30 Dec, 1979 |
Actress
തമിഴ് -മലയാളം ചലച്ചിത്രനടിയാണ് കൗസല്യ. കവിത ശിവശങ്കര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1979 ഡിസംബര്‍ 30ന് ജനനം.ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് സനിമാലോകത്തേക്ക് കടന്നുവരുന്നത്. 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 1997ല്‍ കാലമെല്ലാം കാതല്‍ വാഴ്ക, നെറുക്കു നേര്‍ എന്നീ തമിഴ് ചിത്രങ്ങളിലും, ലേലം എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചു. 1999ല്‍ അയാള്‍ കഥയെഴുതുകയാണ് എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തിലെ നന്ദിനി എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. തമിഴ്, മലയാളം എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്തു ചുണ്ടന്‍, നാറാണത്തു ഭ്രാന്തന്‍, കരുമാടിക്കുട്ടന്‍, സുന്ദരപുരുഷന്‍, ശിവം,ഉദയം, മാണിക്യന്‍, സൂര്യന്‍, ഐ ജി ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഇലഞ്ഞിക്കാവു പി ഒ, അനുരാഗ കരിക്കിന്‍ വെളളം, ലേലം 2 എന്നിവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍.
| പേര് | കൗസല്യ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Dec 1979 |
| പ്രായം | 47 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കൗസല്യ ആസ്തി |
|
| ആസ്തി | |
The age of കൗസല്യ in the 2026 was 47.
The DOB for കൗസല്യ was 30 Dec 1979.
The most recent movies for കൗസല്യ is ഇലഞ്ഞിക്കാവ് പി ഓ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.