For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീയുണ്ടല്ലോ കൂടെ', തോറ്റുകൊടുക്കില്ലെന്ന നിൻ്റെ വാശി എന്റെ ശക്തിയാണ്! ഭാര്യയെക്കുറിച്ച് നിരഞ്ജൻ

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നിരഞ്ജൻ നായർ. മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയിൽ, പൂക്കാലം വരവായി എന്നീ ഹിറ്റ് പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായി താരം മാറിയത്. അടുത്തിടെയാണ് നിരഞ്ജൻ അച്ഛനായത്. ഈ വിശേഷങ്ങൾ ഒക്കെ സമൂഹ മാധ്യമങ്ങളിലൂടെ തൻ്റെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

  നാലാം വിവാഹവാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ഭാര്യ ഗോപികയുടെ അമ്മ മരിച്ചത്. അതിനാൽത്തന്നെ ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെയാണ് ഇത്തവണത്തെ ആനിവേഴ്‌സറി എന്ന് താരം കുറിപ്പിലൂടെ പറയുന്നു. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്, ചില ഋതുക്കൾക്ക് എന്നും പൂക്കളുടെ ഹൃദ്യമായ ഒരു മണമുണ്ടാകും. അതെന്നും ഉണ്ടാകും. കാലമെത്ര കഴിഞ്ഞാലും പോയിപ്പോകാത്ത പൂക്കാലത്തിന്റെ മണം.

  '4 വർഷങ്ങൾ എത്ര പെട്ടെന്നാ പോകുന്നത് എന്ന് ചോദിച്ചാൽ എനിക്കിന്നും അതിനൊരു ഉത്തരമില്ല. പക്ഷെ കഴിഞ്ഞു പോയ ഓരോ ദിവസവും നീ എന്റെ ഹൃദയത്തിൽ ദിനംപ്രതി പടർന്നു കൊണ്ടേ ഇരിക്കുകയാണ്.‍ പല പ്രതിസന്ധി ഘട്ടത്തിലും എൻ്റെ കൂടെ നിന്ന് അതിനെ എല്ലാം മറികടക്കാൻ എന്നെ പ്രാപ്തനാക്കി'.

  'നീ കൂടെ ഉണ്ടല്ലോ എന്നൊരു ഒറ്റ ചിന്ത മതി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ. ഈ അടുത്തും പതറി തോറ്റു പോകാവുന്ന പല അവസ്ഥകളിലും നീ കാണിക്കുന്ന ആത്മവിശ്വാസവും തോറ്റു കൊടുക്കില്ലന്ന വാശിയുമാണ് ജീവിതത്തിൽ പലതിനും എനിക്ക് ശക്തി പകരുന്നത്'.

  Also Read: നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

  'ഇത്തവണ ആഘോഷങ്ങളുടെ ആരവം ഇല്ലാതെ ആണ്‌ വെഡ്ഡിങ് ആനിവേഴ്സറി കടന്നുവന്നത്. എന്നാലും പ്രതീക്ഷകളും സ്വപ്നങ്ങളും ഇവിടെ അവസാനിക്കുന്നില്ലല്ലോ. പുതിയ വർഷത്തിലേക്കുള്ള കാൽവെയ്പ്പാണ് ഇനി. എല്ലാം നമുക്കൊരുമിച്ചാണ് നടന്നു പോകേണ്ടത് ഇനിയും ഒരുപാടു പോകേണ്ടതുണ്ട്. പ്രിയപ്പെട്ട ഭാര്യയേ നിനക്കൊരായിരം വിവാഹ വാർഷിക ആശംസകൾ' എന്നായിരുന്നു നിരഞ്ജന്റെ കുറിപ്പ്. നിരവധി താരങ്ങളും ആരാധകരുമുൾപ്പടെ ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.

  Also Read: ബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനും

  കുറച്ച് നാൾ മുമ്പ് നിരഞ്ജനെക്കുറിച്ച് ഭാര്യ ​ഗോപിക അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു, 'വിവാഹത്തിനു മുൻപ് താൻ ഉണ്ണിയേട്ടന്റെ സീരിയലുകൾ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം മിക്ക സീരിയലുകളും കുത്തിയിരുന്ന് കാണാറുണ്ട്. സീരിയലുകൾ കണ്ട ശേഷം താൻ അഭിപ്രായം പറയുമായിരുന്നു. പൂക്കാലംവരവായി കഥാപാത്രവുമായി ബന്ധപ്പെടുത്തി നോക്കിയാൽ യഥാർത്ഥ ജീവിതവുമായി കുറേ അടുത്ത് നിൽക്കുന്ന ഒന്നായി തോന്നും'.

  'എന്നാൽ നിത്യ ജീവിതത്തിൽ ആള് അത്രയും പഞ്ചാര അല്ല. ഇപ്പോൾ ഒരു അച്ഛനെന്ന നിലയിൽ നൂറിൽ നൂറ് മാർക്ക് ഞാൻ നൽകും. അതിൽ യാതൊരു സംശയവുമില്ല. ആള് സിംപിളാണ്. ഭർത്താവിൽ താൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത ലാളിത്യം ആണെന്നാണ് ഗോപികയുടെ അഭിപ്രായം. മാത്രമല്ല പിറന്നാളിനും വിവാഹ വാർഷികത്തിന് ഒക്കെ സർപ്രൈസായി സമ്മാനങ്ങൾ തരുന്ന ആൾ കൂടിയാണ്'.

  'താൻ ഗർഭിണിയാണ് എന്ന സന്തോഷം വിളിച്ചു പറയുമ്പോൾ ആള് തിരുവനന്തപുരത്ത് ലൊക്കേഷനിലായിരുന്നു. ദൂരെ ആയതു കൊണ്ട് നേരിട്ട് കാണാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നു. പക്ഷേ ഈ വിവരം അറിഞ്ഞ ഉടൻ വീട്ടിലേക്ക് ഓടിയെത്തി. അത് വലിയ സർപ്രൈസ് ആയിരുന്നു' എന്നാണ് ഗോപിക പറയുന്നത്.

  Also Read: 'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  അതേസമയം അഭിനയത്തിൽ നിന്നുള്ള ഇടവേള അവസാനിപ്പിച്ച് തിരിച്ചു വരാൻ ഒരുങ്ങുകയാണ് നിരഞ്ജൻ. 'കുറച്ചു നാൾ കുടുംബത്തിനു വേണ്ടി മനപ്പൂർവ്വം മാറ്റി വെച്ചതാണ്. ഇനിയിപ്പോൾ തിരികെ പ്രൊഫഷനിലേക്ക് വരണം. അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ പ്രേക്ഷകർ കൂടെ ഉണ്ടായിരുന്നു. ആ അടുപ്പം ഇപ്പോഴും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അതിന് മാറ്റം ഒന്നും ഉണ്ടായിട്ടില്ല. അത് വലിയൊരു ഭാഗ്യമാണ്. യൂട്യൂബ് ചാനലിൽ സജീവമായത് കൊണ്ട് ഇപ്പോഴും പ്രേക്ഷകർ കൂടെയുണ്ട്', നിരഞ്ജൻ പറയുന്നു.

  Read more about: actor
  English summary
  Pookkalam Varavayi Serial Fame Niranjen Nair And his wife Celebrate his fourth wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X