For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകനെ വിവാഹം കഴിക്കാനൊരുങ്ങി ഹൃതിക്കിന്റെ ആദ്യ ഭാര്യ സൂസൻ; ഹൃതിക് രണ്ടാം വിവാഹത്തിനെന്ന വാർത്തകൾക്കിടെ

  |

  ബോളിവുഡിലെ സ്റ്റെെലിഷ് താരമായ ഹൃതിക് റോഷൻ ഭാര്യ സൂസനുമായി 2014 ലാണ് വേർപിരിഞ്ഞത്. വിവാഹ മോചന ശേഷവും സുഹൃത്തുക്കളായി തുടർന്ന ഇരുവരും തങ്ങളുടെ മക്കളുടെ ആവശ്യങ്ങൾക്കായി ഒരുമിച്ചെത്താറുണ്ട്. പ്രണയ വിവാഹിതരായ ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധം പിരിയുകയായിരുന്നു.

  രണ്ട് വഴിക്ക് പിരിഞ്ഞ രണ്ട് പേരും പുതിയ പ്രണയ ജീവിതത്തിലേക്കും കടന്നു. ഹൃതിക് യുവനടി സബ അസദുമായി പ്രണയത്തിലായപ്പോൾ സൂസൻ പുതുമുഖ നടനും മോഡലുമായി അർസ്ലൻ ​ഗോണിയുമായി പ്രണയത്തിലായി.

  സൂസനും അർസ്ലനും തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ഹൃതിക് റോഷനും സബയും തങ്ങളുടെ പ്രണയം പുറംലോകത്തെ അറിയിച്ചത്. കരൺ ജോഹറിന്റെ ബർത്ത് ഡേ പാർട്ടിക്ക് ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്. പാർട്ടിയിൽ തന്റെ കാമുകിയെന്ന് പറഞ്ഞ് ഹൃതിക് സബയെ എല്ലാവരെയും പരിചയപ്പെടുത്തുകയും ചെയ്തത്രെ.

  Also read: 'നമുക്ക് മുന്നിൽ വരുന്നവയിൽ നിന്ന് നല്ലതും ചീത്തയും വേർതിരിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്': സണ്ണി ലിയോൺ

  ഇപ്പോഴിതാ ഹൃതികിന്റെ മുൻ ഭാര്യ സൂസനെ സംബന്ധിച്ച മറ്റൊരു വിവരമാണ് പുറത്തു വരുന്നത്. കാമുകൻ അർസ്ലൻ ​ഗോണിയുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണത്രെ സൂസൻ. താരങ്ങളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ബോളിവുഡ് ലൈഫിനോട് വെളിപ്പെടുത്തിയത്.

  സൂസനും അർസ്ലനും വളരെ പക്വതയുള്ളവരാണ്. ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നെന്നും വിവാഹമാണ് അവരുടെ മനസ്സിലെന്നും ബോധ്യമുണ്ട്. സൂസനും രണ്ടാം വിവാഹത്തെ പറ്റി ​ഗൗരവമായി ആലോചിക്കുന്നുണ്ട്. വിവാഹം കഴിക്കുകയാണെങ്കിൽ ​ഗംഭീരമായ ആഘോഷങ്ങൾ ഉണ്ടാവില്ല. ലളിതമായിട്ടായിരിക്കും വിവാഹമെന്നും ഈ വൃത്തങ്ങൾ പറയുന്നു.

  Also read: പെൺകുട്ടികളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം സാരിയാണെന്ന് പ്രേക്ഷകരുടെ അഞ്ജലിയും കാവ്യയും പറയുന്നു

  ഹൃതികും സബയും വിവാഹത്തിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വാർത്തയും. 2000 ത്തിലാണ് സൂസനും ഹൃതികും വിവാഹിതരായത്. എന്നാൽ 2014 ഓടെ ബന്ധം വേർപിരിഞ്ഞു. പരാജയപ്പെട്ട ബന്ധത്തിൽ തുടരാൻ താൽപര്യമില്ലെന്നാണ് വിവാഹ മോചനത്തെ പറ്റി സൂസൻ ഒരിക്കൽ പറഞ്ഞത്.

  'ജീവിതത്തിൽ ഒരുമിച്ച് നിൽക്കാത്തതാണ് നല്ലത് എന്ന ഘട്ടത്തിലേക്ക് ഞങ്ങളെത്തി. അത് മനസ്സിലാക്കുകയും പരാജയപ്പെട്ട ഒരു ബന്ധത്തിൽ തുടരാതിരിക്കേണ്ടതും പ്രധാനമായിരുന്നു,' 2017 ൽ സൂസൻ പറഞ്ഞതിങ്ങനെ. ഇരുവർക്കും ഹെഹ്രാൻ, ഹൃദാൻ എന്നീ രണ്ട് ആൺകുട്ടികളുമുണ്ട്.

  Also read: ഈ കാര്യമോര്‍ത്താല്‍ നീ തന്നെ പ്രസവിച്ചോളൂം; പ്രസവത്തിനൊരുങ്ങുന്ന മൃദുലയ്ക്ക് ഭര്‍ത്താവ് നല്‍കിയ ഉപദേശമിങ്ങനെ

  വിവാഹ മോചിതരായ ശേഷവും ഹൃതികും സൂസനും പൊതുവേദിയിൽ ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല. നേരത്തെ നടി കങ്കണ റണൗത്തുമായി ബന്ധപ്പെട്ട് ഹൃതിക്കിനെതിരെ വന്ന വിവാദങ്ങളിലും നടനെ സൂസൻ പിന്തുണച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഹൃതിക് റോഷനെ ബി​ഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫൈറ്റർ ആണ് ഹൃതിക്കിന്റെ പുറത്തിറങ്ങാനുള്ള സിനിമ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ദീപിക പദുകോണും അനിൽ കപൂറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

  Read more about: hrithik roshan
  English summary
  report says hrithik roshan's ex wife sussanne khan to marry her boyfriend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X