For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒന്നും ഒന്നും മൂന്ന്'; വിവാഹ വാര്‍ഷികത്തില്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ച് നീതി മോഹന്‍

  |

  കൊറോണ കൊണ്ടു പോയ വര്‍ഷമായിരുന്നു 2020. എല്ലാമേഖലയ്ക്കും കെട്ടകാലമായിരുന്നു പോയ വര്‍ഷം. ഈ വര്‍ഷം ശുഭപ്രതീക്ഷകളോടെയാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. ബോളിവുഡിനും ഇത് ഉണര്‍വിന്റെ കാലമാണ്. പതിയെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുന്നതിനോടൊപ്പം തന്നെ സന്തോഷം നിറഞ്ഞ കാത്തിരിപ്പുകളും ഈ വര്‍ഷത്തിന്റേതായുണ്ട്.

  ബോളിവുഡ് താരങ്ങളില്‍ നിരവധി പേരാണ് അമ്മയും അച്ഛനുമാകാന്‍ തയ്യാറെടുക്കുന്നത്. സെയ്ഫ്-കരീന ദമ്പതികള്‍ മുതല്‍ ജീവിതത്തിലേക്ക് പുതിയ അംഗത്തെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരായി നിരവധി താരങ്ങളുണ്ട്. അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും അച്ഛനും അമ്മയുമായത് ഈയ്യടുത്തായിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

  Neeti Mohan

  ബോളിവുഡിന്റെ പ്രിയഗായിക നീതി മോഹന്‍ ആണ് അമ്മയാകാന്‍ പോകുന്നത്. നിഹാര്‍ പാണ്ഡ്യയാണ് നീതിയുടെ ഭര്‍ത്താവ്. ഇരുവരും 2019 ഫെബ്രുവരി 15 ലായിരുന്നു വിവാഹിതരാകുന്നത്. തങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തന്നെ മാതാപിതാക്കളാകാന്‍ പോകുന്നതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നീതിയും നിഹാറും.

  അതിമനോഹരമായൊരു പോസ്റ്റിലൂടെയായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നീതി ആരാധകരുമായി പങ്കുവച്ചത്. 1+1+=3 മമ്മി ടു ബിയും ഡാഡി ടു ബിയും. രണ്ടാം വിവാഹ വാര്‍ഷികം അറിയിക്കാന്‍ ഇതിലും മികച്ചൊരു ദിവസമില്ലെന്നായിരുന്നു നീതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് നീതിയെത്തിയിരിക്കുന്നത്. നീതിയുടെ വയറില്‍ കൈവച്ചു കൊണ്ട് ഭര്‍ത്താവും കൂടെയുണ്ട്.

  റെഡ് ഹോട്ട് ചിത്രങ്ങളുമായി ഷമ്മു; ചിത്രങ്ങള്‍ കാണാം

  സന്തോഷ വാര്‍ത്ത അറിഞ്ഞതും പ്രിയഗായികയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകരും സിനിമാലോകവും. ഗായികമാരായ ശ്രേയ ഘോഷാല്‍, തുള്‍സി കുമാര്‍, റിച്ച ശര്‍മ്മ തുടങ്ങിയവര്‍ ആശംസകളുമായെത്തിയിട്ടുണ്ട്. സംഗീത ലോകത്തു നിന്നും ധാരാളം പേരാളാണ് ആശംസകളുമായെത്തിയിരിക്കുന്നത്. നീതിയുടെ പോസ്റ്റ് നിറയെ ആശംസ സന്ദേശങ്ങളാണ്.

  റിയാലിറ്റി ഷോകളിലൂടെ കരിയര്‍ ആരംഭിച്ച നീതി സ്റ്റുഡന്റ് ഓഫ് ദ ഇയറിലെ ഇഷ്‌ക് വാല ലവ് എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തോടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. അന്നു മുതല്‍ ഇന്നുവരെ ബോളിവുഡിലെ ഒന്നാംനിര ഗായികയാണ് നീതി. ഫിലിംഫെയര്‍ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും നീതിയെ തേടിയെത്തിയിട്ടുണ്ട്. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും ബംഗാളിയും ഗുജാറത്തിയിലുമെല്ലാം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

  Recommended Video

  ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | FilmiBeat Malayalam

  നീതിയെ പോലെ തന്നെ സുപരിചിതരാണ് നീതിയുടെ സഹോദരിമാരായ ശക്തി മോഹനും മുക്തി മോഹനും. ശക്തി അറിയപ്പെടുന്ന നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ്. നൃത്തത്തിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് മുക്തി. മോഹന്‍ സിസ്‌റ്റേഴ്‌സ് എന്ന പേരാണ് നീതിയും സഹോദരിമാരും അറിയപ്പെടുന്നത്.

  Read more about: bollywood
  English summary
  Singer Neeti Mohan Announces Pregnancy News On Their Wedding Anniversary. Read More In Malyalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X