»   » പരസ്പരത്തിലെ ദീപ്തിയെ ആരാണ് വേദനിപ്പിച്ചത്..?

പരസ്പരത്തിലെ ദീപ്തിയെ ആരാണ് വേദനിപ്പിച്ചത്..?

Posted By:
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൂടെയാണ് ദീപ്തി എന്ന ഗായത്രി വീട്ടമ്മമാരുടെ പ്രിയതാരമായത്. പരസ്പരം സീരിയലിലെ നിഷ്‌കളങ്കയായ ദീപ്തിയെ ആരാണ് വേദനിപ്പിക്കുന്നത്... ഈ ചോദ്യം നേരത്തെ ആയിരുന്നെങ്കില്‍ കുടുംബപ്രേക്ഷകര്‍ പറയും സൂരജിന്റെ അമ്മ പത്മം ആണെന്ന്. അമ്മായിമ്മയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മരുമകളായിരുന്നു ദീപ്തി.

സീരിയലില്‍ ദീപ്തിയെ ഒരുപാട് പേര്‍ കരയിപ്പിച്ചു, എന്നാല്‍ ജീവിതത്തിലും ദീപ്തിയെന്ന ഗായത്രിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകൡലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതാണ് ഗായത്രിയെ വിഷമത്തിലാക്കിയത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ കുറച്ചു കാലമായി താരം അസ്വസ്ഥതയിലായിരുന്നു.

gayathri

വ്യാജ വീഡിയോ തന്റെ കുടുംബ ജീവിതത്തെ ബാധിച്ചിട്ടില്ലെങ്കിലും തന്നെ അറിയാത്ത ഒരുപാട് ആളുകള്‍ അത് വിശ്വസിച്ചിരുന്നു എന്നാണ് താരം പറയുന്നത്. ഇതിന്റെ പേരില്‍ പല മെസേജുകളും തനിക്ക് വന്നിരുന്നു. തന്റേതാണെന്ന പേരില്‍ ഏതോ ഒരു ഫോണ്‍ നമ്പറും പ്രചരിപ്പിച്ചിരുന്നതായി ഗായത്രി പറഞ്ഞു.

എന്നെ ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് പ്രേക്ഷകര്‍ ഈ വീഡിയോ വിശ്വസിച്ചു, അവര്‍ക്ക് എന്നോടുള്ള ഇഷ്ടം കുറയ്ക്കാന്‍ ഇതൊരു കാരണമായെന്നും താരം പറഞ്ഞു. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നാണ് പ്രേക്ഷകരില്‍ ചിലര്‍ പറഞ്ഞത്. ലൊക്കേഷനില്‍ പോകുമ്പോഴും തന്നെ പലരും മോശം പെണ്ണായി കണ്ട് മാറി നിന്നിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചെന്നും ഗായത്രി പറയുന്നു.

English summary
student arrested fake video of television actress gayathri

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam