Don't Miss!
- News
ഭൂമിക്ക് പുറത്ത് 2 ലോകങ്ങള്‍; മനുഷ്യന് താമസിക്കാം, സൗരയൂഥത്തിന് പുറത്ത് കണ്ടെത്തല്‍
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ബോളിവുഡിലെ ചില പുരുഷന്മാർ ലൈംഗീക ചുവയോടെ പെരുമാറിയിരുന്നു-മല്ലികാ ഷെറാവത്ത്
ബോളിവുഡിലെ ഗ്ലാമർ നടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മല്ലിക ഷെറാവത്ത്. പ്രായം 43 പിന്നിട്ടിട്ടും കാഴ്ചയിലും രൂപത്തിലുമെല്ലാം കൗമാരക്കാരിയുടെ ചുറുചുറുക്കും പ്രസരിപ്പുമുള്ള മല്ലികയ്ക്ക് വലിയൊരു ആരാധകവൃന്ദം ഇന്ത്യൻ സിനിമാ ലോകത്തുണ്ട്. ഹരിയാന സ്വദേശിനിയായ മല്ലികാ ഷെറാവത്ത് സിനിമയിലെത്തിയ ശേഷമാണ് പേരിൽ മാറ്റം വരുത്തിയത്.

താരത്തിന്റെ യഥാർഥ പേര് റീമ ലാംബ എന്നാണ് റീമ എന്ന പേരിൽ മറ്റൊരു നടിയുള്ളതിനാലാണ് പേര് മാറ്റാൻ താരം തയ്യാറായത്. ഷെറാവത്ത് എന്നുള്ളത് തന്റെ അമ്മയുടെ പേരിൽ നിന്നും എടുത്തതാണെന്ന് മല്ലിക മുമ്പ് പറഞ്ഞിരുന്നു. മല്ലിക ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. മർഡർ എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മല്ലിക എന്ന നടി സിനിമാ ലോകത്ത് പ്രശസ്തയാകുന്നത്.
പിന്നീട് ഗുരുവടക്കമുള്ള സിനിമകളിൽ താരം ഐറ്റം സോങുകളിൽ നർത്തകിയായി പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഗുരുവിലെ 'മയ്യാ മയ്യാ' എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായിരുന്നു. ബോളിവുഡ് സിനിമകളിൽ മാത്രമായിരുന്നില്ല നിരവധി തമിഴ് സിനിമകളിലെ ഐറ്റം ഡാൻസ് രംഗങ്ങളിലും മല്ലികാ ഷെറാവത്ത് സ്ഥിരം സാന്നിധ്യമായി. ഇപ്പോൾ സിനിമാ ജീവിതത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
ആരും ചെയ്യാൻ മടികാണിക്കുന്ന കഥാപാത്രങ്ങളും ഐറ്റം ഡാൻസ് പോലുള്ളവയും ചെയ്തിരുന്നതിനാൽ ബോളിവുഡ് സിനിമാ മേഖലയിലെ തന്നെ പല പുരുഷന്മാരും ലൈംഗീക ചുവയോടെ തന്നോട് പെരുമാറിയിരുന്നുവെന്നാണ് താരം പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ തന്റെ ബോൾഡ്നസും സ്വഭാവരീതികളുമാണ് ഇത്തരക്കാരെ ഒഴിവാക്കാൻ സഹായിച്ചതെന്നും താരം കൂട്ടിച്ചേർക്കുന്നു.
'മോശം ചിന്താഗതിയുള്ള ആൾക്കാരെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താറുണ്ട്. ബോളിവുഡ് പാർട്ടികളിൽ ഞാൻ പങ്കെടുക്കാറില്ല, രാത്രിയിൽ ഹോട്ടൽ മുറിയിലോ, ഓഫീസിലോ പോയി ഞാൻ ഒരു നിർമാതാവിനെയും സംവിധായകനെയും കണാറില്ല. അതൊന്നും ചെയ്യാതെ എന്നിലേക്ക് വരുന്ന പ്രോജക്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചിരുന്നു.' മല്ലികാ ഷെറാവത്ത് പറയുന്നു.
Also read: ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് വാചാലനായി അനൂപ് കൃഷ്ണൻ
ഐറ്റം ഡാൻസുകളും മോഡലിങും ചെയ്തിരുന്ന കാലത്ത് മാധ്യമങ്ങൾ നിരന്തരം വേട്ടയാടിയിരുന്നതിനാൽ താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും വിദേശത്ത് സ്വകാര്യ ജീവിതം നയിക്കുകയും ചെയ്തിരുന്നു. നാളുകൾക്ക് ശേഷമാണ് താരം വീണ്ടും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. സ്ത്രീകൾ തന്നെ മുമ്പ് വളരെയധികം വെറുത്തിരുന്നതായും മല്ലികാ ഷെറാവത്ത് പറയുന്നു. അതിനുള്ള കാരണവും താരം തന്നെ വ്യക്തമാക്കുന്നുണ്ട്.
സിനിമയില്‍ ബിക്കിനി ധരിക്കുന്നതും ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതുമാണ് അവരിൽ വെറുപ്പുളവാക്കിയതെന്നും തന്നെ വിമർശിക്കുന്നവർ അക്കാലത്ത് നിരവധിയായിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹത്തിനുള്ള വളർച്ചയിൽ താൻ സന്തുഷ്ടയാണെന്ന് മല്ലിക പറയുന്നു. ചില മാധ്യമങ്ങൾ തന്നെ മോശം സ്ത്രീയെന്ന് അഭിസംബോധന ചെയ്തിരുന്ന കാലത്തെ കുറിച്ചും മല്ലിക ഇപ്പോൾ ഓർമിക്കുന്നുണ്ട്. ഇന്ന് സമൂഹം മാറിയിട്ടുണ്ടെന്നും സ്ത്രീകൾ പോലും മാറി ചിന്തിക്കുകയും തന്നെ സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നും മല്ലിക പറയുന്നു.
Also read: റൊമാന്റിക്ക് സോംഗിനൊപ്പം കത്രീനയെ പ്രൊപ്പോസ് ചെയ്ത സല്‍മാന്‍ ഖാന്‍, അന്ന് സംഭവിച്ചത്
വളരെയധികം വിമർശനങ്ങൾ നേരിട്ടിട്ടും ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ മല്ലിക മടികാണിച്ചിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളും ചിലരുടെ തീരുമാനങ്ങളും മൂലം പല പ്രോജക്ടുകളിൽ നിന്നും തന്നെ മാറ്റി മറ്റ് നടിമാരെ അഭിനയിക്കുന്ന സ്ഥിതിവരെയുണ്ടായിരുന്നുവെന്നും മല്ലിക പറയുന്നു. ജാക്കിച്ചാൻ നായകനായ മിത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് മല്ലിക.
2006ലെ പ്യാർ കെ സൈഡ് ഇഫക്ട്സ് എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചിട്ടുണ്ട്. ഏഷ്യയിലെ 100 സുന്ദരികളിൽ ഒന്നായി ഹോങ്കോംഗിലെ ഒരു ഫാഷൻ മാഗസിൻ മല്ലികയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോൾ ഈഷ ഗുപ്തയ്‌ക്കൊപ്പം നകാബ് എന്ന വെബ് സീരിസിലൂടെ നടി തന്റെ ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണിപ്പോൾ.
Recommended Video
Also read: സിനിമാ അഭിനയം തൊഴിലാകുമെന്ന് സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല; മനസ് തുറന്ന് പ്രിയതാരം
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം