For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് തുറന്ന് പറഞ്ഞ് 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' താരം അഖിൽ അക്കിനേനി

  |

  നാഗാര്‍ജുന-അമല ദമ്പതിമാരുടെ മകൻ അഖിൽ അക്കിനേനി എല്ലാവർക്കും സുപരിചിതനാണ്. മാതാപിതാക്കളുടെയും സഹോദരന്റേയും പാത പിന്തുടർന്നാണ് അഖിൽ സിനിമയിലേക്ക് എത്തിയത്. ഒരു വയസ് മാത്രം പ്രായമുള്ളപ്പോൾ സിനിമാ അഭിനയം ആരംഭിച്ച വ്യക്തി കൂടിയാണ് അഖിൽ. ആദ്യ സിനിമ 1995ൽ പുറത്തിറങ്ങിയ സിനിൻദ്രി എന്ന സിനിമയായിരുന്നു. പിന്നീട് ബാലതാരമായി മറ്റ് സിനിമകളിലൊന്നും അഖിൽ അഭിനയിച്ചിരുന്നില്ല.

  Also Read: 'സൂര്യയോട് പ്രണയം പറഞ്ഞ് ഋഷി'; പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന കൂടെവിടെ ടീമിന് നന്ദിയെന്ന് ആരാധകർ

  ശേഷം 2014ൽ വീണ്ടും തെലുങ്ക് സിനിമയിലേക്ക് എത്തി. മനം എന്ന സിനിമയിലൂടെയായിരുന്നു തിരിച്ചുവരവ്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ​അഖിൽ എത്തിയത്. പിന്നീട് അഖിൽ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ശേഷം ഹലോ, മിസ്റ്റർ മജ്നു തുടങ്ങിയ സിനിമകളിലും അഖിൽ നായകനായി. ഇപ്പോൾ ഏറ്റവും പുതിയതായി റിലീസ് ചെയ്ത അഖിൽ അക്കിനേനി സിനിമ മോസ്റ്റ് എലിജിബിൾ ബാച്ച് ലർ ആണ്. ചിത്രത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് അഖിൽ.

  Also Read: അഞ്ജലിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മറുപടിയില്ലാതെ ശിവൻ

  ഇന്നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അഖിലിന്റെ നായികയായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് തെലുങ്ക് സുന്ദരി പൂജ ഹെ​ഗ്ഡെയാണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ബൊമ്മാരില്ലും ഭാസ്‍കര്‍ ആണ് സിനിമ സംവിധാനം ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ ​ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബണ്ണി വസു, വസു വർമ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഹർഷ എന്ന എൻആർഐ യുവാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ അഖിൽ എത്തുന്നത്. സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

  പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ രസകരമായ നിരവധി ചോദ്യങ്ങൾക്കും അഖിൽ മറുപടി നൽകിയിട്ടുണ്ട്. സിനിമയുടെ ട്രെയിലറിലെ ഒരു വരി ഉണ്ട്... 'ആൺകുട്ടിയുടെ ജീവിതത്തിൽ 50 ശതമാനം കരിയറും 50 ശതമാനം വിവാഹ ജീവിതവും അടങ്ങുന്നതാണ്. ഒരു ദാമ്പത്യ ജീവിതം നല്ലതായിരിക്കണമെങ്കിൽ.... കരിയർ നല്ലതായിരിക്കണം...' അഖിൽ യോ​ഗ്യനായ ചെറുപ്പക്കാരനും കരിയറിൽ വിജയം നേടിയ യുവാവുമാണ് അത്തരത്തിൽ നോക്കുമ്പോൾ അഖിലിന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഉടൻ തന്നെ അഖിലിന്റെ മറുപടിയെത്തി. സിനിമയിലെ കഥാപാത്രവും താനും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നും വിവാഹത്തെ കുറിച്ച് ആലോചിക്കാൻ പോലും താൻ തയ്യാറായിട്ടില്ലെന്നുമാണ് അഖിൽ പറഞ്ഞത്.

  'മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന സിനിമയിലെ എന്റെ കഥാപാത്രമാണ് ആ ഡയലോ​ഗുകൾ പറയുന്നത്. അദ്ദേഹം അത് നേരത്തെ കണക്കുകൂട്ടി ചിന്തിച്ച് വെച്ചിരിക്കുന്നതാണ്. അവൻ എല്ലാ നേരത്തെ തീരുമാനിച്ചതിന് അനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്. ഞാൻ ഒരിക്കലും അങ്ങനെയല്ല... ഞാനുമായി ആ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണ് എന്ന് ചോദിച്ചാൽ സത്യസന്ധമായി എനിക്ക് ഇങ്ങനെ പറയാൻകഴിയും. കരിയറിൽ നൂറുശതമാനവും നൽകുകയാണ് ലക്ഷ്യം. മറ്റൊന്നിനും ഇപ്പോൾ പ്രാധാന്യം നൽകുന്നില്ല. എനിക്ക് വേണ്ടി ‍ഞാൻ ആ​ഗ്രഹിച്ചതെല്ലാം സിനിമയിൽ എനിക്ക് ചെയ്യണം. അതിനാൽ വിവാഹത്തെ കുറിച്ച് എനിക്കിപ്പോൾ ചിന്തിക്കാനാവില്ല' അഖിൽ പറഞ്ഞു.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞതുകൊണ്ട് തനിക്ക് വിവാഹസ്വപ്നങ്ങളില്ലെന്ന് അർഥമില്ലെന്നും അഖിൽ പറയുന്നു. വരും നാളുകളിൽ താൻ ചിലപ്പോൾ വിവാഹിതനായേക്കുമെന്നും അഖിൽ പറയുന്നു. 'കഴിഞ്ഞ ഒന്നര വർഷമായി കൊവിഡിനെ തുടർന്ന് നാം എല്ലാം വീട്ടിൽ കുടുങ്ങിപോയിരുന്നു. അപ്പോൾ സിനിമയിൽ എന്തെങ്കിലും ചെയ്യേണ്ടിയിരുന്ന ഒന്നരവർഷമാണ് എനിക്ക് നഷ്ടമായത്. അതിനാൽ ഇനിയുള്ള ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോ​ഗിക്കാനാണ് ആ​ഗ്രഹം' അഖിൽ കൂട്ടിച്ചേർത്തു.

  Read more about: akhil akkineni telugu movies
  English summary
  telugu actor akhil akkineni open up about his relationship status and upcoming movies status
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X