For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ, വിവാഹ മോചന ​ഗോസിപ്പുകൾക്ക് വിട, സാം വീണ്ടും സിനിമയിൽ സജീവമാകുന്നു

  |

  സാമന്തയും നാ​ഗചൈതന്യയുമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകൾ. നാല് വർഷത്തെ ദാമ്പത്യ ജീവിതം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കപ്പിളായ സാമന്തയും നാ​ഗചൈതന്യയും വേർപെടുത്താൻ പോവുകയാണെന്ന് അറിയിച്ചപ്പോൾ ഏറെ സങ്കടത്തോടെയാണ് ആരാധകർ ആ വാർത്തയെ സ്വീകരിച്ചത്. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു അപ്രതീക്ഷിത തീരുമാനവുമായി ഇരുവരും എത്തിയത്.

  Also Read: 'മണിയുടെ മരണവും വിവാദവും മൂലം ഞാനും കുടുംബവും ഉള്ളുനീറിയാണ് കഴിഞ്ഞിരുന്നത്'-ജാഫർ ഇടുക്കി

  വിവാഹമോചിതരാകാൻ തീരുമാനിച്ചുവെന്ന് അറിയിച്ചത് മുതൽ ഇരുവരേയും ബന്ധിച്ച് നിരവധി ​ഗോസിപ്പുകളും വന്നിരുന്നു. സാമന്തയെ കുറ്റപ്പെടുത്തികൊണ്ടായിരുന്നു കമന്റുകളിൽ ഏറെയും. ഇതിനെതിരെ സഹികെട്ട് സാമന്ത പ്രതികരിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്. 'ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്.... അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി' എന്നായിരുന്നു വിവാഹമോചിതരാകാൻ പോകുന്ന വിവരം ഇരുവരും അറിയിച്ചത്.

  Also Read: റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് തുറന്ന് പറഞ്ഞ് 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' താരം അഖിൽ അക്കിനേനി

  വിവാഹ, വിവാഹമോചന വാർത്തകൾക്കും അതേ തുർന്ന് വന്ന ​ഗോസിപ്പുകൾക്കുമെല്ലാം ​ഗുഡ് ബോ പറഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. വിജയദശമി ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നു. ഹരീഷും ഹരി ശങ്കറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രീദേവി മൂവീസാണ് സിനിമയുടെ നിർമാണം അതേസമയം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. നവാഗത സംവിധായകനായ ശന്തരുബൻ ജ്ഞാനശേഖരനുമൊത്തുള്ള മറ്റൊരു ദ്വിഭാഷാ ചിത്രവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ ആദ്യമായി അഭിനയിക്കാൻ പോകുന്ന ബോളിവുഡ് സിനിമയുടെ വിശേഷങ്ങളും സാം ഉടൻ പുറത്തുവിട്ടേക്കും.

  വീണ്ടും സാമന്ത സിനിമയിൽ സജീവമാകാൻ പോകുന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരും ത്രില്ലിലാണ്. അടുത്തിടെയാണ് സാമന്ത മിത്തോളജിക്കൽ സിനിമയായ ശാകുന്തളത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളി താരം ദേവ് മോഹനാണ് ചിത്രത്തിൽ നായകൻ. ​ഗുണശേഖരനാണ് സിനിമ സംവിധാനം ചെയ്തത്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. കൂടാതെ വിഘ്നേഷ് ശിവൻ സിനിമ കാത്ത് വാക്ക്ലെ രണ്ടുകാതൽ എന്ന സിനിമയും സാമന്തയുടേതായി റിലീസിന് ഒരുങ്ങുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകൻ. മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്.

  മലയാളത്തിലെ പ്രതിഭയുടെ ചേതനയറ്റ ശരീരം | FilmiBeat Malayalam

  വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെറി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്. സാമന്തയുടെ നാൽപതോളം സിനിമകളാണ് ഇതുവരെ റിലീസിനെത്തിയിട്ടുള്ളത്. ആമസോൺ പ്രൈം വെബ് സീരിസ് ദി ഫാമിലി മാൻ 2വിലാണ് അവസാനമായി സാമന്ത അഭിനയിച്ചത്. ഒടിടി റിലീസായിരുന്ന സീരിസിലെ സാമന്തയുടം പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

  Read more about: samantha telugu tamil
  English summary
  after a long break actress samantha announced two bilingual movies today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X