»   » സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

Posted By:
Subscribe to Filmibeat Malayalam

ചാനല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം സീരിയല്‍ പ്രേക്ഷകര്‍ക്ക് തിരിച്ചടിയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. സിരീയല്‍ കണ്ട് കരഞ്ഞ വീട്ടമ്മമാര്‍ സീരിയല്‍ ഇല്ലാത്ത ദുഃഖത്തിലിരിക്കുകയാണ്. റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പ് ഏഷ്യാനെറ്റിനെ വരിഞ്ഞു മുറുക്കുകയാണ്. കരയുന്ന നേരമായപ്പോള്‍ ഏഷ്യാനെറ്റ് ചാനല്‍ ശൂന്യം, ഏഷ്യനെറ്റിന് ഇതെന്തു സംഭവിച്ചു. സീരിയല്‍ പ്രേക്ഷകരുടെയെല്ലാം ചോദ്യം ഇതു തന്നെ.

മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്തി കടന്നു പോകുന്ന സീരിയല്‍ പെട്ടെന്നങ്ങ് നിര്‍ത്തിയാല്‍ എങ്ങനെ വീട്ടമ്മമാര്‍ സഹിക്കും. ഏഷ്യാനെറ്റ് ഏതായാലും വീട്ടമ്മമാരോട് കാണിച്ചത് വല്ലാത്ത ചതിയായി പോയി. എന്നാല്‍, ഏഷ്യാനെറ്റ് തല്‍ക്കാലം നിര്‍ത്തിവെച്ച സ്റ്റാര്‍ ഗ്രൂപ്പിന് ഭര്‍ത്താക്കന്മാരുടെ വക നന്ദിയുണ്ടാകും. ഏതായാലും കുറച്ചു ദിവസത്തേക്കെങ്കിലും ഭര്‍ത്താക്കന്മാര്‍ സന്തോഷിക്കും..

സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

സീരിയലിന്റെ സമയമായപ്പോള്‍ വീട്ടമ്മമാരെല്ലാം ടിവിക്കു മുന്നില്‍ എത്തി. ഏഷ്യാനെറ്റ് ചാനല്‍ വെച്ചപ്പോള്‍ വെറും ശൂന്യം. കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മൂന്നു ദിവസമായി ഏഷ്യാനെറ്റ് കിട്ടുന്നില്ല.

സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

അമിത ചാര്‍ജിനെതിരെ കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പ്രതികരിച്ചപ്പോള്‍ സ്റ്റാര്‍ ഗ്രൂപ്പ് തിരിച്ചടിക്കുകയായിരുന്നു. ചാനലുകള്‍ കേരളാവിഷന്‍ ഡിജിറ്റല്‍ സംവിധാനത്തില്‍നിന്ന് സ്വിച്ച് ഓഫ് ചെയ്തുകൊണ്ടാണ് തിരിച്ചടിച്ചത്.

സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടിത നെറ്റ്‌വര്‍ക്ക് തകര്‍ത്ത് സ്വന്തം ശൃഖല കെട്ടിപ്പടുക്കാനാണ് സ്റ്റാര്‍ ഗ്രൂപ്പിന്റെ ശ്രമമെന്ന് പറയുന്നു.

സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

മൂന്നു ദിവസമായി ചന്ദനമഴയും, പരസ്പരവും, കറുത്തമുത്തൊക്കെ കണ്ടിട്ട്. ഇതെങ്ങനെ വീട്ടമ്മമാര്‍ സഹിക്കും. സീരിയല്‍ ഇല്ലാത്ത വീട് ഒരു മരണവീടു പോലെയാണെന്നാണ് പറയുന്നത്.

സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

പരസ്പരത്തിലെ ദീപ്തിയെ കാണാതെയും ദീപ്തിക്ക് എന്തു സംഭവിച്ചു എന്നറിയാതെയും എങ്ങനെ വീട്ടമ്മമാര്‍ ഉറങ്ങും. സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ ചിന്തിക്കുന്നത് ഇങ്ങനെയാകാം.

സ്റ്റാര്‍ ഗ്രൂപ്പ് വരിഞ്ഞു മുറുക്കുന്നു, ഏഷ്യാനെറ്റില്ല, സീരിയല്‍ ഇല്ലാത്ത ദുഃഖത്തില്‍ വീട്ടമ്മമാര്‍

കറുത്ത മുത്ത് കാണാത്തതാണ് മറ്റൊരു വിഷമം. കറുത്ത മുത്തില്‍ കാത്തു മരിച്ചു. അതിന്റെ വിഷമം തീരുന്നതിനു മുന്‍പ് പോയല്ലോ എന്ന ചിന്തയാണ് വീട്ടമ്മമാര്‍ക്ക്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
serial audiance got disappointed by decision of increasing channel rates

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam