For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കൊപ്പം മാറ്റുരച്ച അച്യുതന്‍ ആള് നിസ്സാരനല്ല! മാമാങ്കം അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ!

  |

  മാമാങ്കമെന്ന സിനിമ കണ്ടവരെല്ലാം ഒരുപോലെ അഭിനന്ദിച്ചൊരു പ്രകടനമുണ്ട്. ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രമായെത്തിയത് അച്യുതന്‍ ബി നായരായിരുന്നു. പുതുപ്പള്ളിക്കാരനായ ഈ ബാലതാരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചാം വയസ്സ് മുതല്‍ അച്യുതന്‍ കളരി പരിശീലനം തുടങ്ങിയിരുന്നു. കളരിയായിരുന്നു താരത്തെ സിനിമയിലേക്ക് എത്തിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അച്യുതന്‍രെ കളരിയിലേക്കും ഓഡീഷനുമായി എത്തിയിരുന്നു. അങ്ങനെയാണ് താന്‍ ഈ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  സിനിമകളൊരുപാട് കാണാറുണ്ടെങ്കിലും അഭിനയമോഹമൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. അച്ഛനാണ് കളരി പഠിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. മനസ്സിനും ശരീരത്തിനും നല്ലതാണ്. ചേരുമ്പോള്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ശനിയും ഞായറും പോവുമല്ലോയെന്നായിരുന്നു ആദ്യത്തെ ചിന്ത. പിന്നീട് കളരിയില്‍ താല്‍പര്യം തോന്നുകയായിരുന്നു. മാമാങ്കത്തിലേക്ക് തിരഞ്ഞെടുത്തതിന് ശേഷം 2 വര്‍ഷം താന്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നുവെന്ന് അച്യുതന്‍ പറയുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് തന്നെ തിരഞ്ഞെടുത്തുവെന്ന് ഉറപ്പിച്ചതെന്നും താരം പറയുന്നു.

  ആദ്യമായി അഭിനയിച്ചപ്പോള്‍

  ആദ്യമായി അഭിനയിച്ചപ്പോള്‍

  ആദ്യമായിട്ടായിരുന്നു ഒരു ലൊക്കേഷന്‍ കാണുന്നത്. അഭിനയിക്കുമ്പോഴും ആശങ്കയായിരുന്നു. എന്നാല്‍ ചെയ്ത് തുടങ്ങിയതോടെ പരിഭ്രമം മാറുകയായിരുന്നു. മമ്മൂക്കയെ ആദ്യമായി കണ്ടപ്പോഴും ചെറിയ ഷോക്കുണ്ടായിരുന്നു. ആദ്യമായി നേരില്‍ കാണുന്ന അഭിനേതാവാണ് അദ്ദേഹം. വീടെവിടെയാണ്, എത്രാം ക്ലാസിലാണ് അങ്ങനെയൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്.

  ഉണ്ണി മുകുന്ദനെക്കുറിച്ച്

  ഉണ്ണി മുകുന്ദനെക്കുറിച്ച്

  ഉണ്ണിച്ചേട്ടന്‍ വളരെ ഫ്രണ്ട്‌ലിയാണ്. നല്ല സപ്പോര്‍ട്ടീവാണ്. ബോഡി മെയ്‌ന്റെയന്‍ ചെയ്യുന്നതിനായി ദിവസവും പുഷ് അപ് എടുക്കാനായി ഇരുവരും പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഡയറ്റൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തില്‍ താന്‍ മെലിഞ്ഞായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് മുടി വളര്‍ത്തിയത്. അമ്മയാണ് മുടിയുടെ കാര്യം നോക്കുന്നത്.സിനിമ ഇറങ്ങിക്കഴിഞ്ഞ് അധികം വൈകാതെ മുടി വെട്ടും.

  മമ്മൂട്ടിയും സംഘവും പൊളിച്ചടുക്കി! മാമാങ്കത്തിലൂടെ പുതുചരിത്രവും റെക്കോര്‍ഡുകളും കുറിച്ച് താരം!

  സ്കൂളില്‍ പോയിരുന്നില്ല

  സ്കൂളില്‍ പോയിരുന്നില്ല

  സ്‌കൂളില്‍ എല്ലാവരും നല്ല പിന്തുണയാണ്. ട്രെയിലറൊക്കെ വന്നതിന് ശേഷമാണ് താന്‍ അഭിനയിക്കാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് കുട്ടികള്‍ മനസ്സിലാക്കിയത്. ഇത്രയും നാള്‍ പറയാതിരുന്നതിനെക്കുറിച്ചായിരുന്നു അവരുടെ പരാതി. എങ്ങനെയായിരുന്നു ഷൂട്ടിങ് അനുഭവമെന്നായിരുന്നു അവര്‍ക്കറിയേണ്ടിയിരുന്നത്. 2 വര്‍ഷക്കാലം താന്‍ സ്‌കൂളില്‍ പോയിരുന്നില്ല. പരീക്ഷയ്ക്ക് വേണ്ടി മാത്രമായാണ് പോയത്. വീട്ടിലെത്തുമ്പോള്‍ അമ്മ പഠിപ്പിക്കാറുണ്ട്. വീട്ടില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. 2 വര്‍ഷം സ്‌കൂളില്‍ പോവാനാവില്ലെന്നറിഞ്ഞപ്പോള്‍ കുഴപ്പമില്ല, അവന്‍ പഠിച്ചോളുമെന്നായിരുന്നു അവര്‍ പറഞ്ഞത്. അച്യുതനൊരു അനിയത്തി കൂടിയുണ്ട് അരുന്ധതി. അനിയത്തിക്ക് ഈ പേരിട്ടത് താനാണ്. നേരത്തെ നോക്കിയ പേരുകളൊന്നും ഇഷ്ടമായിരുന്നില്ല. ആ സമയത്താണ് അനുഷ്‌ക ഷെട്ടിയുടെ സിനിമ കണ്ടത്. അവള്‍ക്ക് ഈ പേര് ചേരുമെന്ന് തോന്നി. അങ്ങനെയാണ് ആ പേരിട്ടത്. മോന്‍ എന്നാണ് അവള്‍ തന്നെ വിളിക്കാറുള്ളതെന്നും അച്യുതന്‍ പറയുന്നു.

  പൂര്‍ണിമയ്ക്ക് സുപ്രിയയുടെ സ്‌നേഹോപദേശം! വലിയ പാര്‍ട്ടി തന്നെ വേണം! പോസ്റ്റ് വൈറലാവുന്നു!

  കളരി ഗുണകരമായി മാറി

  കളരി ഗുണകരമായി മാറി

  കളരി പഠിച്ചത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെയാണ് പല രംഗങ്ങളും ചെയ്തത്. ശ്യാം കൗശല്‍ സാറായിരുന്നു ഫൈറ്റ് നിയന്ത്രിച്ചത്. എല്ലാ താരങ്ങളുടെ കൂടെ അഭിനയിക്കാനും ഇഷ്ടമാണ്. അഭിനയവും പഠനവുമൊക്കെ ഒരുമിച്ച് കൊണ്ടുപോവാനാണ് താല്‍പര്യം. താനും പ്രാചി മാമും രണ്ട് വര്‍ഷം മുന്‍പാണ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഞങ്ങള്‍ തമ്മില്‍ കട്ടക്കമ്പനിയാണെന്നും താരം പറയുന്നു. ഇടയ്ക്ക് ചിലരൊക്കെ മോളേ എന്ന് വിളിച്ച് അടുത്ത് വന്നിട്ടുണ്ട്. റസ്റ്റ് റൂമില്‍ പോവുമ്പോഴും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. യാത്രകളും ചിത്രം വരക്കുന്നതും ഏറെ ഇഷ്ടമാണെന്ന് താരം പറയുന്നു.

  English summary
  Achuthan Talkimg About Mamangam Movie Experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X