സുമിത്രയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത് വിവാഹം കഴിച്ച് എല്ലാം നേടി എന്ന അഹങ്കാരത്തില്‍ കഴിയുകയായിരുന്ന വേദികയുടെ പതനം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. സിദ്ധാര്‍ഥുമായിട്ടുള്ള വിവാഹത്തോടെ ജോലിയ്ക്ക് പോലും പോവാന്‍ സാധിക്കാതെ വീട്ടില്‍ തന്നെ കഴിയേണ്ടി വന്ന വേദികയ്ക്ക് മറ്റൊരു അബദ്ധം കൂടി സംഭവിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എപ്പിസോഡില്‍ പറയുന്നത്.

     Gallery Links

  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സിദ്ധാര്‍ഥിന്റെ കാര്‍ ബാങ്കില്‍ നിന്നും പിടിച്ചോണ്ട് പോയിരുന്നു. ഒടുവില്‍ സുമിത്ര പോയിട്ടാണ് കാറിന്റെ ലോണ്‍ തുക കെട്ടി വെച്ച് തിരിച്ചെടുത്ത് കൊടുത്തത്. ഇതോടെ സുമിത്രയോട് സംസാരിക്കാനും കാണാനുമുള്ള ആഗ്രഹം സിദ്ധാര്‍ഥിന് കൂടി വന്നു. തന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ മുന്‍ഭാര്യ കൂടിയായ സുമിത്ര വന്നതോടെ വേദികയ്ക്ക് തീരെ സഹിക്കാന്‍ പറ്റിയില്ല. ഇതിനിടയിലാണ് സുമിത്രയെ നേരിട്ട് കാണണമെന്ന ആഗ്രഹം സിദ്ധാര്‍ഥ് പ്രകടിപ്പിക്കുന്നത്.

  സുമിത്രയെ നേരില്‍ കാണണമെന്ന ആവശ്യം പറഞ്ഞ് വിളിക്കുന്നത് കേട്ട വേദിക ഇതിനെതിരെ ശബ്ദം ഉയര്‍ത്തി. സുമിത്രയെ നേരില്‍ കാണേണ്ട ആവശ്യമെന്താണെന്ന് പലതവണ ചോദിച്ചിട്ടും സിദ്ധാര്‍ഥ് മറുപടി പറയാത്തത് കൊണ്ട് സുമിത്രയെ നേരിട്ട് വിളിച്ചു. അവിടെയും അപമാനം മാത്രമാണ് സംഭവിച്ചത്. ഒടുവില്‍ സത്യമെന്താണെന്ന് കണ്ടുപിടിക്കാനായി വേദിക തന്നെ ഇറങ്ങി പുറപ്പെട്ടു. സിദ്ധാര്‍ഥിനെയും സുമിത്രയെയും ഫോളോ ചെയ്ത വേദിക ആദ്യം റസ്‌റ്റോറന്റില്‍ വച്ച് ഇരുവരെയും കണ്ടുപിടിച്ചു.

  kudumbavilakku

  പിന്നീട് ഇരുവരും ബാങ്കിലേക്കാണ് പോയത്. അവിടെ മാനേജരുടെ മുറിയില്‍ നിന്നും സുമിത്ര ഒപ്പിട്ട് കൊടുക്കുന്നതും ഇരുവരും തിരിച്ച് ഇറങ്ങി പോവുന്നതുമെല്ലാം മറഞ്ഞിരുന്ന് കണ്ടു. അസ്വഭാവികമായ പെരുമാറ്റത്തോടെ ബാങ്കിനുള്ളില്‍ പ്രവേശിച്ച വേദികയെ സെക്യൂരിറ്റി തടഞ്ഞ് വെക്കുകയും പോലീസിനെ വിളിച്ച് വരുത്തുകയും ചെയ്തിരിക്കുകയാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വേദിക പറയുന്നുണ്ടെങ്കിലും ഇടപാടുകാരെ നോക്കി അവരുടെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പേരില്‍ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോയിരിക്കുകയാണ്. ഇതോടെ വേദിക എല്ലാവരുടെയും മുന്നില്‍ വീണ്ടും നാണം കെടുമെന്നുള്ള കാര്യത്തിന് സംശയമില്ല.

  വിവാഹം കഴിഞ്ഞ ഉടന്‍ ഹെലികോപ്റ്ററിലേക്ക് ഓടി കയറി; കൂടെവിടെ സീരിയലിലെ താരങ്ങളുടെ പുത്തന്‍ വിശേഷം വൈറലാവുന്നു- വായിക്കാം

  ഭാര്യ ആയിരുന്ന കാലത്ത് സിദ്ധാര്‍ഥ് സുമിത്രയുടെ പേരില്‍ പണ്ടൊരു അക്കൗണ്ട് തുടങ്ങുകയും അതിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് വന്ന സമയം ആയത് കൊണ്ട് ആ പൈസ കിട്ടുമോ എന്നറിയാനാണ് സിദ്ധാര്‍ഥ് സുമിത്രയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. മുന്‍ഭര്‍ത്താവ് അദ്ധ്വാനിച്ച പണം തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് സുമിത്ര അത് എടുത്ത് കൊടുക്കുകയും ചെയ്തിരിക്കുകയാണ്. സത്യത്തില്‍ സംഭവിച്ചത് ഇതാണെങ്കിലും വേദികയുടെ തെറ്റിദ്ധാരണ അവര്‍ക്ക് തന്നെ പാരയായിരിക്കുകയാണ്.

  ബിഗ് ബോസിൽ നിന്നും നല്ല പ്രതിഫലം ലഭിച്ചു; 35 ദിവസവും താൻ യഥാര്‍ഥ വ്യക്തിയായി നിന്നുവെന്ന് ശ്വേത മേനോന്‍- വായിക്കാം

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  സുമിത്രയുടെയും വേദികയുടെയും കാര്യത്തിൽ ഇങ്ങനെയാണ് നടക്കുന്നതെങ്കിൽ മറ്റൊരു പ്രശ്നം കൂടി ശ്രീനിലയം വീടിന് വരികയാണ്. മെഡിക്കൽ ക്യാംപിന് പോയ അനിരുദ്ധും ഡോക്ടർ ഇന്ദ്രജയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇനി ചർച്ചയാവാൻ പോവുന്നത്. മറ്റൊരു വേദികയെ പോലെ ശ്രീനിലയം വീട്ടിലേക്ക് ഇന്ദ്രജ വരരുതെന്നും വന്നാൽ പിന്നെ സീരിയൽ കാണില്ലെന്നുള്ള മുന്നറിയിപ്പാണ് പ്രേക്ഷകർ നൽകുന്നത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Sumithra And Sidhardh Met Again In A Resturant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X