For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊറിയന്‍ ചിത്രത്തില് അഭിനയിക്കാനില്ലെന്ന്; ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍

  |

  ടെലിവിഷന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. നടന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായ ജനപ്രീതി പറ്റിയ മറ്റൊരു പരിപാടി ബോളിവുഡിലില്ല. കളേഴ്സ് ടിവി റിയാലിറ്റി ഷോ ബിഗ് ബോസിന്റെ 16-മത് സീസണ്‍ ആദ്യ ടീസര്‍ സെപ്റ്റംബതററില്‍ പുറത്തിറങ്ങിയിരുന്നു.വ്യത്യസ്ത നിറഞ്ഞ അവതരണത്തിലൂടെ എത്തുന്ന പരിപാടിയില്‍ ട്വിസ്റ്റുകള്‍ ഏറെയുണ്ടെന്ന് ബോളിവുഡ് പപ്പരാസികള്‍ പറയുന്നത്.

  Salman Khan

  കറുത്ത വേഷത്തില്‍ പരിപാടിയുടെ പ്രമൊയില്‍ നടന്‍ സല്‍മാന്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടതും ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി. ഓഹോ ദിലി സോര്‍ എന്ന ഗാനത്തിലൂടെ അറിയപ്പെടുന്ന തസാഖിസ്ഥാനില്‍ നിന്നുള്ള ഗായകനും അവതാരകനുമായ അബ്ദു റോസിക്കാണ് റിയാലിറ്റി ഷോയുടെ ആദ്യ മത്സരാര്‍ത്ഥി. അടുത്ത മാസം തുടങ്ങാനിരിക്കുന്ന പരിപാടിയില്‍ ഷാലിന്‍ ഭാനോട്ട്, ടീന ദത്ത, നിമൃത് കൗര്‍ അലുവാലിയ, ശിവ് താക്കറെ എന്നിവരാണ് ഷോയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള മറ്റുള്ളവര്‍.

  പ്രദര്‍ശനം സംപ്രേക്ഷണം ചെയ്യുന്നതിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ ചലച്ചിത്ര നിര്‍മ്മാതാവ് അതുല്‍ അഗ്‌നിഹോത്രിയുടെ പ്രശസ്ത കൊറിയന്‍ ചിത്രമായ വെറ്ററന്റെ ഹിന്ദി പതിപ്പില്‍ നടന്‍ സല്‍മാന്‍ ഖാന്‍ ഒപ്പുവെച്ചതായി വാര്‍ത്ത പ്രചരിക്കുന്നു.അതോടെ,സല്‍മാന്‍ ഖാന്‍ വീണ്ടും വ്ാര്‍ത്തകളില്‍ ഇടം നേടി.

  അതുല്‍ അഗ്‌നിഹോത്രിക്കൊപ്പം കൊറിയന്‍ ചിത്രത്തിന്റെ റീമേക്ക് പതിപ്പില്‍ സല്‍മാന്‍ ഖാന്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പരക്കുകയാണ്. എന്നാല്‍, ചിത്രത്തിന്റെ അവകാശം നിര്‍മ്മാതാവ് അതുല്‍ അഗ്‌നിഹോത്രിക്കും അദ്ദേഹത്തിന്റെ ബാനര്‍ റീല്‍ ലൈഫ് പ്രൊഡക്ഷനുമാണെന്നാണ്, മാധ്യമങ്ങള്‍ പറയുന്നത്. ചിത്രം ഹിന്ദിയിലേക്ക് ഹിന്ദി റീമേക്ക്ന്റ ഒരുക്കത്തിലാണെന്നാണ് പറയുന്നത്. മുമ്പ് റെയ്ഡ്, നോ വണ്‍ കില്‍ഡ് ജെസീക്ക എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ്കുമാര്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  കാ്സ്റ്റിംങ്ങ്, പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, വാര്‍ത്തകള്‍ പരക്കുകയാണ്.

  2019-ല് സല്‍മാന്‍ ഖാന്‍ അഭിനയിച്ച ചിത്രമായ 'ഭാരത്', കൊറിയന്‍ ഡ്രാമയായ 'ഓട് ടു മൈ ഫാദറാണ്്.'' അത് പ്രൊഡൂസ് ചെയ്തത് അതുല്‍ അഗ്‌നിഹോത്രിയാണ്. കത്രീന കൈഫ്, ദിശ പാഠാനു, തബു, സുനില്‍ ഗ്രോവര്‍, ജാക്കി ഷറോഫ് എന്നിവരാണ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്.

  ഇതിനൊന്നും മറുപടി പറയാതെ ഇരിക്കുകയാണ് നടന്‍ സല്മാന്‍ ഖാന്‍. ചുറ്റിലും നടക്കുന്ന വാര്‍ത്തകളെ നിരീക്ഷിക്കുന്‌ബോഴും അദ്ദേഹം ചിലയിടങ്ങളില്‍ മറുപടി കൊടുക്കാറില്ല. അതാണ് ഇവിടെയും വ്യക്തമാക്കുന്നത്.

  അടുത്തിടെ, ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് 1000 കോടി ഫീസ് ബിഗ് ബോസിന്റെ അവതരണത്തിന് ലഭിക്കുമെന്ന് ചില വാര്‍ത്തകള്‍ പരന്നു. എന്നാല്‍ നടന് ആ വാര്‍ത്തയോട് പ്രതികരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടന്റെ വാക്കുകളിങ്ങനെ,

  'എനിക്ക് ഈ തുക ലഭിച്ചാല്‍, ഞാന്‍ ജോലിക്ക് പോകുന്നത് നിര്‍ത്തും. എനിക്ക് ആ പണം കിട്ടിയാ്ല്‍ തന്നെ ഞാന്‍ ആ പൈസ തിരിച്ചു കൊടുക്കും.

  എനിക്ക് ആ പണത്തോട് ഒട്ടും താല്‍പര്യമില്ലെന്നും, താരം കൂട്ടിച്ചേര്‍ത്തു.

  ഡച്ച് റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിനെ അടിസ്ഥാനമാക്കിയാണ് ബിഗ് ബോസിന്റെ ആദ്യ സീസണ്‍ 2006-ല് സോണി ടിവിയില്‍ അര്‍ഷാദ് വാര്‍സി അവതാരകനായി സംപ്രേഷണം ചെയ്തത്. രണ്ടാം സീസണില്‍ അര്‍ഷാദിന് പകരം ശില്‍പ ഷെട്ടിയെ ഉള്‍പ്പെടുത്തി, മൂന്നാം സീസണില്‍ അമിതാഭ് ബച്ചനെ മാത്രം ഉള്‍പ്പെടുത്തി.

  അതിനുശേഷം, സല്‍മാന്‍ ഖാന്‍ ആയിരുന്നു ഷോയുടെ അവതാരകന്‍. ഇതോടെ പരിപാടിക്ക് ആരാധകര്‍ക്കിടയില്‍ ജനപ്രീതി നേടി. 2010-ലാണ് ബിഗ് ബോസിന്റെ അവതാരകനായ സല്‍മാന്‍ ടെലിവിഷന്‍ സ്‌ക്രീനിലെത്തിയത്.

  Read more about: salman khan
  English summary
  . Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X