For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹൗ കേൻ യു ടോക് ലൈക് ദാറ്റ്? ഒറ്റപ്പോക്ക്'; നയൻതാരയ്ക്ക് ദേഷ്യം വന്നതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  |

  2019 ലെ ഹിറ്റ് ചിത്രമായിരുന്നു നിവിൻ പോളി-നയൻതാര കൂട്ടുകെട്ടിലിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ നയൻതാരയെ പോലെ വലിയൊരു താരത്തെ സിനിമയിൽ അഭിനയിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളെ പറ്റി സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഷൂട്ടിം​ഗ് ദിവസങ്ങൾക്കിടെ നയൻതാരയ്ക്ക് പനി വന്നപ്പോഴുണ്ടായ സംഭവമാണ് ധ്യാൻ സംസാരിച്ചത്.

  'ലൗ ആക്ഷൻ ഡ്രാമയുടെ ഷൂട്ട് രസകരമായിരുന്നോ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് അതിന്റെ ഒരു കഥപറയാം. അതിൽ നിന്ന് മനസ്സിലാക്കാം സിനിമ ചെയ്യാൻ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്ന്. ഞാൻ മാരിയറ്റ് ഹോട്ടലിൽ ഷൂട്ട് ചെയ്യുകയാണ്. ഹോട്ടലിന് പുറത്ത് സി​ഗരറ്റും വലിച്ച് ചായയും പിടിച്ച് നിൽക്കുന്നു'

  '9 മണിക്ക് മാം (നയൻതാര) വരും. 10 മണിയാവുമ്പോൾ ഷോട്ട് എടുക്കും. 5.30 ആവുമ്പോൾ പാക്ക് അപ്പ് ആവും. 9 മണിക്ക് എനിക്കൊരു കോൾ വന്നു. മാം എന്നോട് പറഞ്ഞു ധ്യാൻ എനിക്ക് തീരെ വയ്യ, ഞാനിന്ന് വരില്ലെന്ന്. ഈ ഹോട്ടലിൽ ലക്ഷക്കണക്കിന് രൂപയാണ് രണ്ട് ദിവസത്തെ ഷൂട്ടിന്. അത് നേരത്തെ കൊടുത്തു. രണ്ട് ദിവസത്തെ അനുവാദമേ ഷൂട്ടിനുള്ളൂ. ഇവർ‌ വന്നില്ലെങ്കിൽ എല്ലാ ചാർട്ടും പൊളിയും'

  Also Read: 7-ാം മാസത്തിൽ നിറവയറുമായി മരത്തിൽ നിന്ന് വീണു; വിവാഹം കഴിഞ്ഞിട്ടും കുട്ടിത്തം മാറിയില്ലെന്ന് പൊന്നമ്മ ബാബു

  'ഞാൻ പറഞ്ഞു ലൊക്കേഷന് പൈസ കൊടുത്തു എന്ന്. അപ്പുറത്ത് നിന്ന് ഹൗ കേൻ യൂ ടോക് ലൈക് ദാറ്റ് എന്നവർ പറഞ്ഞു. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടല്ലോ. കാരണം നമ്മൾ അവരുടെ ആരോ​ഗ്യവും നോക്കണമല്ലോ. ഞാനറിയാതെ എന്റെ ഒരു ആശങ്ക കൊണ്ട് പറഞ്ഞു പോയി. കോൾ കട്ടായി. അപ്പോൾ എനിക്ക് വളരെ വിഷമം തോന്നി'

  'അവരുടെ മാനേജരെ വിളിച്ച് ഞാനിങ്ങനെ പറഞ്ഞു പോയെന്ന് പറഞ്ഞു. എപ്പഡി സാർ നീങ്ക എന്ന് പറഞ്ഞ് പുള്ളിയും. അപ്പോൾ തന്നെ എനിക്ക് നെഞ്ചു വേദനയൊക്കെ തുടങ്ങി'

  Also Read: 'ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!

  'അവിടെ ലൈറ്റ് അപ്പ് ഒക്കെ തുടങ്ങി. ജോമോൻ ടി ജോൺ ആണ് ഇത് ഷൂട്ട് ചെയ്യുന്നത്. ജോമോനന്ന് രൺവീർ സിം​ഗിന്റെ സിംബയൊക്കെ ഷൂട്ട് ചെയ്ത് നിൽക്കുകയാണ്. ഇത് കുറേ നേരമായല്ലോ ഞാൻ നിക്കണോ പോണോ എന്ന സെറ്റപ്പിലാണ് ജോമാൻ. നിവിന് അന്ന് ഷൂട്ടില്ല. പിറ്റേ ദിവസം രാത്രിയാണ് നിവിന്റെ ഷൂട്ട്'

  'ഞാൻ വരേണ്ട എന്ന് പറഞ്ഞത് കൊണ്ട് നിവിന് വേറെ എൻ​ഗേജ്മെന്റ്സും ഉണ്ട്. ഞാൻ‌ നിവിനെ വിളിച്ചു. പുള്ളി അവിടെ നിന്ന് വരണമെങ്കിൽ ഒന്നൊന്നര മണിക്കൂർ ആവും. ഞാൻ പുറത്ത് നിന്ന് പതിനഞ്ച് സി​ഗരറ്റോളം വലിച്ചു. നിവിൻ കൃത്യമായി വന്നു. 12.15 ആയപ്പോൾ ഒരു കാറ് വന്നു. പുള്ളിക്കാരി ഇറങ്ങി വരുന്നു. '

  Also Read: സാരമില്ല, കുഴപ്പമില്ലെന്ന് പറയാനാകില്ല; അച്ഛന്‍ ശ്രീദേവിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് അര്‍ജുന്‍

  'ഞാൻ അടുത്തോട്ട് പോയ സമയത്ത്, ഐ ആം എ പ്രൊഫഷണൽ, എനിക്ക് അസുഖമൊന്നും പ്രശ്നമല്ലെന്ന് പറഞ്ഞു. അവരങ്ങനെയാണ്. ഞാൻ പറഞ്ഞത് അവർക്ക് വിഷമം ആയിട്ടുണ്ടാവും പക്ഷെ പനി ആയിട്ടും അവർ വന്നു. ധ്യാൻ എന്റെ ഷോട്ട് എന്താണെന്ന് പറഞ്ഞാൽ മതി ഞാൻ കാരവാനിലുണ്ടാവുമെന്ന് പറഞ്ഞ് മാം കയറിപ്പോയി'

  'നിവിന്റെ ഒരു ഷോട്ട് എങ്കിലും എടുക്കണമല്ലോ. പക്ഷെ കുഴപ്പമില്ല ഞാൻ തിരിച്ചു പോവാം എന്ന് നിവിൻ പറഞ്ഞു. ഈ സമയത്ത് പുള്ളിക്കാരി കയറി വന്നു. ഷോട്ട് റെഡിയല്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അല്ല, ലൈറ്റ് അപ്പ് പൊളിച്ചിട്ട് ചെയ്യണമെന്ന് പറഞ്ഞു. രാവിലെ തൊട്ട് സമയം ഉണ്ടായിട്ട് ലൈറ്റ് അപ്പ് ചെയ്തിട്ടില്ല അല്ലേ എന്ന് ചോദിച്ച് ഒറ്റ പോക്ക് പോയി,'ധ്യാൻ പറഞ്ഞു.
  പിന്നീട് രണ്ട് പേരെയും കാര്യങ്ങൾ പറഞ്ഞ് വിശദീകരിക്കുകയായിരുന്നെന്നും ധ്യാൻ പറഞ്ഞു.

  Read more about: nayanthra dhyan sreenivasan
  English summary
  dhyan sreenivasan recalled an incident when nayanthara got furious on love action drama set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X