For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അരങ്ങേറ്റം കാണാന്‍ നിന്റെ അമ്മ ഇല്ലാതിരുന്നത് നന്നായി'! ആദ്യ സിനിമ മുതല്‍ വിമര്‍ശനങ്ങളെന്ന് ജാന്‍വി

  |

  നടി ശ്രീദേവിയുടെ മകളെന്ന നിലയില്‍ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് ജാന്‍വി കപൂര്‍. ധടക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ജാന്‍വി കപൂറിന്റെ പിതാവ് ബോണി കപൂറും ബോളിവുഡിലെ ശ്രദ്ധേയ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. 2018ലാണ് ജാന്‍വി കപൂര്‍ ബോളിവുഡിലേക്ക് എത്തിയത്.

  ധടക്കിന് പിന്നാലെ ഗോസ്റ്റ് സ്‌റ്റോറീസ്, ആംഗ്രേസി മീഡിയം, ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ തുടങ്ങിയ സിനിമകളും താരപുത്രിയുടെതായി പുറത്തിറങ്ങിയിരുന്നു. ജാന്‍വിയുടെ എറ്റവും പുതിയ ചിത്രമായ ഗുഞ്ചന്‍ സക്‌സേനയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

  അതേസമയം മികച്ച പ്രതികരണങ്ങള്‍ക്കിടെയിലും ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നിരുന്നു. താരപുത്രിയായ ജാന്‍വിയുടെ സിനിമയെന്ന നിലയിലാണ് സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായത്. ഇതേ കുറിച്ച് ജാന്‍വി കപൂര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിമര്‍ശനങ്ങള്‍ ഇന്നും ഇന്നലെയും കേള്‍ക്കാന്‍ തുടങ്ങിയതല്ലെന്നും 2018ല്‍ അരങ്ങേറ്റം കുറിച്ച സമയം മുതല്‍ കേള്‍ക്കുന്നതാണെന്നും ജാന്‍വി പറയുന്നു.

  ഈ വിമര്‍ശനങ്ങളാണ് തനിക്ക് കൂടുതല്‍ നന്നാകാനുളള പ്രചോദനമെന്നും ജാന്‍വി പറഞ്ഞു. ആദ്യ സിനിമ റിലീസ് ചെയ്തപ്പോള്‍ ഇത് കാണാന്‍ നിന്റെ അമ്മ ഇല്ലാതിരുന്നത് നന്നായി എന്നുവരെ പറഞ്ഞിട്ടുണ്ട്. ഇതൊന്നും എന്നെ ബാധിക്കാന്‍ സമ്മതിക്കില്ല. എല്ലാം ശരിയാണെന്ന് കരുതിയൊരു കുമിളയ്ക്കുളളില്‍ കഴിയാനല്ല. മറിച്ച് ഓരോ ദിവസവും സ്വയം മെച്ചപ്പെടാനുളള അവസരമായാണ് ഈ വിമര്‍ശനങ്ങളെ കാണുന്നത്. ജാന്‍വി പറഞ്ഞു.

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  അതേസമയം സമൂഹ മാധ്യമങ്ങളില്‍ വരുന്ന സൈബര്‍ ബുളളിയിങ്ങിനെ കുറിച്ച് ജാന്‍വി പറഞ്ഞ കാര്യങ്ങളും മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇത്തരം ട്രോളുകള്‍ അച്ഛനെ വേദനിപ്പിക്കാറുണ്ടെന്നും എന്നാല്‍ ഇതത്ര കാര്യമാക്കേണ്ടതില്ലെന്ന മനോഭാവമാണ് അനിയത്തി ഖുശിക്കെന്നും ജാന്‍വി പറഞ്ഞിരുന്നു. ഇത്തരം ട്രോളുകള്‍ അച്ഛനെ വിഷമിപ്പിക്കാറുണ്ട്.

  പക്ഷേ ഗുഞ്ചന്‍ സക്സേന അച്ഛന്‍ കണ്ടിട്ടുണ്ട്. എന്റെ പ്രകടനത്തില്‍ അദ്ദേഹത്തിന് വിശ്വാസവുമുണ്ട്. സിനിമയും ശക്തമായതിനാല്‍ അദ്ദേഹത്തെ അത്രയൊന്നും സമൂഹ മാധ്യമത്തിലെ വിമര്‍ശനങ്ങള്‍ ബാധിക്കപ്പെട്ടിട്ടില്ല. അതും എനിക്ക് ശക്തി പകരുന്നുണ്ട്. എന്റെ മാനസികാവസ്ഥ എങ്ങനെയെന്നറിയാന്‍ അദ്ദേഹം എന്നെ പിന്തുടര്‍ന്ന ദിവസങ്ങളുണ്ട്.

  ആ ചിത്രം എന്നെ പലരീതിയിലും പോസിറ്റീവായി ചിന്തിക്കാന്‍ പഠിപ്പിച്ചു. ആത്മവിശ്വാസത്തിനൊപ്പം കഠിനാദ്ധ്വാനവും ഉണ്ടെങ്കില്‍ സ്വപ്നം കാണുന്നത് സാധ്യമാകുമെന്നാണ് ഗുഞ്ചന്‍ സക്സേന എന്നെ പഠിപ്പിച്ചത്. ജാന്‍വി പറഞ്ഞു. അതേസമയം സൈബര്‍ ബുളളിയിങ്ങിനെ കാര്യമാക്കേണ്ടതില്ലെന്ന നിലപാടാണ് ഖുശിക്കെന്ന് ജാന്‍വി പറയുന്നു. എന്റെ സഹോദരി സൂപ്പര്‍ കൂളും കരുത്തയുമാണ്. ഇതൊന്നും ശ്രദ്ധിക്കേണ്ട എന്നാണ് അവള്‍ പറയാറുളളത്. ഞാന്‍ ട്രോളുകള്‍ക്കിരയാവുന്നു എന്നെയാര്‍ത്ത് സഹതപിക്കൂ എന്ന മനോഭാവമല്ല എനിക്കുളളത്. ജാന്‍വി കപൂര്‍ തുറന്നുപറഞ്ഞു.

  Read more about: jhanvi kapoor
  English summary
  jhanvi kapoor reveals about social media criticizm in her cinema career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X