»   » ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു

ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു

Posted By: Akhila KS
Subscribe to Filmibeat Malayalam
ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു | filmibeat Malayalam

പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ നടിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ടത്. ചൊവ്വാഴ്ച രാവിലെ അസുഖം കൂടുകയായിരുന്നുവെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

സിനിമയില്‍ മാത്രമായിരുന്നില്ല, ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലെയും നിറ സാന്നിധ്യമായിരുന്നു ഷമ്മി. വര്‍ഷങ്ങളായി ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ്. സിനിമയ്ക്ക് പുറമെ ഒരു ഫാമിലി സുഹൃത്ത് കൂടിയായിരുന്നു. ഷമ്മി ആന്റി വിട പറയല്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു

English summary
Veteran Bollywood actor Shammi passed away on Tuesday at the age of 89 after prolonged illness

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam