04 Feb, 1976 | kannur
Actor/Producer
മലയാള ചലച്ചിത്ര - നാടക നടനാണ് സന്തോഷ് കീഴാറ്റൂര്‍.പി ദാമോദരന്റെയും കെ കാര്‍ത്യായനിയുടെയും മകനായി 1976 ഫെബ്രുവരി 4ന് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ ജനിച്ചു.16ാം വയസ്സില്‍ കണ്ണൂര്‍ സംഘചേതനയുടെ നാടകത്തില്‍ അഭിനയിച്ചുകൊണ്ട് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് പ്രവേശിച്ചു. കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ നാടകസംഘങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവന്‍ മാസ്റ്റര്‍, എന്നിവരാണ് നാടകത്തിലെ സന്തോഷിന്റെ ഗുരുക്കന്മാര്‍.കുട്ടികള്‍ക്ക് വേണ്ടി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോട്ടയത്ത് തമ്പുരാന്‍ എന്ന നാടകത്തിലെ അഭിനത്തിലൂടെ മികച്ച നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മല്ലിക സാരാഭായിയുടെ പരിപാടികളുടെ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം മല്ലിക സാരാഭായിയുടെ ദര്‍പ്പണ പെര്‍ഫോമിംഗ് അക്കാദമിയില്‍ ലൈറ്റ് ഡിസൈനറായിരുന്നു.2007ല്‍ മിന്നുകെട്ട് എന്ന സീരിയലിലൂട ടെലിവിഷന്‍ രംഗത്തെത്തി.പിന്നീട് ദേവീമാഹാത്മ്യം, ആദിപരാശക്തി, മഹാഭാഗവതം, തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. ഭൂമി മലയാളം അടക്കം മൂന്നു ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സംവിധായകന്‍ കമലിന്റെ നടന്‍ എന്ന ചിത്രത്തിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ കമല്‍ സംവിധാനം ചെയ്ത നടന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഈ ചിത്രത്തിലൂടെ സന്തോഷ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു.2014ല്‍ വര്‍ഷം, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.എന്നും എപ്പോഴും, മറിയംമുക്ക്, ഒരു വടക്കന്‍ സെല്‍ഫി, കെഎല്‍ പത്ത്, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ലോഹം, പത്തേമാരി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബിജു എം രാജ് | Jun 2023 | |
| രാ പ്രസാദ് | Aug 2023 | |
| ഗോപി കുറ്റിക്കോൽ | Aug 2023 | |
| പി കെ രാധാകൃഷ്ണന് | Sep 2023 |
| പേര് | സന്തോഷ് കീഴാറ്റൂര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Feb 1976 |
| പ്രായം | 50 |
| ജനിച്ച സ്ഥലം | kannur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സന്തോഷ് കീഴാറ്റൂര്‍ ആസ്തി |
|
| ആസ്തി | |
The age of സന്തോഷ് കീഴാറ്റൂര്‍ in the 2026 was 50.
The സന്തോഷ് കീഴാറ്റൂര്‍'s was born in kannur.
The DOB for സന്തോഷ് കീഴാറ്റൂര്‍ was 04 Feb 1976.
The most recent movies for സന്തോഷ് കീഴാറ്റൂര്‍ is മാത്തുക്കുട്ടിയുടെ വഴികൾ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.