For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ആ തീരുമാനം മൂലമുള്ള നഷ്ടങ്ങൾ സഹിക്കാൻ തയ്യാറായിരുന്നു: സ്വാസിക

  |

  ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക. സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ സ്വാസിക ജനപ്രീതി നേടിയത് സീത എന്ന പരമ്പരയിലൂടെ ആയിരുന്നു. എന്നാൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സ്വാസിക. സ്വാസിക അഭിനയിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കുമാരി, ചതുരം എന്നിങ്ങനെ മൂന്ന് സിനിമകളാണ് അടുത്തിടെ തിയേറ്ററുകളിൽ എത്തിയത്.

  അതിൽ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ വളരെ ഗ്ലാമറസായ വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. സ്വാസികയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണിത്.

  Also Read: അച്ഛൻ എഴുത്ത് തുടങ്ങിയാൽ വലി തുടങ്ങുമോ എന്ന പേടിയുണ്ട്, അതുകൊണ്ട് പതിയെ മതിയെന്നാണ്: വീനിത് ശ്രീനിവാസൻ

  റോഷൻ മാത്യു, അലൻസിയർ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ചിത്രത്തിൽ സെലേന എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പുറത്തു വന്നപ്പോൾ സ്വാസിക വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ഗ്ലാമറസ് ആയി എത്തുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാൽ ഇതിനെല്ലാം കൃത്യമായ മറുപടി നൽകി സ്വാസിക രംഗത്തെത്തിയിരുന്നു.

  തന്റെ അഭിപ്രായങ്ങളും നിലപാടുകളും എവിടെയും വ്യക്തമാക്കാൻ ധൈര്യമുള്ള ആളാണ് താനെന്ന് സ്വാസിക അതിലൂടെ തെളിയിച്ചിരുന്നു. ഇപ്പോഴിതാ, സിനിമകളിൽ നിന്ന് തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനോട് നോ പറയാൻ കാണിച്ച ധൈര്യമാണ് തന്റെ ശക്തിയെന്നും പറയുകയാണ് സ്വാസിക ഇപ്പോൾ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്. സ്വാസികയുടെ വാക്കുകൾ വായിക്കാം വിശദമായി തുടർന്ന്.

  'സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനയത്തിന്റെ തുടക്കകാലത്ത് എന്നോടു മോശം ചോദ്യങ്ങൾ ചോദിച്ചവരുണ്ട്. ഷോകളോ സിനിമയോ കിട്ടാൻ നമുക്കിഷ്ടമില്ലാത്തവ ചെയ്യാൻ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, നോ പറയേണ്ടിടത്ത് നോ പറയാൻ അന്ന് ധൈര്യം കാണിച്ചതാണ് എനിക്ക് ശക്തിയായത്,'

  Also Read: 'എന്നോട് പറഞ്ഞ് സീനുകൾ മാറ്റാമെന്ന് സ്വാസിക കരുതി; അതിര് കടക്കുന്നോയെന്ന് പറയാൻ ആളുണ്ടായിരുന്നു'

  'ഒരുപക്ഷേ, അതു കരിയറിനെ ബാധിച്ചിരിക്കാം. പക്ഷേ, അന്നെടുത്ത തീരുമാനമായിരുന്നു ശരിയെന്ന് തന്നെയാണ് വിശ്വാസം. അതുകൊണ്ടു തന്നെ, ആ തീരുമാനം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ സഹിക്കാനും ഞാൻ തയാറായിരുന്നു.

  പെൺകുട്ടികൾ സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണ് ആദ്യം ആർജിക്കേണ്ടത്. ഷൂട്ടിങ് സെറ്റിൽ വനിതാ പരാതി പരിഹാര സെൽ വന്നതുകൊണ്ടു മാത്രം മാറ്റങ്ങൾ വരുമെന്നു കരുതുന്നില്ല. ഉണ്ടാകുന്നത് നല്ലതാണ്. അത്യന്തികമായി സ്വയം തീരുമാനമെടുക്കാനുള്ള കഴിവും ധൈര്യവും വളർത്തിയെടുക്കണം', സ്വാസിക പറഞ്ഞു.

  അതേസമയം, സിനിമയിൽ ഗ്ലാമറസായ മോഡേൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നും സ്വാസിക പറയുന്നുണ്ട്. മോഡേൺ വസ്ത്രങ്ങൾ ആദ്യമായാണ് ഉപയോഗിക്കുന്നത്. അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എനിക്കതു ചേരുമോ, ഞാൻ അത്തരം വസ്ത്രങ്ങളിൽ കംഫർട്ട് ആകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം കോസ്റ്റം ഡിസൈനർ സെറ്റെഫി സേവ്യറുമായി ചർച്ച ചെയ്താണ് തീരുമാനത്തിലെത്തിയതെന്ന് സ്വാസിക പറഞ്ഞു.

  Read more about: swasika
  English summary
  Viral: Actress Swasika Opens Up That She Had Bad Experiences From Film Industry In Her Early Days - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X