»   » എന്ത് മാരക ലുക്കാണ് പൊന്നോ.. ചുവന്ന സാരി.. പൊട്ട്.. ലിപ്സ്റ്റിക്.. ഐശ്വര്യ കമ്മ്യൂണിസ്റ്റായോ?

എന്ത് മാരക ലുക്കാണ് പൊന്നോ.. ചുവന്ന സാരി.. പൊട്ട്.. ലിപ്സ്റ്റിക്.. ഐശ്വര്യ കമ്മ്യൂണിസ്റ്റായോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഐശ്വര്യ റായി എവിടെ പോയാലും 'സെന്റര്‍ ഓഫ് ദ അട്രാക്ഷന്‍' ആയിരിക്കും. പലപ്പോഴും അത് താരത്തിന്റെ വസ്ത്രധാരണ രീതിയും സൗന്ദര്യവും കാരണം തന്നെയാവും. ഒരപൂര്‍വ്വ ആകര്‍ഷണ സൗന്ദര്യമാണ് മുന്‍ലോക സുന്ദരിയ്ക്ക് ഇപ്പോഴും.

ദിലീപിനെ കണ്ടപ്പോഴുള്ള മീനാക്ഷിയുടെ പ്രതികരണം.. ഇത് മഞ്ജുവിന്റെ മകള്‍ തന്നെ!

ഐശ്വര്യ എവിടെ പോയാലും ചില ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മുംബൈയിലെ ലാല്‍ബൗച്ച രാജയില്‍ പോയപ്പോഴുള്ള ചില ചിത്രങ്ങള്‍ വൈറലാകുന്നു. വസ്ത്രധാരണ രീതിയും സൗന്ദര്യവും തന്നെയാണ് ഇവിടെയും ആകര്‍ഷണം. കണ്ടു നോക്കൂ..

ഐശ്വര്യ കമ്മ്യൂണിസ്റ്റായോ?

ആകെ ഒരു ചുവപ്പ് മയമായിരുന്നു ഐശ്വര്യയ്ക്ക്. ചുവന്ന സാരിയും ചുവന്ന പൊട്ടും ചുവന്ന ലിപ്സ്റ്റിക്കും തലയില്‍ മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായിട്ടാണ് ആഷ് ലാല്‍ബൗച്ച രാജയില്‍ എത്തിയത്.

അനുഗ്രഹം വാങ്ങുന്നു

മുംബൈയിലെ ലാല്‍ബൗച്ച രാജയില്‍ എത്തിയ ഐശ്വര്യ റായി ബച്ചന്‍ ഗണപതി ദേവന്റെ അനുഗ്രഹം വാങ്ങുന്നു. വലിയ ഗണപതി ഭക്തയാണ് ഐശ്വര്യയും കുടുംബവും.

എന്തൊരു ക്ഷമ

ആള്‍ത്തിരക്കിനിടയില്‍ ഐശ്വര്യയെ കണ്ടപ്പോള്‍ സെല്‍ഫി എടുക്കാന്‍ ചിലര്‍ ഓടിയെത്തി. വളരെ ക്ഷമയോടെ ശാന്തയായി സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്ന ആഷിനെ കണ്ടോ..

ആള്‍ത്തിരക്കിനിടയില്‍

ആള്‍ത്തിരക്കിനിടയില്‍ വല്ലാത്ത ആകര്‍ഷണമാണ് ഐശ്വര്യ. താരമെത്തി എന്നറിഞ്ഞ് ജനത്തിരക്ക് കൂടി. അതിനിടയില്‍ നിന്ന് ആഷിനെ പാട്‌പെട്ട് പുറത്തെത്തിക്കുന്ന അംഗരക്ഷകര്‍. വളരെ ശാന്തമായ മുഖത്തോടെ ഐശ്വര്യയും

ആ സിന്ദൂരം

ഗണപതി ദേവന്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി.. അതിലെ സിന്ദൂരം തലയില്‍ ചാര്‍ത്തുന്ന ഐശ്വര്യ. ഒരു നിറഞ്ഞ ഭക്തയെയാണ് ഈ ചിത്രത്തില്‍ കാണുന്നത്.

കാന്‍ഡിഡ് ചിത്രം

ഐശ്വര്യ അറിയാതെ എടുക്കുന്ന കാന്‍ഡിഡ് ചിത്രങ്ങളില്‍ പോലും താരം അതീവ സുന്ദരിയാണ്..

അതേ പോസ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് അഭിഷേക് ബച്ചനും ലാല്‍ബോച്ച് രാജയില്‍ എത്തിയിരുന്നു. അപ്പോള്‍ അഭിഷേക് തൊഴുകൈയ്യോടെ നില്‍ക്കുന്ന അതേ പോസില്‍ ആഷും.

ഒറ്റയ്ക്ക് വന്നു

പലപ്പോഴും ഗണപതി ദേവനെ കാണാന്‍ എത്തിമ്പോള്‍ അഭിഷേകോ മകള്‍ ആരാധ്യയോ ബച്ചന്‍ കുടുംബമോ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്കാണ് ഐശ്വര്യ വന്നത്.

ഗണേശ ചതുര്‍ത്ഥി ആഘോഷം

മുകേഷ് അമ്പാനിയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഇത്തവണ ആഷിന്റെ ഗണേശ ചതുര്‍ത്ഥി ആഘോഷം. ഐശ്വര്യയും അഭിഷേകും ആരാധ്യയും മുകേഷ് അമ്പാനിയുടെ വീട്ടില്‍ എത്തിയാണ് ആഘോഷങ്ങള്‍ കൊണ്ടാടിയത്.

English summary
Aishwarya Rai Bachchan spotted at the Lalbaugcha Raja, while sporting a bright red saree and trust us, if we say, she is looking no less than a goddess!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam