For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: bollywood

  ചിത്രീകരണത്തിനിടെ കുഞ്ഞിന് പാലുകൊടുക്കാൻ വാനിലേയ്ക്ക് ഓടും,നിലവിലെ ജീവിതത്തെ കുറിച്ച് നടി

  |

  നടിമാർ അമ്മയാകുന്നത് സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വാർത്തയാകാറുണ്ട്. പോയ വർഷം തുടക്കത്തിൽ ബോളിവുഡ് കോളങ്ങളിലും സിനിമാ പേജുകളിലും ഏറെ ചർച്ചയായ പേരായിരുന്നു നടി കൽക്കി കൊച്ലീന്റേത്. വിവാഹത്തിന് മുൻപ് അമ്മയായതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നടിയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു.

  വ്യത്യസ്ത ലുക്കിൽ താരപുത്രൻ, ലേറ്റസ്റ്റ് ചിത്രം വൈറലാകുന്നു

  2020 ഫെബ്രുവരി 7 നാണ് കൽക്കി അമ്മയായത്. ഇപ്പോൾ കുഞ്ഞിനോടൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. അമ്മയായതിന് ശേഷം കൽക്കിയുടെ ജീവിതം ആകെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കുഞ്ഞിനോടൊപ്പം ആദ്യമായി ഷൂട്ടിങ്ങിന് പോയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  മാര്‍ച്ച് 2020 ലെ ഷൂട്ട്, പ്രസവിച്ച് മൂന്ന് ആഴ്ചയ്ക്ക് ശേഷം, ലോക്ക് ഡൗണിന് ഒരാഴ്ച മുന്‍പ്. ഞാന്‍ വളരെ കുറച്ചാണ് ഉറങ്ങിയിരുന്നത്, വളരെ ക്ഷീണിതയും ആശങ്കാകുലയും ആന്റി സോഷ്യലുമായിരുന്നു. അങ്ങനെയുള്ള എനിക്ക് ഷൂട്ടിന് ഇടയില്‍ മകള്‍ക്ക് പാലുകൊടുക്കാനായി വാനിലേക്ക് ഓടേണ്ടതായി വന്നു. ജോലിയിലേക്ക് തിരിച്ചെത്തുക എന്നു പറയുന്നത് എന്റെ ശരീരത്തിന് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ആ വര്‍ഷം മുഴുവന്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇതില്‍ ഞാന്‍ കുടുതല്‍ ചിരിക്കുമായിരുന്നു. എന്നാല്‍ ഒരു സ്ത്രീ കടന്നു പോകുന്ന വലിയ വിപ്ലവം ഇതില്‍ വ്യക്തമാണ്. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. കാലം കടന്നുപോകുമ്പോഴുള്ള ചിന്തകള്‍ കല്‍ക്കി ചിത്രത്തിനൊടൊപ്പം കുറിച്ചു

  ‌‌

  ഫെബ്രുവരി 7 ന് ആയിരുന്നു കുഞ്ഞിന്‌റെ ഒന്നാം പിറന്നാൾ. അവൾക്ക് ഒന്ന് എന്ന് കുറിച്ച്കൊണ്ടാണ് മകൾക്ക് കൽക്കി പിറന്നാൾ ആശംസ നേർന്നത്. അതേസമയം കുഞ്ഞിൻറെ ചിത്രമോ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളൊ നടി പങ്കുവെച്ചിരുന്നില്ല. കുഞ്ഞിന് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. അധികം സോഷ്യൽ മീഡിയയി കൽക്കി കുഞ്ഞിന്റെ ചിത്രം പങ്കുവെയ്ക്കാറില്ല. സാഫോ എന്നാണ് കൽക്കിയുടെ കുഞ്ഞ് മാലാഖയുടെ പേര്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു കൽക്കി കുഞ്ഞിന് ജന്മം നൽകിയത്.

  ലോക്ക് ഡൗൺ കാലം കഞ്ഞിനോടൊപ്പം ആഘോഷമാക്കുകയായിരുന്നു നടി. മകൾക്കൊപ്പമുള്ള നിമിഷങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മനോഹരമായിരുന്ന തന്റെ ലോക്ക് ഡൗൺ ജീവിതമെന്നായിരുന്നു താരം പറ‍ഞ്ഞത്. കൈ കുഞ്ഞായ മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് കൊവിഡ് കാലത്തെ കുറിച്ച് നടി വാചാലയായത്. കൊവിഡ് കാലം എന്ന് കുറിച്ചു കൊണ്ടായിരുന്നു നടിയുടെ വാക്കുകൾ. അടച്ചു പൂട്ടിയ മുറിക്കുള്ളിൽ കുഞ്ഞിനോടൊപ്പം ഇരുന്ന് അവളുടെ കളി ചിരികൾ രസിക്കുകയാണ് താരം. ആദ്യ ചിരിയിലെ പ്രണയം എന്നാണ് മകളുടെ ചിരിയെ കുറിച്ച് താരം പറയുന്നത്.

  Drishyam 2 Exclusive Interview | Mohanlal | Jeethu Joseph | FilmiBeat Malayalam

  സംവിധായകൻ അനുരാഗ് കശ്യപുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപിരിഞ്ഞതിന് ശേഷമായിരുന്നു പിയാനോയിസ്റ്റായ ഗൈഹര്‍ഷ്ബഗിനൊപ്പം ഒരുമിച്ച് ജീവിച്ചിക്കാൻ തുടങ്ങിയത്. വിവാഹത്തിന് മുൻപ് അമ്മയായതിൽ ആരാധകർക്കിടയിൽ മാത്രമല്ല കൽകിയുടെ വീട്ടുകാർക്കിടയിലും എതിർപ്പുണ്ടായിരുന്നു. ഇതിനെ കുറിച്ച് താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹത്തിനോട് തനിയ്ക്ക് എതിർപ്പൊന്നുമില്ലെന്നും എന്നാൽ അമ്മയാകുന്നതിന്റെ പേരിൽ വിവാഹം കഴിക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തിന് എതിരല്ല ഞങ്ങള്‍. ഒരിക്കല്‍ അതിന്റെ സമയം വരുമ്പോള്‍ അത് നടക്കും. ഞങ്ങള്‍ രണ്ട് പേരും ഇപ്പോള്‍ സന്തുഷ്ടരാണ്. അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഇത്രമായിരിന്നു. ജീവിക്കാൻ വേണ്ടിയാണ് വിവാഹം കഴിക്കുന്നതെന്നും അന്ന കൽക്കി പറഞ്ഞിരുന്നു

  English summary
  Kalki Koechlin About Post Pregnancy Struggles Of A Working Mom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X