For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റാക്കി റിച്ച ഛദ്ദ

  |

  സമൂഹമാധ്യമങ്ങൾ ലോകമെമ്പടുമുള്ള 99.9 ശതമാനം ആളുകളും ഉപയോ​ഗിക്കുന്ന ഒന്നാണ്. കുറഞ്ഞ പക്ഷം ഒരു ഫേസ്ബുക്ക് അക്കൗണ്ട് എങ്കിലും എല്ലാവർക്കും സ്വന്തമായി ഉണ്ടാകും. സോഷ്യൽമീഡിയകൾ എല്ലാവരും ഉപയോ​ഗിക്കാൻ തുടങ്ങിയെന്നതും അഭിപ്രായങ്ങളും സന്തോഷങ്ങളും എല്ലാവരും സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഈ വളർച്ചയെല്ലാം ഒരു തരത്തിൽ സമൂഹത്തിന് നല്ലതാണെങ്കിലും ചിലപ്പോഴെങ്കിലും പലരുടേയും സുഖമമായ ജീവിതത്തിന് പാരയാകാറുണ്ട്.

  bollywood actress Richa Chadha, actress Richa Chadha, Richa Chadha photos, Richa Chadha films, നടി റിച്ച ഛദ്ദ, റിച്ച ഛദ്ദ സിനിമകൾ, റിച്ച ഛദ്ദ ഷക്കീല, റിച്ച ഛദ്ദ ട്വിറ്റർ

  ഒരു ഫോട്ടോയോ കുറിപ്പോ ആരും പങ്കുവെച്ചാലും അത് സെലിബ്രിറ്റിയാണെങ്കിൽ പോലും തുറന്ന അഭിപ്രായ പ്രകടനങ്ങൾ കമന്റുകൾ വഴി പ്രത്യക്ഷപ്പെടാറുണ്ട്. അത് ആരോ​ഗ്യകരമാണെങ്കിൽ മാത്രമെ എല്ലാവർക്കും സോഷ്യൽമീഡിയ നല്ലത് എന്ന് വിലയിരുത്താൻ സാധിക്കൂ. സോഷ്യൽമീഡിയ ഉപയോ​ഗം എല്ലാവരിലും വർധിച്ചതോടെ സെലിബ്രിറ്റികൾക്ക് നേരെയുള്ള സൈബർ ബുള്ളിയിങ്ങും വ്യാപകമായിട്ടുണ്ട്. നടിമാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഒരു ഫോട്ടോയിടുമ്പോൾ പോലും സൈബർ ബുള്ളിയിങ് മൂലം വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന അവസ്ഥയാണ്.

  Also Read: 'ലിവർ കാൻസറുണ്ടായിരുന്നു, അദ്ദേഹത്തെ അതൊന്നും അലട്ടിയിരുന്നില്ല'-എം.രഞ്ജിത്ത്

  സോഷ്യൽമീഡിയകളിലെ അനാവശ്യ കമന്റുകളും പോസ്റ്റുകളും സഹിക്കവയ്യാതെ തന്റെ ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റാക്കിയിരിക്കുകയാണ് ബോളിവുഡ് നടി റിച്ച ഛദ്ദ. ഇന്ത്യയിലെ മറ്റൊരു സെലിബ്രിറ്റിയും ഇതുവരെ ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റ് ആക്കിയിട്ടില്ല. താരം ഫോണിൽ നിന്നും ട്വിറ്റർ ആപ്പ് നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ട്വിറ്ററിൽ മാത്രം റിച്ചയ്ക്കുള്ളത്. ചൊവ്വാഴ്ച രാവിലെ മുതലാണ് താരത്തിന്റെ അക്കൗണ്ട് പ്രൈവറ്റായി കാണപ്പെട്ട് തുടങ്ങിയത്. താരത്തിന്റെ പ്രൊഫൈൽ നോക്കുമ്പോൾ അക്കൗണ്ട് പ്രൈവറ്റ് ആക്കിയെന്നും അം​ഗീകരിക്കപ്പെടുന്ന ഫോളോവേഴ്സിന് മാത്രമെ റിച്ചയുടെ ട്വീറ്റുകൾ കാണൻ സാധിക്കുവെന്നുമാണ് ഉള്ളത്. ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റ് ആക്കുന്നതിന് മുന്നോടിയായി റിച്ച ഇങ്ങനെ കുറിച്ചിരുന്നു. 'വിഷം നിറഞ്ഞ വസ്തുക്കളുള്ള ട്വിറ്റർ ആപ്പ് ഫോണിൽ നിന്നും നീക്കുകയാണ്... വളരെ അധികമായി ഈ അവസ്ഥ... ബൈ' എന്നായിരുന്നു താരം കുറിച്ചത്.

  Also Read: 'ഭർത്താവിന്റെ പേര് ചേർക്കാത്തതെന്താ? ഫെമിനിസ്റ്റാണാ....?', എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്ന് ദേവി ചന്ദന

  ട്വിറ്റർ ഉപയോക്താവായ ഒരാൾ അടുത്തിടെ റിച്ചയോട് ട്വീറ്റിലൂടെ എന്നാണ് അലി ഫസലിൽ നിന്നും വിവാഹമോചിതയാകാൻ പോകുന്നത് എന്ന് ചോദിച്ചിരുന്നു. ഒരുപക്ഷെ ഈ ചോദ്യവും അക്കൗണ്ട് പ്രൈവറ്റാക്കാനുള്ള കാരണത്തിന് പിന്നിൽ ഒന്നായിരിക്കാം. കുറച്ച് നാളുകളായി നടൻ അലി ഫസലുമായി റച്ച പ്രണയത്തിലാണ്. 'എന്നാണ് അലി ഫസലുമായി വിവാഹമോചിതയാകാൻ പോകുന്നത്...? ഞങ്ങളോട് പറയൂ... എന്തായാലും നിങ്ങളുടെ ബന്ധം അധികകാലം നീണ്ടുപോകാനൊന്നും പോകുന്നില്ല... ആമിർഖാനെ പോലെ തന്നെയായിരിക്കും' എന്നായിരുന്നു ഒരു ആരാധകൻ ട്വീറ്റിലൂടെ ചോദിച്ചത്. അതിന് റിച്ച നൽകി മറുപടി ഇങ്ങനെയായിരുന്നു... 'നിങ്ങൾ എന്നെ കുറിച്ച് മറന്നേക്കൂ... ആരും നിങ്ങളെ വിവാഹം ചെയ്യാൻ തയ്യാറാകാത്തതിനാൽ മനസ് കൈവിട്ട് പോകുന്നതായി തോന്നുന്നുണ്ടോ' എന്നാണ് റിച്ച കുറിച്ചത്.

  Also Read: 'സകലകലാ വല്ലഭനായിരുന്നു, അതുകൊണ്ടാണ് ആ വേർപാട് നഷ്ടമാവുന്നത്'-ശ്രീനിവാസൻ

  ഏറെ നാളുകളായി പ്രണയയത്തിലാണ് റിച്ചയും അലി ഫസലും വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു. എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യമായതിനാൽ വിവാഹം നീട്ടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മാഡം ചീഫ് മിനിസ്റ്ററായിരുന്നു അവസാനമായി റിലീസ് ചെയ്ത റിച്ച ഛദ്ദ സിനിമ. തെന്നിന്ത്യൻ മാദകറാണിയായിരുന്ന ഷക്കീലയുടെ ജീവിതകഥ പറഞ്ഞ ബോളിവുഡ് ചിത്രമായ 'ഷക്കീല'യിൽ നായികയും റിച്ച തന്നെയായിരുന്നു. കഴിഞ്ഞ വർഷം ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് സിനിമ സംവിധാനം ചെയ്തത്. പങ്കജ് ത്രിപാഠി, രാജീവ് പിള്ള തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ ഷക്കീലയിൽ അവതരിപ്പിച്ചത്.

  Recommended Video

  വേണുചേട്ടന്‍ പോയി, ഈ യാത്രയില്‍ ഞാന്‍ തനിച്ചായി | FilmiBeat Malayalam

  Also Read: പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നപ്പോൾ നടന്ന വിവാഹത്തെ കുറിച്ച് മനസ് തുറന്ന് കജോൾ

  Read more about: richa chadha bollywood shakeela
  English summary
  bollywood actress Richa Chadha privatized Twitter account with over five lakh followers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X