For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങൾ ഒരുപാട് വൈകിപ്പോയി', സൽമാനെതിരായ സോമി അലിയുടെ പ്രസ്താവനയ്ക്ക് പരിഹാസം

  |

  വിവാദപരമായ പ്രസ്താവനകളിലൂടെ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് നടനും സിനിമാ നിരൂപകനുമായ കമാല്‍.ആർ.ഖാൻ. നടൻ മോഹന്‍ലാലിനെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ.ആര്‍.കെ മലയാളികള്‍ക്കിടയിലും വലിയ ചര്‍ച്ചയായിരുന്നു. ബോളിവുഡിൽ എന്നും സൽമാൻ ഖാനുമായിട്ടാണ് കെ.ആർ.കെ സോഷ്യൽമീഡിയ വഴി ഏറ്റുമുട്ടാറുള്ളത്. സൽമാന്റെ രാധെ റിലീസ് ചെയ്തപ്പോൾ കെ.ആര്‍.കെ സിനിമയ്ക്ക് മോശം റിവ്യുവാണ്‌ നല്‍കിയത്. കൂടാതെ സൽമാൻ ഖാനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് സല്‍മാന്‍ ഖാൻ കെ.ആർ.കെയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

  Salman Khan, Salman Khan news, Salman Khan Somy Ali, actress Somy Ali, KRK, Kamaal R Khan, Aishwarya Rai Bachchan, Aishwarya Rai, ഐശ്വര്യ റായ്, സൽമാൻ ഖാൻ വാർത്തകൾ, സോമി അലി, കമാല്‍.ആർ.ഖാൻ, കമാല്‍.ആർ.ഖാൻ വാർത്തകൾ

  ഒരിടവേളയ്ക്ക് ശേഷം വീണ്ടും സൽമാൻഖാനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് കെ.ആർ.കെ. സൽമാന്റെ മുൻ കാമുകി സോമി അലി അടുത്തിടെ ഐശ്വര്യ റായിയെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് കെ.ആർ.കെ സൽമാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനൻ അടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് സോമി അലി. ഒരു കാലത്ത് സൽമാനുമായി പ്രണയത്തിലുമായിരുന്നു. അമേരിക്കയിലാണ് ഇപ്പോൾ സോമി താമസിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​ഗാർഹിക പീഡനത്തിന് ഇരയായപ്പോൾ അതിന്റെ പേരിൽ പൊലീസിൽ പരാതി നൽകിയ ഐശ്വര്യ റായിയെ സോമി അഭിനന്ദിച്ചിരുന്നു.

  Also Read: 'മമ്മൂട്ടിയും മോഹൻലാലും സ്കിൻ ട്രീറ്റ്മെന്റ് ചെയ്താൽ ആഹാ..!, നിത്യ ദാസ് മേക്കപ്പ് ഇട്ടാൽ ഓഹോ...!'

  സൽമാൻഖാനുമായി പ്രണയത്തിലായിരുന്നപ്പോഴാണ് ഐശ്വര്യ ​ഗാർഹിക പീഡനത്തിന്റെ പേരിൽ പൊലീസിൽ പരാതിപ്പെട്ടത്. ഐശ്വര്യയെ അഭിനന്ദിച്ച് സോമി പറഞ്ഞത് ഇങ്ങനെയാണ്. 'നമ്മള്‍ 2021 ലെത്തിയിരിക്കുകയാണ്. എന്നിട്ടും ഇതൊക്കെ തുടരുകയാണ്. സത്യത്തില്‍ ഞാന്‍ ഐശ്വര്യ റായിയെ അഭിനന്ദിക്കുകയാണ്. കാരണം അവള്‍ മാത്രമാണ് തനിക്ക്‌ നേരിടേണ്ടി വന്ന ഗാര്‍ഹിക പീഡനം തുറന്നുപറയുകയും അതിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. പ്രണയ ബന്ധത്തിലായിരിക്കെ പൊലീസില്‍ പരാതി നല്‍കാന്‍ ധൈര്യം കാണിച്ച ഒരേയൊരാള്‍ അവള്‍ മാത്രമാണ്. ഐശ്വര്യയെടുത്ത നിലപാടിനെ അഭിനന്ദിക്കുന്നു. ഐശ്വര്യയെ സല്യൂട്ട് ചെയ്യുന്നു' എന്നായിരുന്നു സോമി പറഞ്ഞത്.

  Also Read: 'നീ ഞങ്ങളുടെ ലോകം മനോഹരമാക്കി', ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം!

  ഇപ്പോൾ സോമിയുടെ പ്രസ്താവനയെ കുറിച്ച് കെ.ആർ.കെ പറയുന്നത് ഇങ്ങനെയാണ്. 'സോമി അലി തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.... തന്റെ എല്ലാ കാമുകിമാരെയും തല്ലിച്ചതച്ച ആ ദുഷ്ടന് മറുപടി നൽകിയ ധീരയായ പെൺകുട്ടിയാണ് ഐശ്വര്യ. അവൻ എന്നെയും മർദ്ദിച്ചു. പക്ഷേ എനിക്ക് എഫ്‌ഐആർ ഫയൽ ചെയ്യാൻ കഴിഞ്ഞില്ല. പ്രിയ സോമി... നിങ്ങൾ ഇപ്പോൾ വളരെ വൈകിപ്പോയി....' എന്നായിരുന്നു. കെ.ആർ.കെയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ എല്ലാവരും ഉറ്റുനോക്കുന്നത് സൽമാൻ എങ്ങനെ സംഭവത്തെ കൈകാര്യം ചെയ്യുമെന്നാണ്. കെ.ആർ.കെയും സോമിയും ഒരുപോലെ സൽമാനെതിരായാണ് സംസാരിച്ചിരിക്കുന്നത്.

  Also Read: 'പെറ്റമ്മയോളം വരില്ല പോറ്റമ്മ...', അതിഥിയുടെ മാതൃത്വവും സ്നേഹവും തിരിച്ചറിഞ്ഞ് ഋഷി!

  സോമിയും സൽമാനും 5 വർഷത്തോളം പ്രണയത്തിലായിരുന്നു. വിവാഹത്തിനോട് അടുത്തപ്പോഴാണ് ഇരുവരും അപ്രതീക്ഷിതമായി പിരിഞ്ഞത്. സൽമാനുമായുള്ള വേർപിരിയലിന്റെ കാരണവും അടുത്തിടെ സോമി വ്യക്തമാക്കിയിരുന്നു. 'ഞാൻ അവനുമായി വേർപിരിഞ്ഞിട്ട് 20 വർഷമായി. അവൻ എന്നെ ചതിച്ചു. ഞാൻ അവനുമായി പിരിഞ്ഞു' സോമി പറഞ്ഞു. സൽമാൻ ഖാൻ–ഐശ്വര്യ റായ് പ്രണയം ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച ഒന്നാണ്. വിവാദങ്ങളിലൂടെ സഞ്ചരിച്ച സൽമാൻ ഖാന്റെ ജീവിതത്തിന്റെ ഭാ​ഗമായപ്പോൾ ഐശ്വര്യ ഒരുപാട് മാനസിക ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നു. ഒടുവിൽ പിരിഞ്ഞിട്ടും സൽമാൻ ഖാൻ ഐശ്വര്യയെ ഒരുപാട് ദ്രോഹിച്ചു. ഐശ്വര്യയുമായി വിവേക് ഒബ്‌റോയ് അടുത്തപ്പോൾ വിവേകിനെ ഫോൺ വിളിച്ച് 41 തവണ ഭീഷണിപ്പെടുത്തിയിട്ടുമുള്ളതായാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശേഷം വിവേകുമായുള്ള ഐശ്വര്യയുടെ പ്രണയവും തകർന്നു.

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  Also Read: 'പ്രകൃതി പോലും നിശ്ചലമാകുന്നു, ജനിക്കുന്നെങ്കിൽ മമ്മൂട്ടിയെ പോലെ ജനിക്കണം എന്ന് തോന്നി'

  Read more about: salman khan somy ali
  English summary
  KRK Once Again Against Salman Khan, This Time After Somy Ali Statement Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X