»   » സിനിമയ്ക്ക് വേണ്ടി സച്ചിന്‍ വാങ്ങിയ പ്രതിഫലം കോടികള്‍! വിശദീകരണവുമായി വക്താവ്!!!

സിനിമയ്ക്ക് വേണ്ടി സച്ചിന്‍ വാങ്ങിയ പ്രതിഫലം കോടികള്‍! വിശദീകരണവുമായി വക്താവ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്റെ ജീവിതം സിനിമയായി തിയറ്ററുകളില്‍ വിജയക്കുതിപ്പിലാണ്. ഡോക്യുമെന്ററി തലത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും കോടികള്‍ നേടി ചിത്രം മികച്ച് നില്‍ക്കുകയാണ്.

സിനിമയിലെ സച്ചിന്റെ കഥപാത്രത്തിന് വേഷം നല്‍കിയിരിക്കുന്നത് സച്ചിന്‍ തന്നെയാണ്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി സച്ചിന്‍ വാങ്ങിയ പ്രതിഫലം ഞെട്ടിപ്പിക്കുന്ന അത്രയുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത്.

ബാഹുബലി ഒടുവില്‍ തോല്‍വി സമ്മതിച്ചു! അതിവേഗം 1700 കോടി നേടിയത് ആമിര്‍ ഖാന്റെ സിനിമ!!!

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്

സച്ചിന്റെ ജീവിത കഥ സിനിമയാക്കി ജംയിസ് എറിക്‌സണ്‍ സംവിധാനം ചെയ്ത സിനിമയാണ് 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്'. മേയ് 26 നാണ് സിനിമ റിലീസ് ചെയ്തിരുന്നത്.

സച്ചിന്റെ അഭിനയം

സിനിമയിലെ സച്ചിന്റെ വേഷം സച്ചിന്‍ തന്നെയാണ് അവതരിപ്പിച്ചത്. അതിനൊപ്പം ചിത്രത്തിലേക്കുള്ള ഗാനരംഗത്തും സച്ചിന്റെ കഴിവുകള്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സിനിമയിലെ പ്രതിഫലം

സച്ചിന്‍ സിനിമയ്ക്ക് വേണ്ടി വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. 35-40 കോടി വരെ സച്ചിന്‍ വാങ്ങിയെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയിലെ നിജ സ്ഥിതി ഇനിയും ്‌വ്യക്തമായിട്ടില്ല.

വാര്‍ത്തകളില്‍ സത്യമില്ല

സച്ചിന്‍ സിനിമയിലേക്ക് വാങ്ങിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് സിനിമയുടെ വക്താവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത കൊടുത്തിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും വക്താവ് പറയുന്നു.

ഇന്ത്യയിലും വിദേശത്തുമായി 2800 സ്‌ക്രീനുകള്‍

ഇന്ത്യയിലും വിദേശത്തുമായി സിനിമ റിലീസ് ചെയ്തിരിക്കുന്നത് 2800 സ്്ക്രീനുകളിലാണ്. ഇന്ത്യയില്‍ 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലുമായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്.

ആദ്യദിനത്തെ കളക്ഷന്‍

ആദ്യദിനം ചിത്രം 8 കോടിയിലധികം കളക്ഷനായിരുന്നു നേടിയത്. ഇതിനോടകം 27 കോടി നേടിയ ചിത്രം തിയറ്ററുകളില്‍ മുന്നേറുകയാണ്.

English summary
Rumours of Sachin Tendulkar charging a whopping fee for ‘Sachin A Billion Dreams' false

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam