»   » അമലയ്ക്ക് തിരക്കോ അതോ ഒളിച്ചോട്ടമോ?

അമലയ്ക്ക് തിരക്കോ അതോ ഒളിച്ചോട്ടമോ?

Posted By:
Subscribe to Filmibeat Malayalam

റണ്‍ ബേബി റണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നായികാ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അമല പോളിനെ തേടി മലയാളത്തില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ മറ്റ് ഭാഷകളില്‍ തിരക്കാണെന്നും അതിനാല്‍ മലയാളത്തില്‍ അടുത്തകാലത്തൊന്നും മലയാളത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ ഡേറ്റില്ലെന്നുമാണ് അമലയുടെ നിലപാട്.

എന്നാല്‍ നടികള്‍ക്ക് മാനേജര്‍മാര്‍ വേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തു വന്ന അമലയുടെ പുതിയ തന്ത്രമാണിതെന്നും സംസാരമുണ്ട്. മാനേജര്‍മാരെ നിയമിക്കുന്നത് തന്റെ ഇഷ്ടമാണെന്നും അതിനെ എതിര്‍ക്കുന്ന നിര്‍മ്മാതാക്കളുമായി സഹകരിക്കില്ലെന്നും അമല വ്യക്തമാക്കിയിരുന്നു. അമലയ്‌ക്കെതിരെ നിര്‍മ്മാതക്കളുടെ സംഘടന കടത്ത നിലപാട് എടുത്തതിനാല്‍ കുറച്ചു നാളേയ്ക്ക് മോളിവുഡില്‍ നിന്ന് മാറിനിന്ന് രംഗം ശാന്തമാക്കാമെന്നാണ് നടിയുടെ കണക്കുകൂട്ടല്‍.

റണ്‍ ബേബി റണ്ണില്‍ ഭാരത് വിഷന്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ രേണുകയെ അവതരിപ്പിച്ച് കയ്യടി നേടിയ അമല തനിക്ക് ആവര്‍ത്തന വിരസതയുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടമില്ലെന്ന് പറയുന്നു.

English summary

 Actress Amala Paul says she is busy with Tamil, Telungu projects

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam