twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛനുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരി തിളയ്ക്കുമ്പോള്‍ നാവില്‍ കപ്പലോടും, കലാഭവൻ മണിയെ കുറിച്ച് മകൾ

    |

    നടൻ കലാഭവൻ മണിയുടെ മരണം ഇന്നും പ്രേക്ഷകരുടെ ഇടയിൽ വേദനയാണ്. മണിയെ കുറിച്ച് പറയുമ്പോൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമല്ല ആരാധകരുടേയും കണ്ണുകൾ നിറയാറുണ്ട്. മണി മരിച്ചിട്ട് നാല് വർഷം പിന്നിടുമ്പോഴും ഇന്നും ആ വിയോഗം ഉൾക്കൊള്ളാൻ അദ്ദേഹവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പലർക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴിത അച്ഛനെ കുറിച്ചുള്ള മകൾ ശ്രീലക്ഷ്മിയുടെ ഓർമകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    kalbahvan mani

     പാര്‍വതിക്ക് ഇസ്ലാമോഫോബിയ അറിയില്ലെന്ന് മഹേഷ് നാരായണൻ, അദ്ദേഹം അജ്ഞനെന്ന് മുഹ്സിന്‍ പരാരി പാര്‍വതിക്ക് ഇസ്ലാമോഫോബിയ അറിയില്ലെന്ന് മഹേഷ് നാരായണൻ, അദ്ദേഹം അജ്ഞനെന്ന് മുഹ്സിന്‍ പരാരി

    സന്തോഷം വരുമ്പോൾ അച്ഛൻ അടുക്കളയിൽ കയറും . പാചകം അച്ഛന് ഭയങ്കര ഇഷ്ടമാണ്. ചില ദിവസങ്ങളിൽ അമ്മയെ പുറത്താക്കി ഞങ്ങൾ അടുക്കള കൈയടക്കും. അച്ഛനുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരി അടുപ്പത്ത് തിളയ്ക്കുമ്പോള്‍ നാവില്‍ കപ്പലോടും.-ശ്രീലക്ഷ്മി മാത്യഭൂമി ഡോട്കോമിനോട് പറഞ്ഞിരുന്നു. ഇത് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്. ഇതിനു മുൻപും മണിയുടെ കൈപുണ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

     സ്വത്തിന്റെ മേൽനോട്ടം എനിക്കല്ല, ചേട്ടത്തിയും മകളും പാലായിൽ, വെളിപ്പെടുത്തി കലാഭവൻ മണിയുടെ സഹോദരൻ സ്വത്തിന്റെ മേൽനോട്ടം എനിക്കല്ല, ചേട്ടത്തിയും മകളും പാലായിൽ, വെളിപ്പെടുത്തി കലാഭവൻ മണിയുടെ സഹോദരൻ

    മണിയുടെ ഏറ്റവും വലിയ മോഹമായിരുന്നു മകളെ ഡോക്ടർ ആക്കണമെന്ന്. അച്ഛന്റെ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമത്തിലാണ് ലക്ഷ്മി. പാലായിൽ എൻട്രസ് കോച്ചിങ്ങിലാണ്. മകൾക്കൊപ്പം മണിയുടെ ഭാര്യയും കൂട്ടിനുണ്ട്.

    മണിച്ചേട്ടന്റെ വിയോഗം വിശ്വസിക്കാൻ പറ്റിയിട്ടില്ലെന്ന് സഹോദരൻ ആർ എൽവി രാമകൃഷ്ണൻ. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ഇന്നും ആ സങ്കടം അതുപോലെയുണ്ട്. അത് എനിയ്ക്ക് മാത്രമല്ല. കേരളത്തിൽ അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും അങ്ങനെ തന്നെയാണ്. പല സ്ഥലങ്ങളിൽ പരിപാടികൾക്ക് പോകുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത പലരും വന്ന് കെട്ടിപ്പിടിച്ച് വർത്താനം പറയും. അവർക്ക് മണി ചേട്ടൻ ജീവനായിരുന്നു- ആർഎൽവി പറഞ്ഞു.

    English summary
    kalabhavan mani daughter sreelakshmi share Memory of father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X