മകൻ പ്രചോദനമായി, നിത കുറച്ചത് 18 കിലോ, ഭാരം കുറയ്ക്കാൻ ചെയ്തത് രണ്ട് കാര്യങ്ങൾ ...

താരങ്ങൾ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല. ശരീര സംരക്ഷണത്തിന് വേണ്ടി അതികഠിനമായ വെല്ലുവിളികളും ഏറ്റെടുക്കാൻ ഇവർ തയ്യാറാണ്. മേക്കോവറിലൂടെ ഈ അടുത്ത കാലത്ത് പ്രേക്ഷകരെ ഞെട്ടിച്ച സൂപ്പർ വുമൺ ആണ് നിത അംബാനി. ബിസിനസ്സിൽ മാത്രമല്ല നിത ഫിറ്റ്നസ്സിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഭാരം കുറച്ച് സ്ലിം ആകാന്‍ആഗ്രഹിക്കുന്നവര്‍ക്കും നിത നല്ലൊരു മാതൃക തന്നെയാണെന്ന് ഉറപ്പിച്ച് പറയാം.

nita amabani

ഇപ്പോഴിത നിത അംബാനിയുടെ ഫിറ്റ്നസ് രഹസ്യം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകുകയാണ്. ശരീരഭാരം കുറയ്ക്കാനായി രണ്ട് കാര്യങ്ങൾ മാത്രമാണ് നിത ചെയ്തത്. നിത്യ ജീവിത്തിൽ ബീറ്റ്റൂട്ടും നൃത്തവും ശീലമാക്കുകയായിരുന്നു. പോഷകങ്ങളടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്, ഡയറ്റിംഗിന്റെ ഭാഗമായി ദിവസവും രണ്ട് ഗ്ലാസോളം ബീറ്റുറൂട്ട് ജ്യൂസ് നിത കുടിച്ചിരുന്നു. വയറിനെ ശുദ്ധികരിക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു. അതുപോലെ തന്നെ ഭരതനാട്യം പോലുള്ള ക്ലാസിക്കല്‍ നൃത്തരൂപങ്ങളും നിത അഭ്യസിക്കുന്നുണ്ട്. എല്ലാ ദിവസവും നൃത്തത്തിനായി അൽപം സമയം മാറ്റിവയ്ക്കാറുണ്ട്. ഇതുകൂടാതെ പഴങ്ങളും, പച്ചക്കറികളും, അടങ്ങിയ ഭക്ഷണങ്ങളും, നീന്തലുമൊക്കെയാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്.

Recommended Video

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam

ശരീര ഭാരം കുറയ്ക്കുന്നതിനായി മകന്‍ ആനന്ദ് അംബനിക്കൊപ്പം പൂർണ്ണ പിന്തുണയുമായി കൂടെ നിന്നത് അമ്മ നിതയായിരുന്നു. മകന് എല്ലാവിധത്തിലുള്ള പ്രോത്സാഹനവുമായി നിത കൂടെ തന്നെയുണ്ടായിരുന്നു. ആനന്ദ് സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രയ്ക്ക് കീഴിലുള്ള പരിശീലനത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് 100 കിലോ ഭാരമാണ് കുറച്ചത്. മകനോടൊപ്പം ഡയറ്റും വ്യായാമവും ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിതയും 18 കിലോ കുറച്ചിരുന്നു. ഡയറ്റ് ചെയ്തും തീവ്ര പരിശീലനത്തിലൂടെയുമാണ് ആനന്ദ് ഭാരം കുറച്ചത്. മകൻ ആനന്ദിന്റെ ഡയറ്റിങ്ങ് തനിക്കും ഏറെ പ്രചോദനമായിയെന്ന് നിത പറയുന്നു.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X